27
Sunday
September 2020

27
Sunday
September 2020

വാർത്ത

നാദാപുരം വൈദ്യർ അക്കാദമി ഉപകേന്ദ്രം കെട്ടിട നിർമാണം അഞ്ചു മാസത്തിനകം പൂർത്തിയാകുമെന്ന് മന്ത്രി

15th of September 2020

നാദാപുരം :  സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ  നാദാപുരത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മഹാകവി  മോയിൻകുട്ടി വൈദ്യർ  മാപ്പിള കലാ അക്കാദമി ഉപകേന്ദ്രം  അഞ്ചു മാസത്തിനകം സ്വന്തം കെട്ടിടത്തിലേക്ക് മാറുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ.  നാദാപുരത്ത് നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
നാദാപുരം ഗവൺമെന്റ് ആശുപത്രിക്ക് സമീപം ജനകീയ കമ്മിറ്റി വിലക്ക് വാങ്ങിയ പതിനെട്ട്  സെന്റ് സ്ഥലത്താണ് ബഹുനില  കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമാണത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടന്ന  ചടങ്ങിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. വൈദ്യർ അക്കാദമി ചെയർമാൻ ഡോ . ഹുസൈൻ രണ്ടത്താണി സ്വാഗതം പറഞ്ഞു. സെക്രട്ടറി 
റസാഖ് പയമ്പറോട്ട് റിപ്പോൾട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് സി എച്ച് ബാല കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ , ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി മോഹനൻ , സൂപ്പി നരിക്കാട്ടേരി, സി വി കുഞ്ഞികൃഷ്ണൻ ,
വി പി കുഞ്ഞി കൃഷ്ണൻ, പി പി ചാത്തു ,അഡ്വ .പി ഗവാസ്, അഡ്വ . എ സജീവൻ, മുഹമ്മദ് ബംഗ്ലത്ത്, കെ ടി കെ ചന്ദ്രൻ, കെ വി നാസർ, കരിമ്പിൽ ദിവാകരൻ, കെ ജി ലത്തീഫ്, ഏരത്ത് ഇഖ്ബാൽ, വി സി ഇഖ്ബാൽ, സി എച്ച് മോഹനൻ എന്നിവർ സംസാരിച്ചു.

Related UPdates