27
Sunday
September 2020

27
Sunday
September 2020

വാർത്ത

ഇരിങ്ങണ്ണൂർ ആരോഗ്യ ഉപകേന്ദ്രം പ്രവൃത്തി തുടങ്ങി

15th of September 2020

നാദാപുരം: ഇരിങ്ങണ്ണൂരിലെ ആരോഗ്യ ഉപകേന്ദ്രം പുതിയ കെട്ടിട നിർമാണ പ്രവൃത്തി ഇ .കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സബ് സെൻറർ പുനർനിർമിക്കാൻ അനുവദിച്ചിരുന്നു. നിലവിലെ കെട്ടിടം വർഷങ്ങൾ പഴക്കമുള്ളതാണ്. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ.ടി.കെ ഷൈനി, രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.കെ പ്രേമദാസ്, ആർ.ടി ഉസ്മാൻ മാസ്റ്റർ, വത്സരാജ് മണലാട്ട്, സി.കെ ബാലൻ, വി.പി പവിത്രൻ ,കെ .പി ഗോപാലൻ മെഡിക്കൽ ഓഫീസർ ഡോ. ആദർശ് ജനപ്രതിനിധികളായ ഇ.ഗംഗാധരൻ, രാധതടത്തിൽ, ടി.പി പുരുഷു, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു.നാലാം വാർഡ് മെമ്പർ ഗംഗാധരൻ പാച്ചാക്കര സ്വാഗതം പറഞ്ഞു.

Related UPdates