20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

പിണറായി സർക്കാർ ക്രിമിനലുകൾക്ക് സംരക്ഷണം നൽകുന്നു: അഡ്വ. ടി സിദ്ദീഖ്

9th of September 2020

നാദാപുരം : നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന ക്രിമിനൽ സംഘത്തിന് സംരക്ഷണം നൽകുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് അഡ്വ . ടി സിദ്ദീഖ്. കല്ലാച്ചിയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബാക്രമണം നടത്തിയ കേസിലെ  പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാദാപുരം പോലീസ് സ്റ്റേഷനു മുന്നിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ എം രഘുനാഥിന്റെ നേതൃത്വത്തിൽ നടന്ന  സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാദാപുരത്തെ പോലീസ് സി പി എം നേതാക്കൾക്ക് പാദ സേവ ചെയ്യുകയാണ്. ഇരിങ്ങണ്ണൂർ സംഭവത്തിലെ  പ്രതികളെ പിടി കൂടിയപ്പോൾ സി പി എം നേതാക്കളുടെ സമ്മർദ്ദ പ്രകാരം വിട്ടയച്ചത് ഇതിന് തെളിവാണെന്ന് സിദ്ദീഖ് വ്യക്തമാക്കി .യു സി എഫ് മണ്ഡലം ചെയർമാൻ അഹമ്മദ് പുന്നക്കൽ, 
ഡി സി സി ഭാരവാഹികളായ പ്രമോദ് കക്കട്ടിൽ , സി വി കുഞ്ഞി കൃഷ്ണൻ, മോഹനൻ പാറക്കടവ്, ലീഗ് നേതാക്കളായ എം പി സൂപ്പി , വി വി മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.
ഒ.പി.ഭാസകരൻ , സി.കെ.ബഷീർ,  കെ.പ്രേമൻ, ടി.രവീന്ദ്രൻ, ഉമേഷ് പെരുവങ്കര, ഇ.മുരളീധരൻ, ഇ.പ്രവീൺ കുമാർ, പ്രജിത്ത് .എം നേതൃത്വം നൽകി.

Related UPdates