20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ദേശീയ വിദ്യാഭ്യാസ നയം ; എം എസ്‌ എഫ് പഠന റിപ്പോർട്ട് എം എൽ എ യ്ക്ക് കൈമാറി

3rd of September 2020

നാദാപുരം : എം എസ്‌ എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ദേശീയ വിദ്യാഭ്യാസ നയ പഠന റിപ്പോർട്ടും പാർലമെന്റ് കാണാത്ത റിപ്പോർട്ടിലെ ഭാവി ചർച്ചകളിലേക്കുള്ള സൂചകങ്ങളും ഇ കെ വിജയൻ എം എൽ എക്ക്,എം എസ്‌ എഫ്‌ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് പേരോട് കൈമാറി.കൺകറന്റെ ലിസ്റ്റിൽ വരുന്ന വിദ്യാഭ്യാസം കാവികേന്ദ്രീകരണം നടത്തി ഫെഡറൽ സിസ്റ്റത്തെ തകർക്കാനുള്ള  നടപടികൾക്കെതിരെ കേരള നിയമസഭയിൽ പ്രമേയം പാസാക്കാൻ എം എസ്‌ എഫ്‌ എം എൽ എ യോട് ആവശ്യപ്പെട്ടു.
മുഹ്‌സിൻ വളപ്പിൽ, ത്വയ്യിബ് കുമ്മങ്കോട്, സയ്ദ് മഷൂർ തങ്ങൾ, ഇർഷാദ് നരിപ്പറ്റ, ഫവാസ് തുണ്ടിയിൽ എന്നിവർ സംബന്ധിച്ചു.

Related UPdates