20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ചെക്യാട് ഒമ്പത് പേർക്കും നാദാപുരത്ത് രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു

18th of August 2020

പാറക്കടവ്: ചെക്യാട് പഞ്ചായത്തിൽ ഇന്ന് ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു കുട്ടികൾ ഉൾപ്പെടെയാണ് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ അന്യസംസ്ഥാനത്ത് നിന്ന് വന്ന 29 കാരനും മറ്റുള്ളവർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 34 വയസ്സുള്ള പുരുഷൻ, നാല് ആൺകുട്ടികൾ (3,4,7,10 വയസ്സ്), രണ്ട് സ്ത്രീകൾ (55,31 വയസ്സ്), രണ്ട് വയസ്സുള്ള പെൺകുട്ടി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ ഈ മേഖലയിൽ വീണ്ടും ആശങ്ക വർധിച്ചു. അതേസമയം രണ്ട് നാദാപുരം സ്വദേശികൾക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തു നിന്ന് വന്ന 26 വയസ്സുകാരനും മറ്റൊരാൾ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായ  61 വയസുകാരനുമാണ്.

Related UPdates