20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

മയൂഖയ്ക്ക് ധീരതയ്ക്കുള്ള സമ്മാനവുമായി ക്ലാസ്മേറ്റ്സ് ഉമ്മത്തൂർ കൂട്ടായ്മ

12th of August 2020

വളയം: തോട്ടിൽ മുങ്ങിതാണു പോയ മൂന്ന് വയസ്സുള്ള കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി നാടിന് അഭിമാനമായി മാറിയ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി മയൂഖയ്ക്ക്‌ ക്ലാസ്മേറ്റ്‌സ് ഉമ്മത്തൂർ സമ്മാനവുമായി എത്തി.   പ്രശംസാ ഫലകത്തോടൊപ്പം  ധീരതയ്ക്കുള്ള സമ്മാനമായി ഒരു സൈക്കിളും 10001 രൂപയുടെ കേഷ് അവാർഡുമാണ്   ക്ലാസ്സ്മേറ്റ്സ് ഉമ്മത്തൂർ വാട്‌സ്ആപ്പ് കൂട്ടായ്‌മ നൽകിയത്. 

ചെക്യാട് വേങ്ങോൽ മനോജൻ-പ്രേമ ദമ്പതികളുടെ മകൾ ആയ മയൂഖ അയൽവാസി ആയ  വേങ്ങോൽ മൂസ്സ-സക്കീന ദമ്പതികളുടെ മകൻ ആയ മുഹമ്മദിനെ രക്ഷിച്ച വാർത്ത മീഡിയ വിഷൻ  റിപ്പോർട്ട്‌ ചെയ്തിരുന്നു.

1987 കാലഘട്ടത്തിൽ ഉമ്മത്തൂർ എസ്.ഐ.ഹൈസ്‌കൂളിൽ  പഠിച്ച നാൽപത് പേര് അടങ്ങുന്ന സഹപാഠികളുടെ ഒരു കൂട്ടായ്മ ആണ് ക്ലാസ്സ്മേറ്റ്സ് ഉമ്മത്തൂർ വാട്‌സ്ആപ്പ് കൂട്ടായ്‌മ. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിസ്‌തുലമായ സംഭാവനകൾ നൽകിയ ഈ കൂട്ടായ്മ  സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിൽ സ്തുതിർഹമായ ഇടപെടലുകൾ ഇതിനകം നടത്തിയിട്ടുണ്ട്.  

മയൂഖയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ക്ലാസ്സ്മേയ്റ്റ്‌സ് അംഗങ്ങൾ ആയ യാക്കൂബ് ചാമാളി, അഡ്വ: സയ്യിദ് പുന്നക്കൽ, അൻവർ കൊല്ലാടൻ, ഹാറൂൻ റഷീദ് നടുക്കരോൾ എന്നിവർ പങ്കെടുത്തു.

Related UPdates