27
Sunday
September 2020

27
Sunday
September 2020

വാർത്ത

വ്യാപാരി സമരം ഫലം കണ്ടു ; നാദാപുരത്തെ എല്ലാ കടകളും തുറക്കും

10th of August 2020

നാദാപുരം: വ്യാപാരികളുട്ടെ സമരംവിജയം കണ്ടു. നാദാപുരത്തെ മുഴുവന്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
മർച്ചൻ്റ് അസോസിയേഷൻ നേതൃത്വത്തിലാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉൾപ്പെടെ അടച്ച് ഇന്ന്  പ്രതിഷേധം നടത്തിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആഴ്ച്ചകളോളമായി അടഞ്ഞുകിടക്കുന്ന ടൗണിൽ തിരക്ക് കുറച്ച് ക്രമീകരണങ്ങളോടെ കടകൾ തുറക്കാനുള്ള നിർദ്ദേശം വ്യാപാരികൾ നേരത്തെ കലക്ടർക്ക് സമർപ്പിച്ചിരുന്നു.
എന്നാൽ വാർഡ്‌ അടിസ്ഥാനത്തിൽ കണ്ടോവ്മെൻ്റ് സോൺ ഒഴിവാക്കിയതാണ് വലിയ വിഭാഗം വ്യാപാരികൾക്ക് ദുരിതമായത് .ടൗണിൽ ഭൂരിഭാഗം കടകൾ ഉള്ള ഇരുപത്തി ഒന്നാം വാർഡ് കണ്ടെയ്മെൻ്റ് സോണിലാണ്.
ഇത് കാരണം നൂറിൽ പരം വ്യാപാരികൾ ദുരിതത്തിലായി. തുറക്കുന്ന കടകളിൽ വലിയ ആൾക്കൂട്ടം എത്തുമെന്നും ഇത് അശാസ്ത്രീയമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ കുരുമ്പേത്ത് കുഞ്ഞബ്ദുള്ളയും കണേക്കൽ അബ്ബാസും പറഞ്ഞു.
ഇതിനു ആശ്വാസമായാണ് നാദാപുരത്തെ എല്ലാ കടകളും രാവിലെ 8 മണിമുതല്‍ 5 മണിവരെ തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്

Related UPdates