27
Sunday
September 2020

27
Sunday
September 2020

വാർത്ത

വളയം പഞ്ചായത്ത് കണ്ടയിൻമെൻ്റ് സോണിൽ നിന്നൊഴിവായി

8th of August 2020

നാദാപുരം: .വളയം ഗ്രാമ പഞ്ചായത്ത്  കണ്ടയിൻമെൻ്റ് സോണിൽ നിന്നൊഴിവായി .
പഞ്ചായത്ത് കോവിഡ്  മുക്തമായിട്ട് മൂന്നാഴ്ച്ചയായിട്ടും   കണ്ടയിൻമെൻ്റ് സോൺ പിൻവലിക്കാത്തത്  ജനങ്ങളിൽ വലിയ അമർഷം  ഉണ്ടാക്കിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ഡപ്യൂട്ടി കലക്ടറെ നേരിൽ കണ്ട് രണ്ട് നിവേദനം നൽകിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല. വളയത്ത് ആർ. ആർ.ടി വളണ്ടിയർക്ക് ഇക്കഴിഞ്ഞ 19 ന് കോവിഡ്  ബാധിച്ചതിനെ തുടർന്നാണ് വളയം ടൗൺ ഉൾപ്പെടുന്ന 12ാം വാർഡും രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 1,13, 14 വാർഡുകളും  അടച്ചത്.

Related UPdates