15
Saturday
August 2020

15
Saturday
August 2020

വാർത്ത

നാദാപുരം മണ്ഡലത്തിൽ റോഡ് പുനരുദ്ധാരത്തിന് ഒരു കോടി അനുവദിച്ചു

1st of August 2020

നാദാപുരം : നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ പുനരു ദ്ധാരണത്തിന് മുഖ്യമന്ത്രി യുടെ ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിച്ചു. കല്ലാച്ചി ഗവൺമെൻ്റ്  ഹെസ്കൂൾ റോഡ്,നദാപുരം ടൗൺ - പുളിക്കൂൽ റോഡ്, കൊറ്റാല ക്ഷേത്രം - തയ്യിൽ മുക്ക് റോഡ്, തീർച്ചിലോത്ത് മുക്ക് - പാറേമ്മൽ റോഡ്, കിഴക്കേടത്തിൽ ഭാഗം- വയലിൽ സ്ക്കൂൾ റോഡ്, പറമ്പത്ത് മുക്ക് - മീത്തലേക്കുന്നത്ത് റോഡ് ,  ചീളിയാട് - വളയംകോട് റോഡ്, വെള്ളിയോട് സ്ക്കൂൾ - നിരവ് റോഡ് , കണ്ടിയിൽ അംഗൻവാടി - കാഞ്ഞിരകണ്ടി റോഡ് , മഠത്തിൽ മുക്ക് - മണക്കടവ് റോഡ് എന്നിവക്കാണ്  10 ലക്ഷം വീതം അനുവദിച്ചത് .
നേരത്തെ ഇതേ പദ്ധതി പ്രകാരം 6.5 കോടി രൂപ മണ്ഡലത്തിൽ അനുവദിച്ചിരുന്നു. ഇ.കെ.വിജയൻ എം.എൽ എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. അടിയന്തിരമായി ടെൻറർ  പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്  എം.എൽ. എ അറിയിച്ചു.

Related UPdates