15
Saturday
August 2020

15
Saturday
August 2020

വാർത്ത

എക്സൈസ് റെയ്ഡ്: വാഷും വാറ്റുപകരണങ്ങളും പിടികൂടി

29th of July 2020

നാദാപുരം:  എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ വാഷും വാറ്റുപകരണങ്ങളും പിടി കൂടി എക്സൈസ് ഇന്റലിജൻസ് ബ്യുറോയുടെ രഹസ്യ വിവരത്തെ തുടർന്ന്  കുറ്റ്യാടി, തൊട്ടിൽപ്പാലം, കരിങ്ങാട്, കൂവ്വക്കൊല്ലി മേഖലയിലാണ്  നാട്ടുകാരുടെ സഹകരണത്തോടെ  റെയ്‌ഡ് നടത്തിയത് . തിനൂർ വില്ലേജിലെ  കൂവ്വക്കൊല്ലി മലയിലെ  തോടിനടുത്ത്  ചാരായം നിർമിക്കാൻ  പാകപ്പെടു ത്തിയ 550 ലിറ്റർ വാഷും, 15 ലിറ്റർ ചാരായവും, ഗ്യാസ് സിലിണ്ടർ , സ്ററൗ എന്നിവയാണ് പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത്  പ്രതിയെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.  
കൊറോണ കാരണം ലോക്ക് ഡൗണും നിയന്ത്രിത മേഖലയും ആയിത്തീർന്ന നാദാപുരം റേഞ്ച് പരിധിയിലെ വ്യാജ വാറ്റിനെതിരെ ശക്തമായ  പ്രവർത്തനമാണ് നാദാപുരം എക്സൈസ് റേഞ്ച് പാർട്ടി നടത്തി വരുന്നത്.  പ്രിവന്റീവ് ഓഫീസർ സി. പി. ഷാജിയുടെ നേതൃത്വത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ജയരാജ്‌. പി. പി, സിവിൽ എക്സൈസ്ഓ ഫീസർമാരായ വിജേഷ്. പി, സിനീഷ്. കെ  എന്നിവർ റെയ്ഡിൽ പങ്കെടുത്തു. 

Related UPdates