20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വാണിമേലിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കൂടി പോസിറ്റീവ്

25th of July 2020

വാണിമേൽ:  പഞ്ചായത്തിൽ ഇന്ന് നടന്ന ആന്റിജൻ പരിശോധനയിൽ ഒരു കുടുംബത്തിലെ 4  പേർക്ക് കൂടി പോസിറ്റീവായി . മാമ്പിലാക്കൂൽ പ്രദേശവാസികളാണിവർ. ആറ്  ദിവസം മുൻപ് പുറമേരിയിൽ നിന്ന് വിവാഹ നിശ്ചയത്തിനായി എത്തിയ സംഘത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു . ഇയാളുടെ സമ്പർക്ക പട്ടികയിലുള്ള വരന്റെ  വീട്ടുകാർക്ക് കഴിഞ്ഞ നടത്തിയ പരിശോധനയിൽ 2 പേരുടെ ഫലം  പോസിറ്റീവായി. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കാണ് ഇന്ന് പോസിറ്റീവായത്. പരപ്പുപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 65 പേരാണ് ഇന്ന് പരിശോധനക്ക് എത്തിയത്. 61 പേരുടെ ഫലം നെഗറ്റീവാണ് .

Related UPdates