26
Monday
October 2020

26
Monday
October 2020

വാർത്ത

നാദാപുരം പോലീസിനെതിരെ യൂത്ത് ലീഗ്

17th of July 2020

നാദാപുരം: കോവിഡ് പ്രോട്ടോകോൾ പാലിച്ച്  തൂണേരി പഞ്ചായത്ത്‌ മുസ്ലിം ലീഗ് നടത്തിയ എക്സിക്യൂട്ടീവ് യോഗത്തിനെതിരെ കേസെടുക്കുകയും  പേരോട് യാതൊരു നിയന്ത്രണവുമില്ലാതെ  സി.പി.എം നടത്തിയ ജയൻ അനുസ്മരണ പരിപാടിക്കെതിരെ കേസെടുക്കാതിരിക്കുകയും ചെയ്തതിലൂടെ നാദാപുരം പോലീസ് ഇരട്ട നീതി നടപ്പിൽ വരുത്തുകയാണെന്ന് യൂത്ത് ലീഗ്. സാമൂഹ്യവ്യാപന സാധ്യത മനസ്സിലാക്കി ആരോഗ്യ വകുപ്പും പഞ്ചായത്ത്‌ ഭരണ സമിതിയും ജാഗ്രതയോടെ ഇടപെടുകയും ആയിരത്തോളം പേർക്ക് കോവിഡ് ടെസ്റ്റ്‌ നടത്തുകയും ചെയ്തതിലൂടെ പൊതു ജനത്തിന്റെ ആശങ്ക അകറ്റിയിട്ടുണ്ട്. എന്നാൽ തൂണേരി പഞ്ചായത്ത് നടത്തുന്ന കോവിഡ്  പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് സിപിഎം നടത്തുന്നത്.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങളും കള്ളങ്ങളും പ്രചരിപ്പിക്കുക വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ  തിരിച്ചറിയണമെന്ന് മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ എം.കെ സമീർ ജനറൽ സെക്രട്ടറി ഇ ഹാരിസ് എന്നിവർ ആവശ്യപ്പെട്ടു.

Related UPdates