20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വാണിമേലിലേക്കുള്ള മുഴുവൻ പ്രവേശന കവാടങ്ങളും അടച്ചു

16th of July 2020

വാണിമേൽ : കൊവിഡ് സമൂഹ വ്യാപനത്തെ തുടർന്ന് ഗ്രാമ പഞ്ചായത്ത് കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വാണിമേലിലേക്കുള്ള മുഴുവൻ പ്രവേശന കവാടങ്ങളും അടച്ചു . നരിപ്പറ്റ വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കേളോത്ത് താഴ പാലം , മുടിക്കൽ പാലം , കണ്ണോത്ത് പാലം എന്നിവയാണ് അടച്ചത് . സംസ്ഥാന പാതയിലുള്ള  വാണിമേൽ പാലം കഴിഞ്ഞ ദിവസം അടച്ചിരുന്നു . വളയം വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൂയ്തേരി റോഡിലൂടെയും യാത്ര നിരോധിച്ചിട്ടുണ്ട് .

Related UPdates