20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

വളയത്തും പാറക്കടവിലും വാണിമേലിലും തിരക്ക് ; കർശന നടപടിയുമായി പൊലീസ്

15th of July 2020

നാദാപുരം  : അതിർത്തി പഞ്ചായത്തുകൾ അടച്ചതോടെ വളയം, പാറക്കടവ്, വാണിമേൽ  ടൗണുകളിൽ തിരക്കേറി. ഇതോടെ പോലീസും ആരോഗ്യവകുപ്പും നടപടികൾ കർശനമാക്കി. തൂണേരി, നാദാപുരം പഞ്ചായത്തുകൾ പൂർണമായും അടച്ച  തോടെ ഇവിടങ്ങളിലെ ജനങ്ങൾ സാധനങ്ങളും മറ്റും വാങ്ങാൻ  ആശ്രയിക്കുന്നത് ഈ  ടൗണുകളെയാണ്. അത് കൊണ്ടു തന്നെ  നല്ല ജനത്തിരക്കാണ് ഇവിടങ്ങളിൽ അനുഭവപ്പെടുന്നത്. വളയം പോലീസ് നടപടികൾ കർശനമാക്കിയിട്ടുണ്ട് . ഏതാനും പോലീസുകാരെ ഈ മൂന്ന് ടൗണുകളിലും വിന്യസിച്ചിട്ടുണ്ട്. മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിക്കാത്തവർക്കെതിരേ കർശനനടപടിയാണ് സ്വീകരിച്ചുവരുന്നത്. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിൽ കടകളിലുംമറ്റും പരിശോധനകൾ നടത്തുന്നുണ്ട്.

Related UPdates