28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

അധ്യാപകൻ ഇടപെട്ടു: ഫാഹിമിന് സ്മാർട്ട് ഫോൺ നൽകി പ്രവാസി വ്യാപാരി മാതൃകയായി

15th of July 2020

നാദാപുരം: ഓൺലൈൻ പഠന സംവിധാനം സജീവമായതിനിടയിൽ സ്മാർട്ട് ഫോണില്ലാതെ, പ്രയാസപ്പെടുന്ന വിദ്യാർത്ഥിക്ക് അധ്യാപകന്റെ ഇടപെടൽ തുണയായി. നാദാപുരം ഗവ. യു പി സ്കൂൾ 6 J ക്ലാസിലെ വിദ്യാർത്ഥി ചിയൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ഫാഹിമിനാണ് ഇംഗ്ലീഷ്  അധ്യാപകനായ സുഭാഷിന്റെ ഇടപെടലിനെ തുടർന്ന്  ഫോൺ ലഭിച്ചത്. 6 B ക്ലാസിലെ മറ്റൊരു കുട്ടിയുടെ രക്ഷിതാവും പ്രവാസി വ്യാപാരിയുമായ ജാതിയേരി കെ വി റാഷിദാണ് 11000 രൂപ വിലയുള്ള ഫോൺ നൽകിയത് . ഇതിനു പുറമെ ഫാഹിമിന്റെ വീട്ടിലേക്ക്  ആവശ്യമായ ഭക്ഷണ സാധനങ്ങളും റാഷിദ് എത്തിക്കുകയായിരുന്നു .

Related UPdates
newsletter

Subscribe to our email newsletter