11
Tuesday
August 2020

11
Tuesday
August 2020

പ്രതികരണം

ഇത് കോവിഡ് അല്ല...ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണ്... വടകരയിലെ മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറലാകുന്നു

14th of July 2020

നാദാപുരം : തൂണേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ നാൽപ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന തരത്തിൽ ചില ന്യൂസ് പോർട്ടലുകളിൽ വാർത്ത വന്നത് ജനങ്ങളിൽ ആശങ്ക പരത്തി. ഇതേ തുടർന്ന് വടകരയിലെ മാധ്യമ പ്രവർത്തകന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് വൈസ് പ്രസിഡണ്ട് സുധീർ സർഗം ആണ് കുറിപ്പെഴുതിയത്. 

അതിന്റെ പൂർണ്ണ രൂപം.

വടകരയിലെ മാധ്യമ പ്രവർത്തകൻ സുധീർ സർഗം എഴുതുന്നു....

ഇത് കോവിഡ് അല്ല....

ആന്റിജൻ ടെസ്റ്റ് പോസിറ്റീവ് ആണ്...

ഇത് നാളെ സ്രവ പരിശോധനയിൽ നെഗറ്റീവ് ആകാം കോ വിഡ് പോസിറ്റീവ് എന്ന് പറയല്ലേ.... 

വാർത്ത അതേ പടി ഫോർവേഡ് ചെയ്യല്ലേ. അങ്ങിനെ വാർത്ത കൊടുത്ത് പിറ്റേന്ന് തിരുത്തേണ്ടി വന്ന ഒരു ഹതഭാഗ്യനായ പത്രക്കാരനാണ് ഞാൻ നിങ്ങൾക്ക് എന്തും ചെയ്യാം. ഞാൻ പറഞ്ഞെന്നേ ഉള്ളൂ... ഏത് വൈറസ് ബാധിച്ചാലും ആൻറിജൻ പോസിറ്റീവ് ആകും.കോവിഡ് പോസിറ്റീവ് എന്നതിന് ഐ.സി.എം.ആർ ആധികാരിക പരിശോധന PCR ടെസ്റ്റ് ആണ് (സ്രവ പരിശോധന):. ഈ മാഷ് പറയുന്നത് തെറ്റാണ്.. വടകരയിലെ സ്വകാര്യ ആശുപത്രികൾ കഴിഞ്ഞ 7 ദിവസത്തിനിടെ അവിടെ വന്ന നൂറോളം രോഗികളിൽ ആന്റിജൻ പരിശോധിച്ചതിൽ 20 ലേറെ പോസിറ്റീവ് ഉണ്ടായിരുന്നു. (സവ പരിശോധനയിൽ ഒന്നു പോലും പോസിറ്റീവ് ആയില്ല.

Related UPdates
newsletter

Subscribe to our email newsletter