20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

തൂണേരി ആശങ്കയിൽ: പഞ്ചായത്ത് പ്രസിഡണ്ട് അടക്കം 40 പേരുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

13th of July 2020

പഞ്ചായത്ത് ഓഫിസ് അടച്ചിടാൻ നിർദ്ദേശം

നാദാപുരം : കഴിഞ്ഞ ദിവസം രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തൂണേരി ഗ്രാമ പഞ്ചായത്തിൽ സമ്പർക്ക പട്ടികയിലുള്ള 40 പേരുടെ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, രണ്ട് വാർഡ് മെമ്പർമാർ, ഒരു ജീവനക്കാരി എന്നിവരും ഇതിൽ ഉൾപെടും. ഗ്രാമ പഞ്ചായത്ത് പരിസരത്ത് നടന്ന ആന്റിജൻ ബോഡി ടെസ്റ്റിൽ മുന്നൂറോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ 40 പേർക്കാണ്  ഫലം പോസിറ്റീവായത്.
രണ്ടാമത്തെ പരിശോധന ഫലം കൂടി പുറത്തു വന്നാൽ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

പഞ്ചായത്ത് ഓഫിസ് അടച്ചിടാൻ നിർദ്ദേശം
ജന പ്രതിനിധികൾക്കും , ഓഫിസ് ജീവനക്കാരിക്കും പ്രാഥമിക പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിൽ നാളെ  പഞ്ചായത്ത് ഓഫിസ് അടച്ചിട്ട് അണു നശീകരണം നടത്താൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകി . എല്ലാ ജീവനക്കാരെയും പരിശോധനക്ക് വിധേയമാക്കി ഫലം നെഗറ്റീവാകുന്നവരെ മാത്രം മറ്റന്നാൾ മുതൽ ഓഫിസിൽ പ്രവേശിപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത് .

Related UPdates