20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

നിർമ്മാണത്തിലെ അശാസ്ത്രീയത ആണിച്ചാൽ കൊതുകുവളർത്തു കേന്ദ്രമായി മാറി

7th of July 2020

കക്കട്ടിൽ: ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ മുടക്കി പണി പൂർത്തിയാക്കിയ  കുളങ്ങരത്ത് - നരിക്കാട്ടേരി - ചേലക്കാട് റോഡിന്റെ കുളങ്ങരത്ത് ഭാഗത്ത് നിർമ്മിച്ച ഓവുചാൽ വെള്ളം ഒഴുകി പോകാനാവാത്ത രീതിയിൽ നിർമ്മിച്ചതിനെ തുടർന്ന് കൊതുകുവളർത്തു കേന്ദ്രമായി മാറി. ഈ ലോക് ഡൗൺ കാലത്ത് നിർമ്മാണം പൂർത്തിയാക്കിയത്. ഓവുചാലിന് തടസ്സമായി നിന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങു മുറിച്ചുമാറ്റി കൊടുത്തിരുന്നു. റോഡ് പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിയാണ് ഏറ്റെടുത്തത്. നിർമ്മാണ വേളയിൽ തന്നെ വാർഡ് മെമ്പറും, സമീപവാസികളും അശാസ്ത്രീയത ഉത്തരവാദപ്പെട്ടവരെ അറിയിച്ചിരുന്നു. 

Related UPdates