20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

പി എ റഹ്മാൻ ഫൗണ്ടേഷൻ വക സൂര്യക്ക് സ്മാർട്ട് ഫോൺ

2nd of July 2020

വാണിമേൽ; അച്ഛൻ മരണപ്പെട്ടതിന്റെയും അമ്മ നിത്യ രോഗിയായതിന്റെയും വേദന കടിച്ചമർത്തി എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വെള്ളിയോട് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി 
പച്ചപ്പാലം ചങ്ങരത്താം പൊയിൽ കുന്നത്ത്  സൂര്യക്ക്  സുമനസുകളുടെ സഹായ ഹസ്തം. ആദ്യ ഘട്ടായി സ്മാർട്ട് ഫോൺ കൈമാറി . സൂര്യയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ ഇന്നലെ മീഡിയ വിഷൻ  വാർത്ത നൽകിയിരുന്നു. സ്വന്തമായി നെറ്റ് കണക്ഷനുള്ള ഫോൺ ഇല്ലാത്തതിനാൽ ഓൺ ലൈൻ വഴിയുള്ള തുടർ പഠനവും പ്രയാസകരമായിരുന്നു. ഈ സാഹചര്യത്തിലാണ് ജീവ കാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യവും മുസ്ലിം ലീഗ് നേതാവുമായിരുന്ന പരേതനായ പി എ റഹ്മാന്റെ ഓർമക്കായി രൂപീകൃതമായ പി എ റഹ്മാൻ  ഫൗണ്ടേഷൻ സൂര്യക്ക് സ്മാർട്ട് ഫോൺ നൽകിയത്. പാർക്കോ ഗ്രൂപ്പ് ഡയറക്ടറും ദുബായ് കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറിയുമായ കെ പി മുഹമ്മദ് ഫോൺ കൈമാറി. ചടങ്ങിൽ
മീഡിയ വിഷൻ ചീഫ് എഡിറ്റർ  എം കെ അഷ്‌റഫ് അധ്യക്ഷനായി. 
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  എൻ കെ മൂസ മാസ്റ്റർ,  ടി പി അഹമ്മദ് മാസ്റ്റർ , 
സത്യൻ നീലിമ എന്നിവർ സംബന്ധിച്ചു . 
ഏത് നിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ള ചോർന്നൊലിക്കുന്ന വീട്ടിലാണ് സൂര്യയും അമ്മ ഷൈമയും സഹോദരി വർഷയും  താമസിക്കുന്നത്. 
വളയം ജനമൈത്രീ പോലീസിന്റെ സഹായത്തോടെ വീട് പുനർനിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും ലോക് ഡൗൺ കാരണം അത് മുടങ്ങുകയായിരുന്നു. 
വീട് പുനർ നിർമ്മിക്കാൻ ഉദാര മതികൾ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related UPdates