20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

എ.ഇ.ഒ ഓഫീസിന് മുന്നിൽ കെ എസ് യു ധർണ്ണ നടത്തി

2nd of July 2020

നാദാപുരം: വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ  ലഭ്യമാക്കുക ഓൺലൈൻ ക്ലാസുകളിലെ പോരായ്മകൾ പരിഹരിക്കുക, കോളേജിയേറ്റിനുള്ള പി.ജി വെയ്റ്റേജ് ഒഴിവാക്കിയ സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ എസ് യു നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി കല്ലാച്ചി എ.ഇ.ഒ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ:കെ പ്രവീൺ കുമാർ ഉദ്‌ഘാടനം ചെയ്തു . അർഷാദ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. സജീർ എടച്ചേരി, ആവോലം രാധാകൃഷ്ണൻ, അഡ്വ .കെ എം രഘുനാഥ്‌, മുന്നഹ് റഹ്മാൻ  എന്നിവർ സംസാരിച്ചു.  ഡോൺ കെ തോമസ്, എൻ . കെ അഭിഷേക്, അർജുൻ ശ്യാം കച്ചേരി, സി കെ മുഹമ്മദ്‌ , എം ഹരിശങ്കർ, മുജ്‌തബ് തൂണേരി ,പികെ അസ്‌ലം, രോഹിത് പെരുവങ്കര, കെ സ്വാലിഹ് തുടങ്ങിയവർ നേതൃത്വം നല്കി.

Related UPdates