20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

നരിപ്പറ്റയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു

29th of June 2020

നരിപ്പറ്റ: നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, ഇക്കോ ഷോപ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൈവേലിയിൽ മുന്ന് ദിവസം നീണ്ടു നിൽക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗുണമേന്മയുള്ള ഗ്രാഫ്റ്റഡ് തൈകൾ, വിത്തുകൾ, ജൈവ വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ എന്നിവ ലഭ്യമാകും. ജൂലൈ ഒന്നിന് സമാപിക്കും. നാദാപുരം എം.എൽ.എ ഇ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.കെ നാരായണി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ:പ്രസിഡണ്ട്  സി.കെ വിജയി, പഞ്ചായത്ത് വൈ:പ്രസിഡണ്ട് ടി.പി പവിത്രൻ, വത്സല ടി, ഷീജ ടി.കെ, ബിനീഷ് അബ്രഹാം, പാലോൽ കുഞ്ഞമ്മദ്, പി. പ്രഭാകരൻ, സി.പി.കുഞ്ഞിരാമൻ, കെ.ബാബു. കെ.പി നന്ദൻ വി.ഡി കുഞ്ഞുമോൻ (കൃഷി അസി) എന്നിവർ ആശംസകൾ അർപ്പിച്ചു, കൃഷി ഓഫീസർ ഏ.കെ.സുരേഷ് ബാബു സ്വാഗതവും സുധീഷ് എടോനി നന്ദിയും പറഞ്ഞു.

Related UPdates