20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

നാദാപുരത്ത് മൂന്നിടങ്ങളിൽ ഡങ്കിപ്പനി: പ്രതിരോധ പ്രവർത്തനം ഊർജിതം

23rd of June 2020

നാദാപുരം: ഗ്രാമ പഞ്ചായത്തിൽ മൂന്നിടങ്ങളിൽ ഡങ്കിപ്പനി  റിപ്പോർട്ട് ചെയ്തു. വിഷ്ണുമംഗലം , പയന്തോങ്ങ് , കുമ്മങ്കോട് പ്രദേശങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് . 
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. ഫോഗിങ്ങ്, വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്  ഉറവിട നശീകരണ ബോധവൽക്കരണം , കൊതുകിന്റെ സാന്ദ്രതാ പഠനം എന്നിവ നടത്തി.  ഹെൽത്ത് ഇൻസ്പക്റ്റർ ടി.കെ. പ്രേമൻ, ജൂനിയർ ഹെൽത്ത് ഇൻസ്പക്റ്റർ മാരായ പ്രീജിത്ത്, കെ.കെ.കുഞ്ഞിമുഹമ്മദ്, പ്രസാദ്.സി, ജപ എമീമ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സുമാർ,
ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ 
എന്നിവർ നേതൃത്വം  നൽകി.  വരും ദിവസങ്ങളിൽ പരിശോധന ശക്തിപ്പെടുത്തുമെന്നും വീടുകളിലും സ്ഥാപനങ്ങളിലും കൊതുക് പെരുകുന്ന സാഹചര്യം ഉണ്ടായാൽ നടപടികൾ എടുക്കുമെന്നും അരോഗ്യ വകുപ്പ് അറിയിച്ചു.

Related UPdates