20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

പേരോട് വാഹനം കത്തിച്ച സംഭവം; വിരലടയാളവിദഗ്ധർ സ്ഥലം സന്ദർശിച്ചു

13th of June 2020

നാദാപുരം : പേരോട് ടൗണിനടുത്ത് വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാളവിദഗ്ധർ വീടുംപരിസരവും പരിശോധിച്ചു. കേസന്വേഷണത്തിനായി രൂപവത്കരിച്ച, സി.ഐ. എൻ. സുനിൽകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഐ.എൻ.എൽ.പ്രവർത്തകൻ പുന്നോളി ഗഫൂറിന്റെ ജീപ്പാണ് കഴിഞ്ഞദിവസം അർധരാത്രി അഗ്നിക്കിരയായത്. സമീപത്തുള്ള വീടുകൾ, പേരോട് ടൗണിലെ കടകൾ എന്നിവിടങ്ങളിലെ സി.സി.ടി.വി. പോലീസ് പരിശോധിച്ചു. വിവിധ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ പരമാർശങ്ങളാണ് അക്രമത്തിനിടയാക്കിയതെന്ന് ഗഫൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും ഗഫൂർ തന്നെയാണ് വാഹനം കത്തിച്ചത് എന്നും  നാട്ടുകാരും ആരോപിക്കുന്നു .

Related UPdates