28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

നാദാപുരം ഉപജില്ലയിൽ കൂടുതൽ ഓൺലൈൻ പഠന കേന്ദ്രങ്ങൾ സജ്ജമാക്കും

13th of June 2020

നാദാപുരം: ഉപജില്ലയിൽ അറുപതിലധികം ഓൺലൈൻ പൊതു പഠനകേന്ദ്രങ്ങൾ  പൂർത്തിയായി. മുഴുവൻ കുട്ടികൾക്കും പഠനം  ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെങ്കിലും ഇനിയും സെൻററുകൾ സജ്ജമാക്കാനാണ് തീരുമാനം.  സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങിയാലും ഇ കണ്ടൻറുകളുടെ വിതരണം വേണ്ടിവരുമെ  ന്നതിനാൽ ഇപ്പാഴൊരുക്കുന്ന 
കേന്ദ്രങ്ങളെല്ലാം വിദ്യാഭ്യാസ മേഖലയ്ക്ക് ഭാവിയിലും മുതൽക്കൂട്ടാവും. പല വിധ ആവശ്യങ്ങൾക്കായി പൊതു സമൂഹത്തിനും ഈ കേന്ദ്രങ്ങൾ ഉപകാരപ്പെടും.
രണ്ടാഴ്ച കൊണ്ടാണ് ഇത്രയും സെൻററുകൾ സജ്ജമാക്കിയെടുത്തത്.  എം.എൽ.മാർ, ബ്ലോക്ക്പഞ്ചായത്ത് - തദ്ദേശഭരണ സംവിധാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ,
വാർഡ് സമിതികൾ, ബി.ആർ.സി, 
ലൈബ്രറി കൗൺസിൽ, ആശാവർക്കർമാർ, അധ്യാപക- ഉദ്യാഗസ്ഥ- യുവജന -വിദ്യാർത്ഥി സംഘടനകൾ , ബാങ്കുകൾ, മറ്റു സ്ഥാപനങ്ങൾ
എല്ലാം ചേർന്നതിൻ്റെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണിത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് കിട്ടിയ പിന്തുണയും പ്രവർത്തനങ്ങൾ സുഗമമാക്കാൻ
ഏറെ സഹായകമായി. ട്രയൽ പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ വിക്ടേഴ്സ് ചാനലിൽ  യഥാർത്ഥ ക്ലാസ് ആരംഭിക്കും. 
വീട്ടിലിരുന്ന് കാണാൻ സൗകര്യമില്ലാത്ത കുട്ടികളെല്ലാം പൊതു പഠനകേന്ദ്രങ്ങളിലെത്തി ക്ളാസിൽ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം.
കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും ദൂരീകരിക്കാൻ അധ്യാപകരുടെ നല്ല ഇടപെടൽ ഉണ്ടാവണം. വർക്ക്ഷീറ്റുകളും  ചില പഠനസാമഗ്രികളും കൂടി വീടുകളിലെത്തിക്കാനും വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടുണ്ട്.
നാദാപുരം ഗവ .യു പി സ്കൂളിൽ ചേർന്ന അവലോകന യോഗത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച  നാദാപുരം എം.എൽ .എ  ഇ .കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പരിശീലന പരിപാടിയുടെ ഉള്ളടക്കവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങൾ വടകര വിദ്യാഭ്യാസ ഓഫീസർ  സി.കെ വാസു നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയ രാജ് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ രാജീവൻ എന്നിവർ വിശദീകരിച്ചു. പ്രിൻസിപ്പൽമാരായ പി രാജ് കുമാർ, എൻ കെ മൂസ്സ, ട്രെയ്നർ സി എച്ച് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter