20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

രോഗികൾക്ക് മരുന്ന് വിതരണം ചെയ്തു യുവാക്കളുടെ കൂട്ടായ്മ

4th of June 2020

നരിപ്പറ്റ: സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന നിത്യരോഗികളായവർക്ക് മരുന്നുകൾ സൗജന്യമായി വീടുകളിലെത്തിച്ചു കൊടുക്കുന്ന യുവ കൂട്ടായ്മ ശ്രദ്ധേയമാവുന്നു. നരിപ്പറ്റയിലെ ഒരുപറ്റം യുവാക്കളുടെ  കൂട്ടായ്മയായ ഹായാത്ത് കൂട്ടായ്മയാണ് പെരുന്നാൾ ആഘോഷത്തിന് വേണ്ടി കരുതിയ പണം ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചത്. മരുന്നുകൾ  റിട്ട: അധ്യാപകനും ചാരിറ്റി പ്രവർത്തകനുമായ സി.കെ കാസിം മാസ്റ്റർക്ക് മുഹമ്മദ് സാലി കൈമാറി. അർശിദ് പി അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ടി പി എം തങ്ങൾ, കെ ടി മൊയ്‌ദു, എൻ പി കെ നരിപ്പറ്റ, എം കെ കുഞ്ഞബ്ദുല്ല, അൻസൽ ടി പി, ഷമിൽ കെ എം, ഫായിസ് കേളോത്ത്, സഹദ് കെ.ടി സംസാരിച്ചു. മത-രാഷ്ട്രീയ ബേധമന്യേ വേദനിക്കുന്നവർക്ക് കൈതാങ്ങാവാൻ ഈ കൂട്ടായ്മ വിപുലമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related UPdates