20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ഡയാലിസിസ് സെന്ററിന് കോക്കുടുക്ക സമ്പാദ്യം നൽകി ആറു വയസുകാരൻ

3rd of May 2020

വാണിമേൽ : കോക്കുടുക്കയിൽ നിക്ഷേപിച്ച നാണയ ത്തുട്ടുകൾ പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിന് സംഭാവന ചെയ്തു ആറു വയസുകാരൻ മാതൃകയായി . അൽ ഐൻ കെ എം സി സി നേതാവ് കുനിയിൽ കുഞ്ഞമ്മദിന്റെയും നസീമയുടെയും മകൻ ആദിൽ അബ്ദുല്ലയാണ് കോക്കുടുക്ക സമ്പാദ്യം കാരുണ്യ പ്രവർത്തനത്തിന് നൽകിയത് . കഴിഞ്ഞ ദിവസം ധന സമാഹരണ ത്തിന്  ലീഗ് നേതാക്കൾ വീട്ടിൽ  എത്തിയപോഴാണ് അകത്ത് സൂക്ഷിച്ചു വെച്ച കോക്കുടുക്ക പൊളിച്ച് അതിലുണ്ടായിരുന്ന 729 രൂപ ആദിൽ അവരെ ഏൽപിച്ചത് . മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം സി വി എം വാണിമേൽ ഏറ്റു വാങ്ങി .

Related UPdates