20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

ലോക് ഡൗൺ ദിനങ്ങളിൽ കുട്ടികളുടെ ഹൃസ്വചിത്രങ്ങളൊരുക്കി അധ്യാപകൻ മാതൃകയാവുന്നു

15th of April 2020

നാദാപുരം : കൊവിഡ് 19 ൻ്റെ പശ്ചാലത്തിൽ പ്രഖ്യാപിച്ച ലോക് ഡൗൺ നിയന്ത്രണങ്ങളെ സർഗാത്മഗമായി ഉപയോഗപ്പെടുത്തി മാതൃകയാവുകയാണ് കടമേരി മംഗലാട് പ്രദേശത്തുകാരനായ എം എം മുഹമ്മദ് എന്ന അധ്യാപകൻ. 
വീട്ടിലെ കുട്ടികളെ അഭിനേതാക്കളാക്കി മാറ്റിയാണ് സാമൂഹിക പ്രസക്തവും കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തുന്നതുമായ ഹൃസ്വചിത്രങ്ങൾ ഒരുക്കിയത്. ലോക് ഡൗൺ എന്ന് പേര് നൽകിയ ചിത്രം മൊബൈൽ ഫോണിൽ പൂട്ടപ്പെട്ട കുട്ടികളെ മാറ്റിയെടുക്കുന്നതിൽ ഒരു രക്ഷിതാവിൻ്റെ പരിശ്രമത്തിൻ്റെ കഥ പറയുന്നു. നേരത്തെ ബ്രേക്ക് ദ ചെയിൻ ആശയത്തെ ആസ്പദമാക്കി കളിക്കാം കരുതലോടെ എന്ന ഷോർട്ട് ഫിലിമും ഒരുക്കിയിരുന്നു. ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന പൊതു സമൂഹത്തിൽ നല്ല സന്ദേശങ്ങൾ നൽകുക എന്നതിനൊപ്പം മക്കളിൽ കലാ, അഭിനയ രംഗങ്ങളിൽ താത്പര്യം വളർത്തിയെടുക്കാനും ഉദ്ധേശിച്ചാണ് ഇത്തരം ശ്രമങ്ങളെന്ന് അധ്യാപകൻ പറഞ്ഞു. പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മുഹമ്മദ് മാസ്റ്റർ നിലവിൽ ആർ ആർ ടി വളണ്ടിയറായി പ്രവർത്തന രംഗത്തുണ്ട്. മക്കളായ ഷെസിൻ മുഹമ്മദ്, ഷസ നഷ്വ,ഷൽസ ഫാത്തിമ എന്നിവരാണ് അഭിനേതാക്കൾ. സഹോദരീ മകൻ മുഫ്ലിഹ് മുഹമ്മദാണ് ക്യാമറയും എഡിറ്റിംഗും.

Related UPdates