20
Tuesday
October 2020

20
Tuesday
October 2020

വാർത്ത

കോവിഡ് അവധി കാലത്തെ ആസ്വാദ കരമാക്കി കുട്ടി പൊലീസുകാർ

10th of April 2020

നാദാപുരം : ഈ അവധിക്കാലത്ത് കളി കളികളും ക്യാമ്പുകളും ഉല്ലാസ യാത്രകളും ഒന്നുമില്ലെങ്കിലും ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പൊലിസ് കാഡറ്റുകൾ ഈ ദിനങ്ങൾ ആസ്വാദകരമാക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗൺ ദിനങ്ങൾ ഫലപ്രദമായി ഉപയോഗപെടുത്തുകയാണ് ഈ വിദ്യാർത്ഥികൾ.
വിനോദവും വിജ്ഞാനവും പകരുന്ന നിരവധി പ്രവർത്തനങ്ങൾ വാട്സ് അപ് ഗ്രൂപ്പിലൂടെയാണ് എല്ലാ ദിവസവും സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും ചെയ്തു തീർക്കേണ്ട ടാസ്കുകൾ സി.പി.ഒ പി.പി അബ്ദുൽ ഹമീദ് തലേ ദിവസം ഗ്രൂപ്പിൽ നിർദ്ദേശം നൽകും . ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. ഓരോ കാഡറ്റും ദിവസത്തെ പ്രവർത്തനങ്ങൾ റിപ്പോർട്ടായി നൽകണം.
പുസ്തകങ്ങൾ വായിച്ച് അതിന്റെ സാരാംശവും ആസ്വാദനവും അവതരിപ്പിക്കൽ, ഉപയോഗ ശൂന്യമായ വസ്തുക്കളിൽ അലങ്കാര വസ്തുക്കൾ നിർമ്മിക്കൽ, കരകൗശല വസ്തുക്കളുടെ നിർമ്മാണം, സർഗവേള, എല്ലാ ദിവസവും യോഗ വ്യായാമ എന്നിവ പ്രായോഗികമാക്കാൻ വീഡിയോ പ്രദർശനം, 'ഭൂമിക്കൊരു കുട ' എന്ന പേരിൽ വൃക്ഷതൈ നടൽ, കോവിഡ് പ്രതിരോധ ബോധവൽക്കരണ വീഡിയോ അവതരണം, ജീവികൾക്കായി തണ്ണീർകുടമൊരുക്കൽ, അമ്മയ്ക്ക് ഒരു ദിനം അവധി നൽകി പാചകം ഉൾപ്പെടെ മുഴുവൻ ജോലികളും ചെയ്ത് തീർക്കുന്ന 'അമ്മയ്ക്കൊരു കൂട്ട് ' പരിപാടി, പഴയ കാലത്തെ കളികളെ തിരിച്ച് കൊണ്ട് വരുന്നതിന് ' തിരിഞ്ഞ് നോട്ടം' പരിപാടി, ക്വിസ് മത്സരം, ഓർമ്മകുറിപ്പുകൾ, അഭിമുഖങ്ങൾ, വീഡിയോഗ്രഫി, ഫോട്ടോഗ്രഫി മത്സരങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് ഈ ഗ്രൂപ്പിലൂടെ സംഘടിപ്പിക്കുന്നത്.

Related UPdates