29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

കൊറോണക്കാലത്ത് ഓൺലൈൻ പരീക്ഷകളുമായി ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ

7th of April 2020

ഇരിങ്ങണ്ണൂർ: കോവിഡ് രോഗ ഭീതിയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി  പൊതുപരീക്ഷകൾ  മാറ്റി വെച്ച അവസരത്തിൽ ഓൺലൈൻ  യൂണിറ്റ്പരീക്ഷകൾ നടത്തി ശ്രദ്ധ നേടുകയാണ് ഇരിങ്ങണ്ണൂർ  ഹയർ സെക്കണ്ടറി സ്കൂൾ. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി ഓരോ ക്ലാസ്സിനും  വാട്സ് ആപ്പ് ഗ്രൂപ്പിന് രൂപം കൊടുത്തു. പരീക്ഷ മാറ്റി വെക്കപ്പെട്ട വിഷയങ്ങൾക്കാണ് ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന യൂണിറ്റ് പരീക്ഷ.
രാത്രി 7.30 ന് ചോദ്യപേപ്പർ  അധ്യാപകൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.  ഉടനെ അത് എഴുതി എടുത്ത് വിദ്യാർത്ഥികൾ ഫോൺ മാറ്റി വെയ്ക്കുന്നു. 15 മിനുട്ട് കൂൾ ഓഫ് ടൈം ആണ്.  8 മണി മുതൽ 9 മണി വരെ  പരീക്ഷാ സമയമാണ്.  ഇവിടെ രക്ഷിതാക്കളാണ് പരീക്ഷാ നടത്തിപ്പുകാർ. 9.15ന് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്യുന്ന ഉത്തര സൂചിക  ഉപയോഗപ്പെടുത്തി രക്ഷിതാവിന്റെ  സാനിധ്യത്തിൽ കുട്ടി മാർക്കിടുന്നു.  ടോട്ടൽ ചെയ്ത ശേഷം ഉത്തരകടലാസ്സിന്റെ ഫോട്ടോ എടുത്ത് അധ്യാപകന് അയച്ച് കൊടുക്കുന്നു. ടീച്ചർ ക്രോഡീകരിച്ച് രാവിലെ മാർക്ക് ലിസ്റ്റ്  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു.  പരീക്ഷണ അടിസ്ഥാനത്തിൽ ഒന്നാം വർഷ  ക്ലാസുകളിൽ ആരംഭിച്ചപ്പോൾ തന്നെ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികണമാണ് ലഭിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു. ഈ ആഴ്ച മുതൽ  എല്ലാ ക്ലാസ്സുകളിലും  പരീക്ഷ ആരംഭിക്കും

Related UPdates
newsletter

Subscribe to our email newsletter