29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

ഡോ. യൂസുഫ് ഹാറൂൺ വിരമിച്ചു

31st of March 2020

പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. യൂസഫ് ഹാറൂൺ സർവ്വീസിൽ നിന്നു  വിരമിച്ചു. 1995 ൽ കോളജ് ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ചററായിട്ടാണ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ട് തവണ കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് യു.ജി യുടെയും ഒരു തവണ പി ജി യുടെയും ചെയർമാനായിരുന്നു. ഇംഗ്ലീഷ് ഫാക്കൽറ്റി അംഗവുമായിരുന്നു.  കോളജിൽ പഠിച്ച ഏകദേശം എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് എടുത്ത അധ്യാപകനായിരുന്നു  അദ്ദേഹം ഏറെ താല്പര്യമെടുത്താണ് കോളജിൽ ബി.എ ,എം എ ഇംഗ്ലീഷ് കോഴ്സുകൾ ആരംഭിച്ചത്. ഇംഗ്ലീഷ് വിഭാഗത്തിൽ ലാംഗ്വേജ് ലാബ് സ്ഥാപിക്കാനും അദ്ദേഹം മുൻകൈയ്യെടുത്തു. കോളജിൻ്റെ അക്കാദമിക പ്രവർത്തനങ്ങളിൽ സജീവ ഇടപടലുകളാണദ്ദേഹം നടത്തിയത്. കണ്ണൂർ സിറ്റി സ്വദേശിയാണ്. ലോക്ക് ഡൗൺ ആയതിനാൽ ഔദ്യോഗിക യാത്രയയപ്പ് നൽകാൻ കഴിയാത്ത പ്രയാസത്തിലാണ് സഹപ്രവർത്തകർ.

Related UPdates
newsletter

Subscribe to our email newsletter