21
Tuesday
September 2021

21
Tuesday
September 2021

വിദ്യാഭ്യാസം

അവധിക്കാലം സർഗാത്മകമാക്കി സമഗ്ര ശിക്ഷാ അഭിയാൻ, ശ്രദ്ധേയമായി ക്യാൻവാസ് 2020

31st of March 2020

നാദാപുരം :   കോവിഡ് 19  അവധിക്കാലം സർഗാത്മ കമായി വിനിയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക യാണ് സമഗ്ര ശിക്ഷാ അഭിയാൻ . 
സഹജീവി സ്നേഹവും കരുതലും, രോഗവും, രോഗ ഭീതിയും, പ്രതിരോധ മാർഗ്ഗങ്ങൾ, കൊറോണാനന്തര 
പുതു ലോകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പെയിന്റിംഗ്, പോസ്റ്റർ രചന, ക്രാഫ്റ്റ്, കൊളാഷ്, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പ് എന്നിവ വീടുകളിൽ വെച്ച് തയ്യാറാക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികൾ. 
എസ് എസ് എ കോഴിക്കോട് ജില്ലയിൽ ആവിഷ്കരിച്ച ക്യാൻവാസ് 2020 എന്ന സവിശേഷ പരിപാടിയാണ് ശ്രദ്ധേയമാവുന്നത്. അവധിക്കാലത്ത് ബി.ആർ സി പ്രവർത്തകരും ,  അധ്യാപകരും, രക്ഷിതാക്കളും കുട്ടികൾക്കാവശ്യമായ പ്രോത്സാഹനങ്ങളും , നിർദ്ദേശങ്ങളും , സഹായങ്ങളും നൽകി വരികയാണ്. വീട്ടിൽ ലഭ്യമായ ഭൗതിക സാഹചര്യങ്ങളാൽ തികച്ചും  സ്വതന്ത്രവും സർഗാത്മകവുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
വീട്ടിലുള്ള മഞ്ഞളും, മുളകും, ചെമ്പരത്തിയും, ഓട്ടിൻ പൊടിയും, ശംഖുപുഷ്പങ്ങളും കൊണ്ട് വർണ്ണങ്ങളുണ്ടാക്കാൻ കഞ്ഞിപ്പശയിൽ ചാലിച്ച പുതിയ നിറക്കൂട്ടുകളുണ്ടാക്കി. പുതിയ നാട്ടറിവിന്റെയും, സ്വയം പര്യാപ്തത യുടേയും, പുതിയ അതിജീവന തന്ത്രം അവർ സ്വയം മെനഞ്ഞെടുത്തു. അവ വാട്സ് ആപ് സന്ദേശങ്ങളായി വിദ്യാലയത്തിനും, ബി.ആർ.സി ഗ്രൂപ്പിലേക്കും അയക്കുന്ന തിരക്കിലാണവർ. മടുപ്പിന്റെയും, ഭയാശങ്കകളുടേയും അവധി ദിനങ്ങളെ അർഥപൂർണ്ണമാക്കുകയാണ് ജില്ലയിലെ ഓരോ കുട്ടിയും.
അവധിക്കാലം കഴിയുന്നതോടെ മികച്ചസൃഷ്ടികൾ തെരഞ്ഞെടുത്ത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ അനുമോദനം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ്  അധികൃതർ.

Related UPdates
newsletter

Subscribe to our email newsletter