15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

സി സി യു പി സ്‌കൂള്‍ നവതി ആഘോഷം സമാപിച്ചു

10th of March 2020

നാദാപുരം: സി സി യു പി സ്‌കൂള്‍ നവതി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. 
എം എന്‍ കാരശ്ശേരി വിദ്യാര്‍ഥികളുമായി സംവദിച്ചു . സര്‍വ്വീസില്‍ നിന്ന വിരമിക്കുന്ന അധ്യാപകര്‍ക്കും നാദാപുരം എ ഇ ഒ .എം കെ പ്രകാശനുമുള്ള  ഉപഹാരവും വിവിധ എന്‍ഡോവ്‌മെന്റുകളും ബാബു പറശ്ശേരി വിതരണം ചെയ്തു.
തൂണരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി കെ ഷൈലജ, അഹമ്മദ് പുന്നക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ സുജിത പ്രസോദ്, ആവോലം രാധാകൃഷ്ണന്‍, കുട്ടങ്ങാത്ത് ഭാസ്‌കരന്‍, നന്തോത്ത് ബാലകൃഷ്ണന്‍, ശ്രീജിത്ത് മുടപ്പിലായി,  കെ ബാലകൃഷ്ണന്‍, കെ ഹേമചന്ദ്രന്‍, കളത്തില്‍ മൊയ്തു ഹാജി, കെ തങ്കമണി, കെ സുധീര്‍ ,
പി പി ധര്‍മ്മാംഗദന്‍, എന്‍ ശശികല, പി ലത, കെ സുലേഖകുമാരി, എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ മെഗാ ഒപ്പനയും, മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി.

Related UPdates
newsletter

Subscribe to our email newsletter