22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗം കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

8th of March 2020

ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗത്തിന് നിർമിച്ച പുതിയ കെട്ടിടം   തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടകര എം.പി കെ.മുരളീധരൻ മുഖ്യാതിഥി ആയിരുന്നു,  ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു .സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും, ആധുനിക രീതിയിൽ സജ്ജീകരിച്ച സയൻസ് ലാബുകൾ സ്കൂൾ ഭരണ സമിതി പ്രസിഡണ്ട് പാച്ചാക്കര രവീന്ദ്രനും , ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർമിച്ച ആധുനിക രീതിയിലുള്ള ബയോ ഗ്യാസ് പ്ലാന്റ് ഭരണസമിതി സെക്രട്ടറി കെ.പവിത്രൻ മാസ്റ്റരും ഉദ്ഘാടനം ചെയ്തു.   സ്കൂൾ മാനേജർ കെ.പി ചാത്തു മാസ്റ്റർ സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ പി രാജ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. വാർഡ് മെമ്പർ ടി.പി പുരുഷു, അഡ്വൈസറി കമ്മറ്റി ചെയർമാൻ വി.പി കുഞ്ഞികൃഷ്ണൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.പി ചാത്തു, അഡ്വ.എ സജീവൻ, പി.എം നാണു, ടി.കെ അമ്മദ് മാസ്റ്റർ, സി.കെ ബാലൻ, പി.വി തമ്പാൻ, അബ്ദുൾ മജീദ്, സ്കൂൾ ചെയർമാൻ റാണ വള്ളിൽ എന്നിവർ പ്രസംഗിച്ചു . എച്ച്.എം പി ബീന നന്ദി പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter