7th of March 2020
പാനൂർ: പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കൂടെയുണ്ട് എൻ എ എം പദ്ധതിയുടെ ഭാഗമായി കല്ലിക്കണ്ടി എൻ എ എം കോളജ് വയനാട്ടിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽദാനം നിർവ്വഹിച്ചു. വയനാട് ജില്ലയിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടും, തലപ്പുഴ ചുങ്കത്തുമാണ് വീടുകൾ നിർമ്മിച്ചത്. പ്രളയത്തിൽ പൂർണ്ണമായും വീട് തകർന്ന കുടുംബത്തിനാണ് സഹായഹസ്തവുമായി എൻ എ എം കോളജ് മുന്നിട്ടറങ്ങിയത്.
വാളാട് ചേരി മൂലയിൽ വെച്ച് നടന്ന ചടങ്ങ് കോളജ് മാനേജർ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ചുങ്കത്ത് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം എം ഇ എഫ് പ്രസിഡൻ്റ് ടി ഖാലിദ് മാസ്റ്ററും. വാളാട് നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം
ജനറൽ സിക്രട്ടറി പി പി എ ഹമീദും നൽകി.
കല്ലിക്കണ്ടി ദേശം ഓൺലൈൻ കൂട്ടായ്മ നൽകിയ ഫർണ്ണിച്ചറിനാവശ്യമായ ഫണ്ട് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുരേഷ് ബാബു സ്വീകരിച്ചു. രണ്ട് വിടുകൾക്കും കോളജ് നൽകിയ ഉപഹാരം നാദാപുരം പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സഫീറയും , തവിഞ്ഞാൽ പഞ്ചായത്ത് മെമ്പർ സൽമ മോയിനും നൽകി.
പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ സുരേന്ദ്രൻ, വൈസ് പ്രസിഡൻ്റ് ഷൈമ മുരളീധരൻ, ഡോ. ടി മജീഷ്, ഡോ. എം കെ മധുസൂധനൻ, സമീർ പറമ്പത്ത്, ലഫ് എ.പി ഷമീർ, അലി കെ, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ ചേലക്കാട്, കോളജ് യൂണിയൻ ചെയർമാൻ അബ്ദുള്ള താരിഖ്, മോയിൻ കാസിം, യു എ ഇ അലൂമിനി സിക്രട്ടറി മുജീബ് കോറോത്ത്, ഖത്തർ അലൂമിനി സിക്രട്ടറി ഇസ്ഹാഖലി വിളക്കോട്ടൂർ, പി ടി എ വൈസ് പ്രസിഡൻ്റ് ടി എം നാസർ, ഗഫൂർ എം, ഡോ. വി.വി ഹസീബ്, തുടങ്ങിയവർ പ്രസംഗിച്ചു.
കോളജിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ , പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് വീടുകൾ നിർമ്മിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീട് വിളക്കോട്ടൂരിൽ പൂർത്തീകരിച്ച് വരുന്നു. ഇരുപത് ലക്ഷം രൂപ ചിലവഴിച്ചാണ് വീടുകൾ നിർമ്മിക്കുന്നത്.
കോളജിൽ സിൽവർ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
നാദാപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഉമ്മത്തൂർ എസ്. ഐ വിമൻസ് കോളേജിൽ പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്‍കുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു. BA Sociology, BA English, B. Com, BBA, B. Sc Zoology എന്നീ കോഴ്സുകളിലേക്ക് ഈ സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുണ്ടാവുക .
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph :0496-2572105, 9447755450, 8304852305
നാദാപുരം: തൂണേരി ബ്ലോക്ക് പഞ്ചായത്ത് 2021-22 വർഷത്തിൽ നടപ്പിലാക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തെറാപ്പി നൽകുന്ന പദ്ധതി പ്രകാരം സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവ നൽകുന്നതിലേക്കായി തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. നിശ്ചിത വിഷയത്തിൽ യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റും രേഖകളും സഹിതം സെപ്റ്റംബർ 16 രാവിലെ 10ന് തൂണേരി ബ്ലോക്ക് ഓഫിസിൽ ഹാജരാകേണ്ടതാണെന്ന് ശിശുവികസന പദ്ധതി ഓഫിസർ അറിയിച്ചു.
വടകര: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലാശാലയുടെ വടകര കോ-ഓപ്പറേറ്റിവ് കോളേജ് സ്റ്റഡി സെന്ററിൽ ജൂലായ് സെഷനിലെ വിവിധ കോഴ്സ്കളിലേക്ക് 15വരെ അപേക്ഷിക്കാം അപേക്ഷിക്കേണ്ട വിലാസം: www.ignouaddmission.samarth.edi.in
ഫോൺ: 9446952777, 04962965333
പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജിൽ
യു.ജി സി യുടെ സ്കിൽ ഡവലപ്പ്മെൻ്റ് കോഴ്സുകൾ ആരംഭിക്കുന്നു.
ദേശിയ നൈപുണി വികസന കോർപ്പറേഷൻ രൂപകൽപ്പന ചെയ്ത ആധുനിക തൊഴിലധിഷ്ഠിതമായ മൂന്ന് ഡിപ്ലോമയും
ഏഴ് സർട്ടിഫിക്കറ്റ് കോഴ്സുകളുമാണ്
ഈ വർഷം മുതൽ ആരംഭിക്കുന്നത്.
യു.ജി സി യുടെ അംഗീകാരത്തോടെയാണ് മേൽപറഞ്ഞ കോഴ്സുകൾ തുടങ്ങുന്നത്.
ഡിപ്ലോമ കോഴ്സുകളായ പ്ലബിങ്ങ് ഇഞ്ചിനിയറിംഗ്, ടൂറിസം ഹോസ്പിറ്റാലിറ്റി മാനേജ്മെൻ്റ്, യോഗ ആൻ്റ് ഫിറ്റ്നസ്, സർട്ടിഫിക്കറ്റ് കോഴ്സുകളായ ഇലക്ട്രീഷൻ,
ഹൗസ് കീപ്പിങ്ങ്,
യോഗ ഫിറ്റ്നസ്, ഫെക്കേഡ് ഫിനിഷിങ്ങ് ആൻ്റ് അലൂമിനിയം ഫാബ്രിക്കേഷൻ, ഫർണിച്ചർ ആൻറ് ഫർണ്ണിഷിംങ്ങ്, കൺസ്ട്രഷർ വെൽഡർ, കേംബ്രിഡ്ജ് ലിംഗ്വാസ്റ്റിക്ക് ബിസിനസുമാണ് ഈ വർഷം ആരംഭിക്കുന്നത്. നിർമ്മാണമേഖലയിലും ഐ.ടി രംഗത്തും പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ സർവ്വീസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും യു.എൽ എഡ്യുക്കേഷൻ്റെയും സാങ്കേതിക സഹകരണത്തിലാണ് തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾ തുടങ്ങുന്നത്.
പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കാവശ്യമായ പ്രായോഗിക പരിശീലനങ്ങൾ യു എൽ സി സി യുടെ കൗശൽ കേന്ദ്ര വഴി ലഭ്യമാക്കും. പഠിച്ചിറങ്ങുന്ന മികച്ച വിദ്യാർത്ഥികൾക്ക് യു എൽ സി സി യും എൽ ആൻറ് ടി യും ചേർന്ന് പ്ലേസ്മെൻറ് സൗകര്യവും ഒരുക്കുന്നതാണ്.
എല്ലാ കോഴ്സുകൾക്കും
പ്ളസ് ടു വാണ് യോഗ്യത. ഹൗസ് കീപ്പിങ്ങ് കോഴ്സ് പെൺകുട്ടികൾക്കായി പരിമിതപെടുത്തിയിരിക്കുന്നു. പെൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യ മുണ്ടായിരിക്കും. ഇത് സംബന്ധിച്ച് യു എൽ സി സിയുമായി ധാരണാപത്രം ഒപ്പ് വെച്ചിരുന്നു.
അടുത്ത വർഷം യു.ജി സി യുടെ മൂന്ന് വർഷത്തെ ബി വോക്ക് ഡിഗ്രി കോഴ്സുകളായ ഡാറ്റാ സയൻസ്, യോഗ ആൻറ് വൽനസ് കോഴ്സുകളും തുടങ്ങുമെന്ന് കോളജ് പ്രിൻസിപ്പാൾ ഡോ. കെ കെ മുഹമ്മദ് കുട്ടി, കോഴ്സ് കോഡിനേറ്റർ ഡോ. എം കെ മധുസൂധനൻ, അസിസ്റ്റൻറ് കോഡിനേറ്റർ
ലഫ്. എ പി ഷമീർ , ഐ ക്യു എസി കോഡിനേറ്റർ കെ.എം മുഹമ്മദ് ഇസ്മായിൽ
എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 9447342230, 2463067 നമ്പറിൽ ബന്ധപ്പെടുക.
പാറക്കടവ് : ഉമ്മത്തൂർ എസ് .ഐ വിമൻസ് കോളജിൽ പുതുതായി രണ്ടു കോഴ്സുകൾ അനുവദിച്ചു. ബി എ സോഷ്യോളജി , ബി എസ് സി സുവോളജി എന്നീ കോഴ്സുകളാണ് അനുവദിച്ചത്. പുതിയ കോഴ്സ് ആയതിനാൽ ഏക ജാലക സംവിധാനത്തിൽ അപേക്ഷ സാധ്യമല്ല. അതിനാൽ കോളേജിൽ നേരിട്ട് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. വിശദ വിവരങ്ങൾക്ക് കോളജ് ഓഫിസുമായി ബന്ധപ്പെടണം.
നമ്പർ : 0496-2572105, 8304852305.
നാദാപുരം : ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള സർക്കാറിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥി സിനാൻ മുഹമ്മദ് ഹംസ ഒന്നാം സ്ഥാനം നേടി. മൽസരത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.
പാലേരി സ്വദേശിയായ സിനാൻ നാദാപുരം ജാമിഅ ഫലാഹിയ്യയിൽ മത പഠനവും നടത്തി വരികയാണ്.
നാദാപുരം : കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച യു എസ് എസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ അംഗീകാരം നേടി നാദാപുരം ഗവ. യു പി സ്കൂൾ . 35 വിദ്യാർത്ഥികളാണ് ഇവിടെ സ്കോളർഷിപ്പ് നേടിയത്. സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ യു എസ് എസ് നേടുന്നത് ഈ സ്കൂളിൽ നിന്നാണ്.
കഴിഞ്ഞ തവണ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് ലഭിച്ചതോടെ ജില്ലയിൽ ഈ വിദ്യാലയം ഒന്നാമത് എത്തിയിരുന്നു.
നാദാപുരം: ഓൺലൈൻ പഠന സംവിധാനം സജീവമായതിനിടയിൽ സ്മാർട്ട് ഫോണില്ലാതെ, പ്രയാസപ്പെടുന്ന വിദ്യാർത്ഥിക്ക് അധ്യാപകന്റെ ഇടപെടൽ തുണയായി. നാദാപുരം ഗവ. യു പി സ്കൂൾ 6 J ക്ലാസിലെ വിദ്യാർത്ഥി ചിയൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ഫാഹിമിനാണ് ഇംഗ്ലീഷ് അധ്യാപകനായ സുഭാഷിന്റെ ഇടപെടലിനെ തുടർന്ന് ഫോൺ ലഭിച്ചത്. 6 B ക്ലാസിലെ മറ്റൊരു കുട്ടിയുടെ രക്ഷിതാവും പ്രവാസി വ്യാപാരിയുമായ ജാതിയേരി കെ വി റാഷിദാണ് 11000 രൂപ വിലയുള്ള ഫോൺ നൽകിയത് . ഇതിനു പുറമെ ഫാഹിമിന്റെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങളും റാഷിദ് എത്തിക്കുകയായിരുന്നു .
നാദാപുരം :ചേലക്കാട് എൽ.പി.സ്ക്കൂളിലെ കുട്ടികളുടെ പാഠപുസതകവും, അധ്യാപകരുടെ വകയായുള്ള സമ്മാനകിറ്റുമായി പുസ്തകവണ്ടി വീടുകളിലെത്തും . നാദാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ മോളിപറമ്പത്ത് ഫ്ളാഗ് ഓഫ് ചെയ്തു. മാനേജർ എ.മോഹനൻ, സ്ക്കൂൾ വികസന സമിതി അംഗങ്ങളായ മഞ്ഞിനോളി അമ്മത്, എം രൂപ , ഹെഡ്മിസ്ട്രസ്. എ.കെ.നളിനി, എസ്.ആർ.ജി.കൺവീനർ ഇ.പ്രകാശൻ ,പി.കെ. മിനി, ടി.വസന്ത, ലില്ലി കൊച്ചേരി, നീതു എന്നിവർ നേതൃത്വം നല്കി.
നാദാപുരം : നാദാപുരം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ ജൂലായ് ഒന്നിന്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നീ വിഷയങ്ങളുടെ ഇന്റർവ്യൂ രണ്ടിന്. സൈക്കോളജി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്സ് എന്നിവയുടെ ഇന്റർവ്യൂ മൂന്നിന്. രാവിലെ 10 മണിക്കാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർചെയ്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോൺ- 04962561000.
നാദാപുരം: ഉപജില്ലയിൽ അറുപതിലധികം ഓൺലൈൻ പൊതു പഠനകേന്ദ്രങ്ങൾ പൂർത്തിയായി. മുഴുവൻ കുട്ടികൾക്കും പഠനം ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെങ്കിലും ഇനിയും സെൻററുകൾ സജ്ജമാക്കാനാണ് തീരുമാനം. സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങിയാലും ഇ കണ്ടൻറുകളുടെ വിതരണം വേണ്ടിവരുമെ ന്നതിനാൽ ഇപ്പാഴൊരുക്കുന്ന
കേന്ദ്രങ്ങളെല്ലാം വിദ്യാഭ്യാസ മേഖലയ്ക്ക് ഭാവിയിലും മുതൽക്കൂട്ടാവും. പല വിധ ആവശ്യങ്ങൾക്കായി പൊതു സമൂഹത്തിനും ഈ കേന്ദ്രങ്ങൾ ഉപകാരപ്പെടും.
രണ്ടാഴ്ച കൊണ്ടാണ് ഇത്രയും സെൻററുകൾ സജ്ജമാക്കിയെടുത്തത്. എം.എൽ.മാർ, ബ്ലോക്ക്പഞ്ചായത്ത് - തദ്ദേശഭരണ സംവിധാനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ,
വാർഡ് സമിതികൾ, ബി.ആർ.സി,
ലൈബ്രറി കൗൺസിൽ, ആശാവർക്കർമാർ, അധ്യാപക- ഉദ്യാഗസ്ഥ- യുവജന -വിദ്യാർത്ഥി സംഘടനകൾ , ബാങ്കുകൾ, മറ്റു സ്ഥാപനങ്ങൾ
എല്ലാം ചേർന്നതിൻ്റെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണിത്. വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടത്തിൽ നിന്ന് കിട്ടിയ പിന്തുണയും പ്രവർത്തനങ്ങൾ സുഗമമാക്കാൻ
ഏറെ സഹായകമായി. ട്രയൽ പൂർത്തിയാക്കി തിങ്കളാഴ്ച മുതൽ വിക്ടേഴ്സ് ചാനലിൽ യഥാർത്ഥ ക്ലാസ് ആരംഭിക്കും.
വീട്ടിലിരുന്ന് കാണാൻ സൗകര്യമില്ലാത്ത കുട്ടികളെല്ലാം പൊതു പഠനകേന്ദ്രങ്ങളിലെത്തി ക്ളാസിൽ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം.
കുട്ടികൾക്കുണ്ടാകുന്ന സംശയങ്ങളും പ്രശ്നങ്ങളും ദൂരീകരിക്കാൻ അധ്യാപകരുടെ നല്ല ഇടപെടൽ ഉണ്ടാവണം. വർക്ക്ഷീറ്റുകളും ചില പഠനസാമഗ്രികളും കൂടി വീടുകളിലെത്തിക്കാനും വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടുണ്ട്.
നാദാപുരം ഗവ .യു പി സ്കൂളിൽ ചേർന്ന അവലോകന യോഗത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച നാദാപുരം എം.എൽ .എ ഇ .കെ വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈൻ പരിശീലന പരിപാടിയുടെ ഉള്ളടക്കവും നടത്തിപ്പും സംബന്ധിച്ച കാര്യങ്ങൾ വടകര വിദ്യാഭ്യാസ ഓഫീസർ സി.കെ വാസു നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനയ രാജ് ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ രാജീവൻ എന്നിവർ വിശദീകരിച്ചു. പ്രിൻസിപ്പൽമാരായ പി രാജ് കുമാർ, എൻ കെ മൂസ്സ, ട്രെയ്നർ സി എച്ച് പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
കുറ്റ്യാടി : വീട്ടിൽ ടി.വി യുണ്ടെങ്കിലും വിക്ടേഴ്സ് ചാനൽ കിട്ടാത്തതിനാലും കൂലിപണിക്കാരനായ അച്ഛൻ ഫോണുമായി പോയാൽ ഓൺലൈൻ ക്ലാസ് മുടങ്ങുമൊ എന്നു മുള്ള ചിന്തകൾക്ക് വിരാമമായി. കുന്നുമ്മൽ ഉപജില്ലയിലെ നിട്ടൂർ എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി സി.പി.ആൽവിന് സ്മാർട്ട് ഫോണുമായി വടകര കാപ്കോസ് പ്രവർത്തകർ എത്തി. ആൽവിന്റെ പ്രയാസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനെ തുടർന്നാണ് പ്രവാസി വ്യവസായി മഹമൂദ് പൂളയുടെ സഹായത്തോടെ കാപ്കോസ് പ്രസിഡന്റ് അഡ്വ: ഐ.മൂസ ആൽവിന്റെ വീട്ടിൽ എത്തി ഫോൺ കൈമാറിയത്. ആൽവിന്റെ സഹോദരി സി.പി.അവന്തിക പത്താം ക്ലാസ് വിദ്യാർത്ഥിയാണ്നി. ട്ടൂർ ചെരിഞ്ഞ പറമ്പത്ത് പവിത്രന്റെയും അനിതയുടെയും മകനാണ് ആൽവിൻ. ചടങ്ങിൽ പി.അനന്ദു, പി.പി.ദിനേശൻ എന്നിവർ പങ്കെടുത്തു
പാനൂർ: കേരളാ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ ‘അക്ഷരവൃക്ഷം’ പദ്ധതിയിൽ മികച്ച കഥയെഴുതിയ എട്ടാം ക്ലാസുകാരിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രിയുടെ കത്ത്. പാനൂർ കെ.കെ.വി.എം.പി.എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി അസ്ലഹ ഫർഹത്തിനാണ് കത്ത് ലഭിച്ചത്.
ഇ–മെയിൽ വഴി ലഭിച്ച കത്തിന്റെ സന്തോഷത്തിലാണ് അസ്ലഹയുടെ വീടും നാട്ടുകാരും. വീട്ടിലിരിക്കുന്ന വിദ്യാർഥികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന തലത്തിൽ നടക്കുന്ന ഓൺലൈൻ പരിപാടിയാണ് ‘അക്ഷരവൃക്ഷം’ പദ്ധതി. കഥ, പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ സ്കൂൾ വിക്കിയിലെ ഓൺലൈൻ കഥാസമാഹാരമായ ‘കോവിഡ് –19 കഥകൾ’ ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൂർ മീനോത്ത് താമസിക്കുന്ന അസ്ലഹ, ടി.കെ. ഇസ്മായിലിന്റെയും ആയിശയുടെയും മകളാണ്.
യുവ ശാസ്ത്രഞ്ജനുമായുള്ള ഓൺലൈൻ സംവാദം നവ്യാനുഭവമായി
കുറ്റ്യാടി: വിദ്യാഭ്യാസ തൊഴിൽ മാർഗ്ഗദർശന രംഗത്ത് രണ്ട് പതിറ്റാണ്ടിലേറെയായി കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന സി ഗേറ്റ് അതിലെ തുടർ പരിശീലന ഗ്രൂപ്പിലെ അംഗങ്ങൾക്കായി നടത്തിയ ഓൺലൈൻ പരിശീലനം ശ്രദ്ധേയമായി.
ഡെൽഹി നോയിഡയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ സയിന്റിസ്റ്റായ ഡോ.സയീദ് ആണ് ഇന്ന് വിദ്യാർത്ഥികളുമായി സംവദിച്ചത്. കാലാവസ്ഥാ വ്യതിയാനം,പ്രകൃതി ദുരന്തങ്ങൾ,കോവിഡ് കാല ലോക്ഡൗൺ പ്രകൃതിയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുമായി സംവദിച്ചു.
കുട്ടികൾ വീടുകളിലിരുന്ന് സൂം ആപ്പ് ഉപയോഗിച്ചാണ് പരിശീലനത്തിൽ പങ്കെടുത്തത്.
ഇത് കൂടാതെ ദേശീയ സർവ്വകലാശാലകളിലേക്കും മറ്റു പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശന പരീക്ഷകൾ തുടങ്ങിയ കരിയർ സംബന്ധമായ വാർത്തകൾ വിദ്യാർത്ഥികളിലേക്കെത്തിക്കുന്ന സീഗേറ്റ് കരിയർ റേഡിയോ, ഓൺലൈൻ കരിയർ ഗൈഡൻസ്, വിദ്യാഭ്യാസ കൗൺസിലിംഗ്,തുടങ്ങിയ സംവിധാനങ്ങളും ഈ ലോക്ഡൌൺ കാലത്ത് സി ഗേറ്റ് വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട്.
ഇന്ന് നടന്ന സംവാദത്തിൽ സി ഗേറ്റ് ചെയർമാൻ അബ്ദുല്ല സൽമാൻ സെഡ്.എ ,സമീർ ഓണിയിൽ അൻവർ അടുക്കത്ത് ,ഷമീം സെഡ്.എ എന്നിവർ പങ്കെടുത്തു.പരിപാടിക്ക് തുടർപരിശീലന ഗ്രൂപ്പിന്റെ കോഡിനേറ്റർ ഷമീം കണ്ണോത്ത് സ്വാഗതവും കാദമ്പരി വിനോദ് നന്ദിയും പറഞ്ഞു.
ഇരിങ്ങണ്ണൂർ: കോവിഡ് രോഗ ഭീതിയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി പൊതുപരീക്ഷകൾ മാറ്റി വെച്ച അവസരത്തിൽ ഓൺലൈൻ യൂണിറ്റ്പരീക്ഷകൾ നടത്തി ശ്രദ്ധ നേടുകയാണ് ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ. രക്ഷിതാക്കളുടെ മൊബൈൽ നമ്പർ ഉപയോഗപ്പെടുത്തി ഓരോ ക്ലാസ്സിനും വാട്സ് ആപ്പ് ഗ്രൂപ്പിന് രൂപം കൊടുത്തു. പരീക്ഷ മാറ്റി വെക്കപ്പെട്ട വിഷയങ്ങൾക്കാണ് ഒരു മണിക്കൂർ നീണ്ട് നിൽക്കുന്ന യൂണിറ്റ് പരീക്ഷ.
രാത്രി 7.30 ന് ചോദ്യപേപ്പർ അധ്യാപകൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഉടനെ അത് എഴുതി എടുത്ത് വിദ്യാർത്ഥികൾ ഫോൺ മാറ്റി വെയ്ക്കുന്നു. 15 മിനുട്ട് കൂൾ ഓഫ് ടൈം ആണ്. 8 മണി മുതൽ 9 മണി വരെ പരീക്ഷാ സമയമാണ്. ഇവിടെ രക്ഷിതാക്കളാണ് പരീക്ഷാ നടത്തിപ്പുകാർ. 9.15ന് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ഉത്തര സൂചിക ഉപയോഗപ്പെടുത്തി രക്ഷിതാവിന്റെ സാനിധ്യത്തിൽ കുട്ടി മാർക്കിടുന്നു. ടോട്ടൽ ചെയ്ത ശേഷം ഉത്തരകടലാസ്സിന്റെ ഫോട്ടോ എടുത്ത് അധ്യാപകന് അയച്ച് കൊടുക്കുന്നു. ടീച്ചർ ക്രോഡീകരിച്ച് രാവിലെ മാർക്ക് ലിസ്റ്റ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ ഒന്നാം വർഷ ക്ലാസുകളിൽ ആരംഭിച്ചപ്പോൾ തന്നെ രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികണമാണ് ലഭിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു. ഈ ആഴ്ച മുതൽ എല്ലാ ക്ലാസ്സുകളിലും പരീക്ഷ ആരംഭിക്കും
പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജ് ഇംഗ്ലീഷ് വിഭാഗം തലവൻ ഡോ. യൂസഫ് ഹാറൂൺ സർവ്വീസിൽ നിന്നു വിരമിച്ചു. 1995 ൽ കോളജ് ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് വിഭാഗത്തിൽ ലക്ചററായിട്ടാണ് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. രണ്ട് തവണ കണ്ണൂർ സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് യു.ജി യുടെയും ഒരു തവണ പി ജി യുടെയും ചെയർമാനായിരുന്നു. ഇംഗ്ലീഷ് ഫാക്കൽറ്റി അംഗവുമായിരുന്നു. കോളജിൽ പഠിച്ച ഏകദേശം എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസ് എടുത്ത അധ്യാപകനായിരുന്നു അദ്ദേഹം ഏറെ താല്പര്യമെടുത്താണ് കോളജിൽ ബി.എ ,എം എ ഇംഗ്ലീഷ് കോഴ്സുകൾ ആരംഭിച്ചത്. ഇംഗ്ലീഷ് വിഭാഗത്തിൽ ലാംഗ്വേജ് ലാബ് സ്ഥാപിക്കാനും അദ്ദേഹം മുൻകൈയ്യെടുത്തു. കോളജിൻ്റെ അക്കാദമിക പ്രവർത്തനങ്ങളിൽ സജീവ ഇടപടലുകളാണദ്ദേഹം നടത്തിയത്. കണ്ണൂർ സിറ്റി സ്വദേശിയാണ്. ലോക്ക് ഡൗൺ ആയതിനാൽ ഔദ്യോഗിക യാത്രയയപ്പ് നൽകാൻ കഴിയാത്ത പ്രയാസത്തിലാണ് സഹപ്രവർത്തകർ.
നാദാപുരം : കോവിഡ് 19 അവധിക്കാലം സർഗാത്മ കമായി വിനിയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക യാണ് സമഗ്ര ശിക്ഷാ അഭിയാൻ .
സഹജീവി സ്നേഹവും കരുതലും, രോഗവും, രോഗ ഭീതിയും, പ്രതിരോധ മാർഗ്ഗങ്ങൾ, കൊറോണാനന്തര
പുതു ലോകം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പെയിന്റിംഗ്, പോസ്റ്റർ രചന, ക്രാഫ്റ്റ്, കൊളാഷ്, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പ് എന്നിവ വീടുകളിൽ വെച്ച് തയ്യാറാക്കുന്ന തിരക്കിലാണ് വിദ്യാർത്ഥികൾ.
എസ് എസ് എ കോഴിക്കോട് ജില്ലയിൽ ആവിഷ്കരിച്ച ക്യാൻവാസ് 2020 എന്ന സവിശേഷ പരിപാടിയാണ് ശ്രദ്ധേയമാവുന്നത്. അവധിക്കാലത്ത് ബി.ആർ സി പ്രവർത്തകരും , അധ്യാപകരും, രക്ഷിതാക്കളും കുട്ടികൾക്കാവശ്യമായ പ്രോത്സാഹനങ്ങളും , നിർദ്ദേശങ്ങളും , സഹായങ്ങളും നൽകി വരികയാണ്. വീട്ടിൽ ലഭ്യമായ ഭൗതിക സാഹചര്യങ്ങളാൽ തികച്ചും സ്വതന്ത്രവും സർഗാത്മകവുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
വീട്ടിലുള്ള മഞ്ഞളും, മുളകും, ചെമ്പരത്തിയും, ഓട്ടിൻ പൊടിയും, ശംഖുപുഷ്പങ്ങളും കൊണ്ട് വർണ്ണങ്ങളുണ്ടാക്കാൻ കഞ്ഞിപ്പശയിൽ ചാലിച്ച പുതിയ നിറക്കൂട്ടുകളുണ്ടാക്കി. പുതിയ നാട്ടറിവിന്റെയും, സ്വയം പര്യാപ്തത യുടേയും, പുതിയ അതിജീവന തന്ത്രം അവർ സ്വയം മെനഞ്ഞെടുത്തു. അവ വാട്സ് ആപ് സന്ദേശങ്ങളായി വിദ്യാലയത്തിനും, ബി.ആർ.സി ഗ്രൂപ്പിലേക്കും അയക്കുന്ന തിരക്കിലാണവർ. മടുപ്പിന്റെയും, ഭയാശങ്കകളുടേയും അവധി ദിനങ്ങളെ അർഥപൂർണ്ണമാക്കുകയാണ് ജില്ലയിലെ ഓരോ കുട്ടിയും.
അവധിക്കാലം കഴിയുന്നതോടെ മികച്ചസൃഷ്ടികൾ തെരഞ്ഞെടുത്ത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ അനുമോദനം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് അധികൃതർ.
നാദാപുരം : കല്ലിക്കണ്ടി എൻ. എ .എം കോളേജ് കെമിസ്ട്രി വിഭാഗം വിദ്യാർത്ഥികൾ നിർമ്മിച്ച ഹാൻഡ് സാനിറ്റൈസർ നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറക്ക് കെമിസ്ട്രി വിഭാഗം തലവൻ മുഹമ്മദ് ഇസ്മായിൽ കൈമാറി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണൻ , സ്ഥിരം സമിതി ചെയർമാൻ ബിന അണിയാരിമ്മൽ , സെക്രട്ടറി ഷൈലേന്ദ്രൻ,
ടി കെ ഹാരിസ്, യൂണിയൻ ജനറൽ സെക്രട്ടറി അൻസീർ, എന്നിവർ സംബന്ധിച്ചു.
കല്ലാച്ചി: ജാതിയേരി എം.എൽ.എൽ പി.സ്കൂളിൽ കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് നിർവ്വഹിച്ചു. വാർഡ് മെമ്പർ അഹമദ് കുറുവയിൽ അദ്ധ്യക്ഷത വഹിച്ചു. എസ് പി.എം തങ്ങൾ, സി.കെ.ഖാലിദ് മാസ്റ്റർ, ടി.കെ.അബ്ദുൽ കരിം, വി.കെ.അബദുനാസർ, പി.അമിത്ത്, ഇഖ്ബാൽ ഇല്ലിക്കൽ, സി.എം സഫിന, ജാസ്മിന എം, സുനിത എം.പി., ജസീറ എം കെ . ഷിഗിന രാജ്, എന്നിവർ സംബന്ധിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എ.റഹീം സ്വാഗതവും കാർഷിക ക്ലബ് കൺവീനർ സി.വി. താഹിറ ടീച്ചർ നന്ദിയും പറഞ്ഞു
നാദാപുരം: പഠിച്ചു കൊണ്ടിരിക്കുന്ന പാഠപുസ്തകം പെട്ടെന്ന് ആരോ വന്ന് പൂട്ടി വച്ചത് പോലെയുള്ള അവധി പ്രഖ്യാപനം കേട്ട് ആദ്യമൊന്ന് സന്തോഷിച്ചെങ്കിലും പിന്നീട് മുഖങ്ങളിൽ പടർന്നത് സങ്കടമായിരുന്നു. കുമ്മങ്കോട് ഈസ്റ്റ് എൽ .പി സ്കൂളിലെ നാലാംതരത്തിലെ വിദ്യാർഥികളെയാണ് പെട്ടെന്നുള്ള അവധി പ്രഖ്യാപനം വല്ലാതെ പ്രയാസപ്പെടുത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ദിവസം കാലത്ത് പoന പ്രവർത്തനത്തിന്റെ ഭാഗമായി പൊലിസ് സ്റ്റേഷനും, പോസ്റ്റോഫീസും സന്ദർശിച്ച് സ്കൂളിൽ തിരിച്ചെത്തിയതോടെയാണ് മാർച്ച് 31 വരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച വിവരമറിയുന്നത്. നാലാം ക്ലാസ് കഴിയുന്നതോടെ അടുത്ത വർഷം കൂട്ടുകാരിൽ പലരും പല വിദ്യാലയങ്ങളിലാവും തുടർപഠനം. അധ്യാപകരോടും സഹപാഠികളോടും വിട പറയുന്നതിനായി കൊല്ല പരീക്ഷയ്ക്ക് മുമ്പായി തന്നെ " സെന്റ് ഓഫ് പാർട്ടി "സംഘടിപ്പിക്കാനുള്ള തിരക്കിലായിരുന്നു അവർ. വിദ്യാർഥികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടുള്ള അവധിക്ക് കാരണം രാജ്യം മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ രോഗം (കൊവിഡ് 19 ) ആ ണെന്ന് മനസ്സിലാക്കിയതോടെ പിന്നീടുള്ള പിരിയഡുകൾ കൊറോണയെ കുറിച്ചും, പ്രതിരോധ മാർഗങ്ങളെ കുറിച്ചുമുള്ള ചർച്ചകളിൽ ഒതുങ്ങി. പഠനോത്സവത്തിന്റെ ഭാഗമായി ഒരു വർഷക്കാലം കൊണ്ട് തങ്ങൾ "പഠിച്ചെടുത്ത പാഠങ്ങൾ'' രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കാണിച്ചു കൊടുക്കാനുള്ള ഒരുക്കപ്പാടിലുമായിരുന്നു മറ്റു ക്ലാസുകളിലെ കുട്ടികൾക്കൊപ്പം ഇവരും. സെന്റ് ഓഫ് പാർട്ടിയും, വിട പറയൽ ചടങ്ങുമില്ലാതെ സ്കൂൾ വിട്ടുപോകേണ്ടി വന്ന പ്രയാസത്തിലാണെങ്കിലും കൊറോണ രോഗികളോടുള്ള ഐകദാർഡ്യത്തിൽ അതൊക്കെ മറക്കുകയായിരുന്നു കുരുന്നു മനസ്സിന്റെ ഉടമകൾ .ഒടുവിൽ അധ്യാപകന്റെ സഹായത്തോടെ സ്വയം നിർമിച്ച പ്രതീകാത്മക മാസ്കുകൾ ധരിച്ചാണ് തികച്ചും, അപ്രതീക്ഷിതമായി ഒരു അധ്യയന വർഷത്തിന്റെ അവസാന ദിവസത്തിൽ കുട്ടികൾ തങ്ങളുടെ പ്രിയ വിദ്യായലത്തോട് വിട പറഞ്ഞ് വീടുകളിലേക്ക് പിരിഞ്ഞു പോയത്.
നാദാപുരം: സി സി യു പി സ്കൂള്‍ നവതി ആഘോഷ സമാപനവും യാത്രയയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
എം എന്‍ കാരശ്ശേരി വിദ്യാര്‍ഥികളുമായി സംവദിച്ചു . സര്‍വ്വീസില്‍ നിന്ന വിരമിക്കുന്ന അധ്യാപകര്‍ക്കും നാദാപുരം എ ഇ ഒ .എം കെ പ്രകാശനുമുള്ള ഉപഹാരവും വിവിധ എന്‍ഡോവ്മെന്റുകളും ബാബു പറശ്ശേരി വിതരണം ചെയ്തു.
തൂണരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി സി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി കെ ഷൈലജ, അഹമ്മദ് പുന്നക്കല്‍, വാര്‍ഡ് മെമ്പര്‍മാരായ സുജിത പ്രസോദ്, ആവോലം രാധാകൃഷ്ണന്, കുട്ടങ്ങാത്ത് ഭാസ്കരന്, നന്തോത്ത് ബാലകൃഷ്ണന്, ശ്രീജിത്ത് മുടപ്പിലായി, കെ ബാലകൃഷ്ണന്, കെ ഹേമചന്ദ്രന്, കളത്തില്‍ മൊയ്തു ഹാജി, കെ തങ്കമണി, കെ സുധീര്‍ ,
പി പി ധര്‍മ്മാംഗദന്‍, എന്‍ ശശികല, പി ലത, കെ സുലേഖകുമാരി, എം എ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ മെഗാ ഒപ്പനയും, മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും അരങ്ങേറി.
വടകര: വടകര വിദ്യാഭ്യാസജില്ല JRC യുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം JRC യുടെ മുൻ ട്രഷററും ആലപ്പുഴ മുൻ എ ഇ ഒ യുമായ കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന വടകര ഡി ഇ ഒ ശ്രീ. മനോഹർ ജവഹർ ,ജില്ലാ കോഓഡിനേറ്റർ ശ്രീമതി. അജിത അഴകത്തില്ലത്ത്, ശ്രീ.രവീന്ദ്രൻ എ.വി, ശ്രീ.കുഞ്ഞു സീതി തങ്ങൾ, ശ്രീ.പി.ബാലൻ, ശ്രീമതി .കെ രജിത എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. ജില്ലാ ഭാരവാഹികളായ എം പത്മജൻ, മുകുന്ദൻ എം, ജസീറ, സലാം കെ., രജീഷ് കെ.പി, അനിത, അബ്ദുൽ സലാം, ജസീന, സന്തോഷ്, സുമൈയ്യ, ജയ എന്നിവർ സംസാരിച്ചു.
ഇരിങ്ങണ്ണൂർ: ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗത്തിന് നിർമിച്ച പുതിയ കെട്ടിടം തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വടകര എം.പി കെ.മുരളീധരൻ മുഖ്യാതിഥി ആയിരുന്നു, ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു .സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും, ആധുനിക രീതിയിൽ സജ്ജീകരിച്ച സയൻസ് ലാബുകൾ സ്കൂൾ ഭരണ സമിതി പ്രസിഡണ്ട് പാച്ചാക്കര രവീന്ദ്രനും , ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർമിച്ച ആധുനിക രീതിയിലുള്ള ബയോ ഗ്യാസ് പ്ലാന്റ് ഭരണസമിതി സെക്രട്ടറി കെ.പവിത്രൻ മാസ്റ്റരും ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.പി ചാത്തു മാസ്റ്റർ സ്വാഗതം പറഞ്ഞു . പ്രിൻസിപ്പൽ പി രാജ് കുമാർ റിപ്പോർട്ടവതരിപ്പിച്ചു. വാർഡ് മെമ്പർ ടി.പി പുരുഷു, അഡ്വൈസറി കമ്മറ്റി ചെയർമാൻ വി.പി കുഞ്ഞികൃഷ്ണൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.പി ചാത്തു, അഡ്വ.എ സജീവൻ, പി.എം നാണു, ടി.കെ അമ്മദ് മാസ്റ്റർ, സി.കെ ബാലൻ, പി.വി തമ്പാൻ, അബ്ദുൾ മജീദ്, സ്കൂൾ ചെയർമാൻ റാണ വള്ളിൽ എന്നിവർ പ്രസംഗിച്ചു . എച്ച്.എം പി ബീന നന്ദി പറഞ്ഞു.
വടകര:ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗം കെട്ടിടം ഉദ്ഘാടനം മാർച്ച് 8 ഞായറാഴ്ച രാവിലെ 11 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കുമെന്നും ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വടകര എം.പി കെ.മുരളീധരൻ മുഖ്യാതിഥി ആയിരിക്കും ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകളർപ്പിക്കും .സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും, ആധുനിക രീതിയിൽ സജ്ജീകരിച്ച സയൻസ് ലാബുകൾ സ്കൂൾ ഭരണ സമിതി പ്രസിഡണ്ട് പാച്ചാക്കര രവീന്ദ്രനും ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർമിച്ച ആധുനിക രീതിയിലുള്ള ബയോ ഗ്യാസ് പ്ലാന്റ് ഭരണസമിതി സെക്രട്ടറി കെ.പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ സ്കൂൾ മാനേജർ കെ.പി ചാത്തു മാസ്റ്റർ, സെക്രട്ടറി കെ.പവിത്രൻ മാസ്റ്റർ, പ്രിൻസിപ്പൽ പി രാജ് കുമാർ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വത്സരാജ് മണലാട്ട്, കൺവീനർ സി.പി രാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
നാദാപുരം : സമകാലിക സംഭവങ്ങളോട് സംവദിക്കുന്ന മായാ ജാല പ്രദര്‍ശനവുമായി സ്കൂൾ അധ്യാപകനും സംഘവും വിസ്മയം തീർത്തു. നാദാപുരം ഗവ. യു പി സ്കൂളിന്റെ 106ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇതേ വിദ്യാലയത്തിലെ അധ്യാപകനും അറിയപ്പെടുന്ന മാന്ത്രികനുമായ അഷ്റഫ് കാർത്തികപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന മെഗാ മാജിക് ഷോ യാണ് കാണികളെ അത്ഭുതപ്പെടുത്തിയത്. ഇല്ല്യൂഷ്യ 2020 എന്ന പേരിൽ സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ നടന്ന മായാജാല പ്രദർശനം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടം എത്തിയിരുന്നു. വർത്തമാന ഭാരതത്തിന്റെ പരിച്ഛേദമായി മാനവ സാഹോദര്യത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന മാന്ത്രിക വിദ്യകൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അഷ്റഫിനൊപ്പം പ്രൊഫ .ഇ കെ കാർത്തികപ്പള്ളി , നൗഷാദ് വടക്കൻ ,ഹംസ ജാദുഗർ ,അൻവർ പി കെ ഓർക്കാട്ടേരി ബാലതാരങ്ങളായ അഫ്ര ഫാത്തിമ ,ദിൻഹ ഫാദിയ എന്നിവരും വിസ്മയം ജനിപ്പിക്കുന്ന ജാല വിദ്യകളുമായി വേദിയിൽ എത്തി.
നാദാപുരം : ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 'ഫൈനൽ ടച്ച്' എന്ന പേരിൽ അയൽപക്ക പഠനകേന്ദ്രങ്ങൾക്ക് തുടക്കമായി. വിവിധ മേഖലകളിലായി പത്ത് അയൽപക്ക കേന്ദ്രങ്ങളാണ് ആരംഭിച്ചത്. കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വീട്ടിലെ ഗൃഹനാഥനാണ് ഇതിന്റെ നടത്തിപ്പുകാരൻ. സ്കൂളിലെ അധ്യാപകർ വന്ന് കുട്ടികളെ സഹായിക്കും.
കുറുവന്തേരിയിലെ മഞ്ഞപ്പള്ളിയിലാണ് ആദ്യ പഠന കേന്ദ്രം ആരംഭിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാൻ അദ്ധ്യക്ഷനായി. ടി.കെ.ഖാലിദ്, കുഞ്ഞാലി, സുരേഷ്, പ്രശാന്ത് മുതിയങ്ങ, ഗിലീഷ്, ദയ സുരേഷ് എന്നിവർ സംസാരിച്ചു.
നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി.സ്കൂൾ നമ്പ്യത്താംകുണ്ട്, വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ എൻ.ഹമീദ് മാസ്റ്റർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും കവിയും എഴുത്തുകാരനുമായ ഗോപീ നാരായണൻ ഉൽഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
എൻ.കെ.മൊയ്തു അദ്ധ്യക്ഷനായിരുന്നു. മാനേജർ ടി.വി.കുഞ്ഞമ്മദ് ഹാജി , എം പി.ജാഫർ മാസ്റ്റർ , മെമ്പർമാരായ പ്രഭാകരൻ ,പാലോൽ കുഞ്ഞമ്മദ് , കെ കെ സൗദ , സി.കെ.നാണു , ടി.പി.എം തങ്ങൾ , എം.പി കുഞ്ഞിരാമൻ മാസ്റ്റർ, ടി.പി. വിശ്വൻ മാസ്റ്റർ , ടി.മുഹമ്മദലി , കെ.എം.ഹമീദ് , ജയന്തി ടീച്ചർ ,അശ്വതി ടീച്ചർ , തെക്കയിൽ മൊയ്തു , ഇ കെ.ഇബ്രായി എന്നിവർ പ്രസംഗിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു.
കായക്കൊടി: വർഷം പ്രതിയുണ്ടാകുന്ന പ്രളയ ഭീതിയിൽ അതിജീവനത്തിന് നീന്തൽ പരിശീലനം ആലക്കാട് എം.എൽ.പി സ്കൂൾ ആഭിമുഖ്യത്തിൽ മൂന്നാം വർഷത്തിലേക്ക് കടക്കുന്നു. 2019-2020 അധ്യയന വർഷത്തെ പരിശീലനം ഫയർ & റസ്ക്യൂ സ്റ്റേഷൻ ഒാഫീസർ വാസത്ത് ചേയച്ചൻ കണ്ടി ഉദ്ഘാടനം ചെയ്തു.
നീന്തൽ പരിശീലനം 3 വർഷമായി വിജയകരമായി നടപ്പിലാക്കിയത് മാതൃകാപരമാണെന്നും, ഇതര വിദ്യാലയങ്ങൾ ഈ പദ്ധതി അനുകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ 5ാം ക്ലാസ് കഴിയുന്ന മുറയ്ക്ക് എല്ലാ കുട്ടികളെയും നീന്തൽ സ്വായത്തമാക്കി മാറ്റുകയെന്നതാണ് പദ്ധതി ലക്ഷ്യം.
പി.ടി.എ വൈസ് പ്രസിഡന്റ് സാജിദ് പെരുമ്പറേമ്മൽ അധ്യക്ഷത വഹിച്ചു. കായക്കൊടി ഗ്രാമ പഞ്ചായത്ത് മെമ്പർ സതി കണ്ണങ്കൈ, പ്രധാന അധ്യാപകൻ എ.വി നാസറുദ്ദീൻ, ടി.റാഫി, കുഞ്ഞുമുഹമ്മദ്. പി.പി, എം.പി.ടി.എ ചെയർപേഴ്സൺ സായ്ലക്ഷ്മി, അനസ്.കെ.പി, അൻസബ്.എം, ഫാത്തിമ.എം, ദിവ്യ. കെ.ദിവാകരൻ, പ്രസീത.ജി.എസ്, ജസീല.ഇ, സി.കെ മൊയ്തു മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ് സാഇദ്.എ.എഫ് എന്നിവർ പങ്കെടുത്തു.
വാണിമേൽ : വിലങ്ങാട്, വെള്ളിയോട്, വാണിമേൽ ഹൈസ്കൂളുകളിലെ പത്താംതരം എ പ്ളസ് ക്ളബ് അംഗങ്ങൾക്കായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡുകെയർ സംഘടിപ്പിച്ച ഗണിത ശാസ്ത്ര ശിൽപശാല കുട്ടികൾക്ക് നവ്യാനുഭവമായി. മൂന്ന് സ്കൂളുകളിൽ നിന്നുമായി 100 കുട്ടികളാണ് ഏകദിന ശിൽപ പങ്കെടുത്തത്. ഗണിതത്തിലെ പ്രയാസമേറിയ ഭാഗങ്ങൾ രസകരമായ ശൈലിൽ മാത്സ് മെ ന്റർ കെ എ മുനീർ തിരൂര്‍ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിച്ചു. കഥകളിലൂടെയും കളികളിലൂടെയും കടന്ന് പോയ അഞ്ച് മണിക്കൂർ ക്ളാസ്സ് കുട്ടികൾ ആഘോഷപൂർവ്വമാണ് സ്വീകരിച്ചത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 4.30 വരെ വരെ വെള്ളിയോട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ .പി കെ സജിത ഉൽഘാടനം ചെയ്തു. എഡു കെയർ ജില്ലാ കോർഡിനേറ്റർ ഡോ.യു കെ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ക്രസന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സി.കെ കുഞ്ഞബ്ദുല്ല ആശംസയർപ്പിച്ചു. വെള്ളിയോട് ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദുസ്വാഗതവും പ്രോഗ്രാം കോർഡിനേറ്റർ റഷീദ് കോടിയൂറ നന്ദിയും പറഞ്ഞു.
നാദാപുരം: ഗവ: യു പി സ്കൂളിന്റെ നൂറ്റാറാം വാര്‍ഷികാഘോഷ പരിപാടികൾക്ക് നാളെ ( ഞായർ ) തുടക്കം. വൈകീട്ട് 3 ന് പൂർവ വിദ്യാർത്ഥി സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ ഉദ്ഘാടനം ചെയ്യും . തുടർന്ന് സ്കൂളിലെ മുന്നൂറ് കുട്ടികളെ അണി നിരത്തി അവതരിപ്പിക്കുന്ന മെഗാ ഒപ്പന, അഞ്ച് പ്രൊഫഷനല്‍ മജീഷ്യന്മാര് ചേര്‍ന്നവതരിപ്പിക്കുന്ന 'ഇല്ല്യൂഷ്യ2020'മാജിക് ഷോ എന്നീ പരിപാടികളും നടക്കും.
ആറാം തിയ്യതി നടക്കുന്ന സാംസ്കാരിക സമ്മേളനം നിയമസഭ സ്പീക്കര്‍ പി . ശ്രീരാമ കൃഷ്ണന് ഉദ്ഘാടനംചെയ്യും. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ.വിജയലക്ഷ്മി, കായികാധ്യാപകന് വി.കെ.ബാബു, ക്രാഫ്റ്റ് അധ്യാപകന് സി.കെ അശോകന് എന്നിവര്‍ക്കുള്ള യാത്രയയപ്പും ഉണ്ടാകും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.
തൂണേരി; ഇ വി യു പി സ്കൂളിൽ അറബിക് ക്ലബ് സംഘടിപ്പിച്ച അനുമോദന സംഗമവും ബോധവൽക്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സി തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അറബിക് സ്കോളർഷിപ്പ് നേടിയ പത്ത് വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഫുജൈറ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി യു കെ റാഷിദ് വിതരണം ചെയ്തു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് രാജ്യ പുരസ്കാർ നേടിയ മൂന്ന് വിദ്യർത്ഥികൾക്ക് വാർഡ് മെമ്പർ എൻ പി അനിത ഉപഹാരം നൽകി. റഷീദ് കോടിയുറ മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി. മാധ്യമ പ്രവർത്തകരായ എം കെ അഷ്റഫ്, എം എ വാണിമേൽ, പി ടി എ പ്രസിഡണ്ട് ടി ബാബു, സ്റ്റാഫ് സെക്രട്ടറി കെ ബീന, എ കെ ടി കുഞ്ഞമ്മദ്, കെ പി സുധീഷ് എം കെ സമീർ , അമ്മദ്കെ വയലോളി, ടി കെ ഖാലിദ്, മജീദ് എടതൂണേരി തുടങ്ങിയവർ പ്രസംഗിച്ചു. ലത്തീഫ് പൊന്നാണ്ടി സ്വാഗതവും ഫാത്തിമ പി നന്ദിയും പറഞ്ഞു.
നാദാപുരം: പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പാറക്കടവ് ഗവ. യു പി സ്കൂളിൽ ഏർപ്പെടുത്തിയ ഗാന്ധി സാഹിത്യ പുസ്തക കോർണർ ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട യഥാർത്ഥ ചരിത്രവും ഇന്ത്യൻ ദേശീയതയും പുതുതലമുറയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഗാന്ധിയൻ സാഹിത്യം സർക്കാർ സ്കൂളുകളിലൂടെ പ്രചരിപ്പിക്കുന്ന പദ്ധതിയാണിത്. സൊസൈറ്റി പ്രസിഡണ്ട് പി.കെ.ഖാലിദ് അധ്യക്ഷത വഹിച്ചു. വി.വി .അച്ചുതൻ, കുറുവയിൽ അഹമ്മദ്, മാക്കൂൽ കേളപ്പൻ, സി.കെ.ജമീല, മാക്കൂൽ മമ്മു ഹാജി, പി.കെ.ഹനീഫ, പഴയങ്ങാടി അബ്ദുറഹ്മാൻ' രഘുനാഥ് മുല്ലേരി, പി.അബ്ദുൾ ലത്തീഫ്, ,മഹേശൻ പി , വി .കെ.സലീം, ഹസ്സൻ പിള്ളാണ്ടി എന്നിവർ പ്രസംഗിച്ചു. കെ.ശശീന്ദ്രൻ.സ്വാഗതവും സ്ക്കൂൾ ലീഡർ ഷഹാന ശമീം നന്ദിയും പറഞ്ഞു.
നാദാപുരം : കല്ലാച്ചി പ്രോവിഡന്‍സ് സ്കൂള്‍ മുപ്പത്തി മൂന്നാത് വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . നാളെ ( ശനി) രാവിലെ 9 ന്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും.
തുടർന്ന് 12 മുതൽ മുന്നൂറിലധികം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും പ്രതിഭകളെ ആദരിക്കലും നടക്കും.
ഇ കെ വിജയൻ എം എൽ എ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സി എച്ച് ബാലകൃഷണൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറ ,വൈ പ്രസിഡന്റ് സി വി കുഞ്ഞികൃഷ്ണന് പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ വി.വി ബാലകൃഷ്ണൻ , ചെയർമാൻ കെ കെ ശ്രീജിത്, പ്രിൻസിപ്പാൾ സി പി ജിതേഷ്, പ്രൊഗ്രാം കമ്മറ്റി ചെയർപേഴ്സൻ കെ.ബീന, കൺവീനർ ജിതേഷ് എന്നിവർ പങ്കെടുത്തു.
കച്ചേരി: ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കച്ചേരി യു.പി സ്കൂളിന്റെയും കച്ചേരി പൊതുജന
വായന ശാലയുടെയും ആഭിമുഖ്യത്തിലാണ് രക്തസാക്ഷി ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. കെ.കെ കുഞ്ഞിരാമൻ മാസ്റ്റർ ക്ലാസ്സ് എടുത്തു, യു. കൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, ഒ.കെ ശ്യാമള ടീച്ചർ,രാജീവ് കേളോത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
നാദാപുരം : ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി ബി.ആർ സി തൂണേരിയുടെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി . ബ്ലോക്ക് തല ഉദ്ഘാടനം ഇ വി യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച് ബാലകൃഷ്ണൻ നിർവഹിച്ചു .
പൊതു വിദ്യാഭ്യാസ വകുപ്പ് 6 മുതൽ 12 വരെ ക്ലാസു കളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളിൽ അവബോധം വളർത്തുകയും , കടമകളും ഉത്തരവാദിത്വവും നിറവേറ്റാൻ പ്രാപ്തരാക്കുകയും ചെയ്യാൻ വിദ്യാലയ കേന്ദ്രീകൃതമായ ക്യാമ്പുകൾ സംഘടിപ്പിച്ച്
നൈതികം വിദ്യാലയ ഭരണഘടന തയ്യാറാക്കുകയും ചെയ്തു .
പങ്കാളിത്തത്തിന്റെയും , ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ മികച്ച നൈതിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളെ
ചടങ്ങിൽ അനുമോദിച്ചു .വിദ്യാലയ ഭരണഘടനാ നിർമാണത്തിൽ ഒന്നാം സ്ഥാനം ഇ.വി.യു .പി സ്കൂളും , രണ്ടാം സ്ഥാനം ഗവ:യു .പി നാദാപുരവും , മൂന്നാം സ്ഥാനം ജി.എച്ച് .എസ് .എസ് കല്ലാച്ചിയും കരസ്ഥമാക്കി .
തൂണേരി ഗ്രാമപഞ്ചായത്തംഗം എം.പി അനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ
പി. രാമചന്ദ്രൻ സ്വാഗതവും സുധീഷ് കെ.പി നന്ദിയും രേഖപ്പെടുത്തി . ഭരണഘടനയുടെ ആമുഖവും പ്രതിജ്ഞയും സ്കൂൾ ലീഡർ ആഷിൽ പി.ആർ ചൊല്ലിക്കൊടുത്തു .
ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എച്ച് പ്രദീപ് കുമാർ , അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് പി.ടി ബാബു ,ട്രെയ്നർ സത്യജിത്ത് വി.ജെ ,കോ-ഓർഡിനേറ്റർമാരായ സുമതി കെ.കെ ,അനിൽകുമാർ ,നൈതികം വിദ്യാലയ ചുമതല വഹിക്കുന്ന ശ്രീജ ഇല്ലത്ത്, എസ്.ആർ.ജി കൺവീനർ സുജിത് കെ.പി എന്നിവർ സംബന്ധിച്ചു . രക്ഷിതാക്കളുടെയും , നാട്ടുകാരും , വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ സദസ്സിനു മുന്നിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനമേള അവതരിപ്പിച്ചു .
വാണിമേൽ; ഭൂമിവാതുക്കൽ എം എൽ പി സ്കൂളിൽ നടന്ന വടകര വിദ്യാഭ്യാസ ജില്ലാ പ്രീ പ്രൈമറി ക്യാമ്പ് [ മഞ്ഞു തുള്ളികൾ ] നവ്യാനുഭവമായി. വിവിധ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട നൂറിലേറെ കുട്ടികൾ ഒരു ദിനം മുഴുവൻ ആടിയും പാടിയും ആർത്തു ചിരിച്ചും ക്യാമ്പിനെ സജീവമാക്കി. സ്കൂൾ പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായി. . ബിന്ദു ടീച്ചർ നൊച്ചാട്, സുഫൈറ ചങ്ങരോത്ത് എന്നിവർ ക്ളാസുകൾ നയിച്ചു . ശർമിള കെ, ഹസീന കെ കെ, ധന്യ ചീക്കോന്ന്, അഖില , ഫാത്തിമ ക്ണ്ടിയിൽ, ഷീന എന്നിവർ സംസാരിച്ചു.
നാദാപുരം; അവധി ദിനത്തിൽ അറിവിന്റെയും, ആനന്ദത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ തീർത്ത് നാദാപുരം ഗവ. യു പി സ്കൂൾ മാതൃകയായി. വിസ്മയച്ചെപ്പ് എന്ന പേരിൽ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് സ്കൂളിൽ നടന്ന വിദ്യാർത്ഥി സംഗമമാണ് വേറിട്ട അനുഭവമായത് . കുട്ടികൾക്ക് പൊതുവെ പ്രയാസകരമായി തോന്നുന്ന ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ആസ്വാദ്യകരമാക്കിയും, കരകൗശലം, കായികം, മാജിക്സ്പോട്ട്, നാടന്‍പാട്ട് എന്നിവ പരിശീലിപ്പിച്ചും നടന്ന ശിൽപശാലയിൽ നൂറിലേറെ കുട്ടികളാണ് പങ്കെടുത്തത്. ആറ് കോർണറുകളിൽ ഒരുക്കിയ ടൂളുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം ആശയങ്ങള്‍ രൂപീകരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. പങ്കെടുത്ത
എല്ലാകുട്ടികള്‍ക്കും സമ്മാനങ്ങളും നല്കി.
കാലത്ത് പത്തു മണിക്ക് തുടങ്ങിയ പരിപാടി വൈകീട്ട് അഞ്ചു മണിക്ക് കുട്ടികളും അധ്യാപകരും ചേർന്ന് ആലപിച്ച നാടൻ ശീലുകളോടെയാണ് അവസാനിച്ചത്. സമാപനസമ്മേളനത്തിൽ പി ടി എ പ്രസിഡണ്ട് അഡ്വ. സി ഫൈസൽ അധ്യക്ഷനായി. കല്ലാച്ചി ബിഗ് ഡേ ഹൈപ്പർ മാർക്കറ്റ് എം ഡി ജാഫർ എടച്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ കെ വിജയ ലക്ഷ്മി സ്വാഗതം പറഞ്ഞു.
പുറമേരി: വടകര പാർലമെന്റ് അംഗം
കെ. മുരളീധരന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കടത്തനാട് രാജാസ് സ്കൂളിന് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകി. രണ്ട് ലക്ഷം രൂപയുടെ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം കെ.മുരളീധരൻ നിർവഹിച്ചു. ചടങ്ങിൽ ദേശീയ, സംസ്ഥാന വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അച്ചുതൻ അദ്ധ്യക്ഷനായി. ടി. സുധീഷ്, ബിന്ദു പുതിയോട്ടിൽ, ഷംസു മഠത്തിൽ, ബീന കല്ലിൽ, സ്കൂൾ മാനേജർ പി.കെ രാമകൃഷ്ണൻ, കെ.കെ ദിനേശൻ, കെ.ടി.കെ ബാലകൃഷ്ണൻ, മരക്കാട്ടേരി ദാമോദരൻ, സി.കെ ഇബ്രാഹിം, എൻ.കെ രാജഗോപാൽ, സജീന്ദ്രൻ, മനോജ് മുതുവടത്തൂർ, പ്രിൻസിപ്പൽ ഹേമലത, എം.കെ ശോഭ എന്നിവർ സംസാരിച്ചു.
നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന എൻ ഹമീദ് മാസ്റ്റർ വിദ്യാർത്ഥികൾക്ക് ശുദ്ധജലം ലഭ്യമാക്കി മാതൃകയായി.
അധ്യാപകൻ സംഭാവന ചെയ്ത വാട്ടർ പ്യൂരിഫയറിന്റെ ഉൽഘാടനം നരിപ്പറ്റ പഞ്ചായത്ത് വൈ.പ്രസിഡന്റ് ടി.പി.പവിത്രൻ ഉൽഘാടനം ചെയ്തു.
എം പി.ജാഫർ, കെ പര്യയി , എൻ.കെ മൊയ്തു , മാനേജർ ടി.വി.കുഞ്ഞമ്മദ് ഹാജി , ഹെഡ്മാസ്റ്റർ എൻ.ഹമീദ് , സന്തോഷ് മാസ്റ്റർ , പി.ടി.എ പ്രസിഡന്റ് ചെമ്പറ്റ കുഞബ്ദുല്ല എന്നിവർ സംബന്ധിച്ചു.
വടകര: രാജ്യം ഭീകരമായ വിഭാഗീയതിൽ കൂടിയാണ് കടന്ന് പോകുന്നതെന്നും പൗരത്വ പേര് പറഞ്ഞ് രാജ്യത്തെ കീറി മുറിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ ഉൽഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണ് വിദ്യാർത്ഥികൾ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതിൽ ഏറ്റവും പങ്ക് വഹിക്കേണ്ടത് വിദ്യാർത്ഥികളാണ്. അത് കൊണ്ട് ക്യാമ്പസുകൾ രാജ്യത്തിന്റെ മതേതരത്വം ഉയർത്തി പിടിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീർ എം.എൽ.എ പറഞ്ഞു. .ഒലീവ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഒ.കെ.ഇബ്രാഹിം, സുരേഷ് .ടി ,ഹാരിസ് തോട്ടോളി, ടി.എൻ.റഫീഖ്, പ്രവീണ എസ്, ജോസ്ന.എം. തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ചെയർപേഴ്സൺ ഫാത്തിമത്ത് ഹുസ്ന സ്വാഗതവും സെക്രട്ടറി നവാസ് കെ.കെ. നന്ദിയും പറഞ്ഞു.
നാദാപുരം : ടി ഐ എം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നാൽപതാം വാർഷികാഘോഷത്തിന് തുടക്കമായി . ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ പ്രതിപക്ഷ ഉപനേതാവ് ഡോ: എം കെ മുനീർ ഉദ്ഘാടനം ചെയ്തു . സ്കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷനായി. കേരള കലാ മണ്ഡലം അവാർഡ് ജേതാവ് ഇയ്യങ്കോട് ശ്രീധരൻ മുഖ്യാതിഥിയായിരുന്നു.
ചരിത്രകാരൻ പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ, വൈസ് പ്രസിഡണ്ട് സി വി കുഞ്ഞി കൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ടി ഐ എം സെക്രട്ടറി വി സി ഇക്ബാൽ , സൂപ്പി നരിക്കാട്ടേരി , അഡ്വ . പി ഗവാസ് , മണ്ടോടി ബഷീർ , കെ ഹേമചന്ദ്രൻ , കെ കെ നവാസ് , സി കെ നാസർ , നരിക്കോൾ ഹമീദ് ഹാജി, കെ ജി അസീസ് , കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ , ഹെഡ്മാസ്റ്റർ ഇ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു .
നാദാപുരം:വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളാണന്നും അവരുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ രക്ഷിതാക്കളെക്കാൾ അധ്യാപകർക്ക് കഴിയുമെന്നും മികവിന്റെ കേന്ദ്രമാക്കി സ്കുളുകൾ മാറണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ച ലാപ്ടോപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.കെ അരവിന്ദാക്ഷൻ, ടി.പി പുരുഷു, സി.എച്ച് പ്രദീപൻ, ഡോ.എം.രാമകൃഷ്ണൻ, ടി.പി രാജീവൻ, ടി.പി ഗോപിനാഥ്, വത്സരാജ് മണലാട്ട്, ആർ.ടി ഉസ്മാൻ മാസ്റ്റർ, സന്തോഷ് കക്കാട്ട്, വി.പി പവിത്രൻ, കെ.പി ഗോപാലൻ, എം.കെ രാജേന്ദ്രൻ, സഞ്ജയ് പുത്തലത്ത്, ഷാജി എൻ.കെ എന്നിവർ പ്രസംഗിച്ചു. എച്ച്.എം മീന.കെ സ്വാഗതവും വി.കെ മോഹനൻ നന്ദിയും പറഞ്ഞു.
നാദാപുരം: നവതി ആഘോഷിക്കുന്ന നാദാപുരം സി സി യു പി സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ
( തിങ്കൾ ) നടക്കും . വൈകീട്ട് 3ന് പൂർവ വിദ്യാർത്ഥി കൂടിയായ മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കെ പി കേശവമേനോന് പുരസ്കാരവും, സമഗ്ര സംഭാവനക്ക് കേരള കലാമണ്ഡലം അവാര്‍ഡും നേടിയ പൂര്‍വ വിദ്യാര്‍ഥിയും സാഹിത്യകാരനുമായ ഈയ്യങ്കോട് ശ്രീധരനെ അനുമോദിക്കും. ഇതോടനുബന്ധിച്ച് കേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള വൈലോപ്പള്ളി സംസ്കൃതി ഭവന് അവതരിപ്പിക്കുന്ന പരിപാടികളും, പ്രൊഫ. വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗവും അരങ്ങേറും. ചടങ്ങില്‍ ഇ കെ വിജയന് എം എല്‍ എ അധ്യക്ഷത വഹിക്കും .വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.
നാദാപുരം: നാദാപുരം ഐഡന്റിറ്റി കോളേജ് തലശ്ശേരി ഗവ: താലൂക്ക് ആശുപത്രി രക്തബാങ്കിന്റെയും ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ അനിൽ പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഉബൈദ് കെ.കെ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ പ്രസിഡണ്ട് വത്സരാജ് മണലാട്ട് രക്ത ദാന ബോധവത്കരണം നടത്തി. വി.പി അനിൽകുമാർ, സൗപർണിക പി.സി, ബബിന പി.കെ, മൂസ്സ ഇ.പി എന്നിവർ
ആശംസകളർപ്പിച്ചു അമ്പതോളം വിദ്യാർത്ഥികൾ തലശ്ശേരി ഗവ.ആശുപത്രി രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു. രക്തദാനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള രക്ത ദാന സർട്ടിഫിക്കറ്റുകൾ ഡോ.അശ്വതിയിൽ നിന്നും പ്രിൻസിപ്പൽ ഏറ്റുവാങ്ങി.
നാദാപുരം: ഉരുൾപൊട്ടലിൽ ഭവന രഹിതരായവർക്ക് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ. കട്ടിപ്പാറയിലെ കരിഞ്ചോല മലയിൽ കഴിഞ്ഞ വർഷം ഉണ്ടായ ഉരുൾപൊട്ടലിൽ ഭവന രഹിതരായ രണ്ടു കുടുംബങ്ങൾക്കായി കോഴിക്കോട് ജില്ലാ എൻ എസ് എസ് ടീം നിർമ്മിച്ചു നല്കുന്ന രണ്ടു വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി എൻ എസ് എസ് ടീം ഉപഹാരം സമർപ്പിച്ചു .
രണ്ടു വീടുകളിലേക്ക് രണ്ടു മിക്സികളാണ് ഉപഹാരമായി നൽകിയത്. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന നാദാപുരം സബ് ജില്ലാ കലോത്സവ വേളയിൽ വളണ്ടിയേഴ്സ് തട്ടുകട നടത്തി സമാഹരിച്ച തുകയാണ് ഇതിനായി ഉപയോഗിച്ചത്.
വളണ്ടിയർ ലീഡേഴ്സായ അശ്വിൻ.പി കെ, ഹരിനന്ദ് എസ് എന്നിവർ ഉപഹാരം ആർ.ഡി.ഡി ഗോകുൽ കൃഷ്ണന് കൈമാറി.
ഈ ഭവനങ്ങളുടെ നിർമ്മാണ വേളയിൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന് അൻപതിനായിരം രൂപയും സമാഹരിച്ച് നൽകിയിരുന്നു.
നാദാപുരം : ബി ആർ സി തൂണേരിയുടെ കീഴിൽ വർണ്ണ ശലഭങ്ങൾ എന്ന പേരിൽ ദ്വിദിനസഹവാസ ക്യാമ്പ് തുടങ്ങി . ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി എച്ച് ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു പ്രത്യേക ജീവിത വിജയം കൈവരിച്ച നാദാപുരം ഗവൺമെൻറ് യുപി സ്കൂൾ അധ്യാപകൻ ടി വി കുഞ്ഞബദുളളയെ ചടങ്ങിൽ ആദരിച്ചു.
പുറമേരി മൈതാനം വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ സിജു, ബാബു പിലാച്ചേരി, ഗവ .യു പി സ്കൂൾ പ്രധാന അധ്യാപിക വിജയലക്ഷ്മി , രക്ഷാകർതൃ പ്രതിനിധി ഇ . കുഞ്ഞബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു . ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സിഎച്ച് പ്രദീപ് കുമാർ സ്വാഗതവും ട്രെയിനർ സുരേന്ദ്രൻ വി.എം നന്ദിയും പറഞ്ഞു ..
വാണിമേൽ:വാദിനൂർ ഇസ്ലാമിക് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ കിഡ്സ് ഫെസ്റ്റ് നടന്നു.
സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ അഷ്റഫ്കൊറ്റാലഉൽഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ ഇ സൂപ്പി ഹാജിഅദ്ധ്യക്ഷത വഹിച്ചു.
കുന്നുമ്മൽ അബ്ദുല്ല ഹാജി, തെറ്റത്ത് അഹ്മദ് മൗലവി, സിദ്ദീഖ് വെള്ളിയോട് , കെ സി അലിമാസ്റ്റർ, സി വി അഷ്റഫ്മാസ്റ്റർ , പാലകൂൽപോക്കർഹാജി, എന്നിവർ സംസാരിച്ചു, കെ കെ മുനീർ മാസ്റ്റർ സ്വാഗതവും, ഒ മുനീർമാസ്റ്റർ നന്ദിയും പറഞ്ഞു
നാദപുരം : അധ്യാപകന്റെ മാന്ത്രിക പ്രദർശനം സഹാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹരം പകർന്നു.
നാദാപുരം ഗവ. യു .പി സ്കൂളിലാണ് ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ അധ്യാപകന് അശ്റഫ് കാര്‍ത്തികപ്പള്ളി മാജിക്പ്രദര്ശനം നടത്തിയത്.
കാസർക്കോഡ് ജില്ലയിൽ നിന്ന് ഇയ്യിടെ സ്ഥലം മാറ്റം ലഭിച്ച് നാദാപുരം യു പി യിൽ എത്തിയ അശ്റഫ് വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ മാജിക്
അവതരിപ്പിച്ചിട്ടുണ്ട്. ഗണിത അധ്യാപകനായ ഇദ്ദേഹത്തിന്റ മാജിക്കിന്റെ മേമ്പൊടി ചേര്‍ത്തുള്ള ക്ളാസ്സുകള്‍ കുട്ടികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താത്പര്യം വളര്‍ത്താന്‍ സഹായകമായിട്ടുണ്ട്.
പി.ടി.എ.യുുടെ ഉപഹാരം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബംഗ്ത്ത് മുഹമ്മദ് സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ.വിജയലക്ഷ്മി,
കെ.കെ.രമേശന്, ഇ.ബഷീര്‍,
ആനന്ദശീലന്‍, ടി.വി.കുഞ്ഞബ്ദുള്ള,
പി.കെ.നസീമ തുടങ്ങിയവര്‍ സംസാരിച്ചു.
നാദാപുരം : എൻ ആർ ഐ ഫോറം ഏർപ്പെടുത്തിയ സി എച്ച് സ്മാരക അറബിക് എക്സലൻസി അവാർഡ് നാദാപുരം ഗവ .യു പി സ്കൂളിന് ലഭിച്ചു . കഴിഞ്ഞ ദിവസം ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് . ഭൂമിവാതുക്കൽ എൽ പി ,
പേരോട് എം എൽ പി ,
ഭൂമിവാതുക്കൽ എം എൽ പി എന്നീ സ്കൂളുകൾക്കും പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട് . എം എച്ച് വള്ളുവങ്ങാട് , കുന്നത്ത് മൊയ്തു മാസ്റ്റർ ,
സി കെ കാസിം മദനി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് .
31 ന് നാദാപുരത്ത് നടക്കുന്ന ചടങ്ങിൽ
കെ മുരളീധരൻ എം പി അവാർഡ് സമ്മാനിക്കും.
സംസ്ഥാന ജില്ലാ കലോൽസവങ്ങളിൽ അറബിക് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.
നാദാപുരം : എം.ഇ.ടി. കോളജിൽ നിന്ന് നാലു വിദ്യാർത്ഥികളെ പുറത്താക്കിയ നടപടിക്കെതിരെ എം എസ് എഫ് നടത്തി വരുന്ന സമരം അവസാനിപ്പിച്ചു. കോളജ് മാനേജ്മെന്റ്, മണ്ഡലം മുസ്ലിം ലീഗ് , എം.എസ്.എഫ് നേതാക്കൾ എന്നിവരുമായി ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി എം.എ.റസാഖ് മാസ്റ്റർ നടത്തിയ ചർച്ചയെ തുടർന്നാണ് സമരം നിർത്താൻ ധാരണയായത് . ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ എം എസ് എഫ് നടത്തി വരുന്ന സമരത്തെ തുടർന്ന് കോളജിന്റെ പ്രവർത്തനം സ്തംഭിച്ചിരുന്നു.
നാദാപുരം : പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ കായിക മേള നവ്യാനുഭവമായി . നാദാപുരം ഗവ .യു പി സ്കൂൾ ഡാഫോഡിൽ ഇംഗ്ലീഷ് മീഡിയം പ്ലേ സ്കൂളിലെ പിഞ്ചു കുട്ടികളാണ് ഓടിയും ചാടിയും കായികരംഗത്ത് അവരുടെ സാന്നിധ്യം അറിയിച്ചത് . എസ് എം സി ചെയർമാൻ അബ്ബാസ് കണേക്കൽ കായിക മേള ഉദ്ഘാടനം ചെയ്തു .
പ്രധാനാധ്യാപിക കെ.കെ.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ടി.രവീന്ദ്രന്മാസ്റ്റര് സ്വാഗതം പറഞ്ഞു . വി.കെ .ബാബുമാസ്റ്റര്‍, ടി.വി.കുഞ്ഞബ്ദുള്ള, നിജിഷ സദന്, അനസൂയ രാജീവന്, റോഷ്ന.കെ, റീജ.എന്‍.പി എന്നിവർ സംസാരിച്ചു .
കുറ്റ്യാടി: ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി ന്യൂഡൽഹിയിലെ എൻസിഇആർടി ഹാളിൽ നടക്കുന്ന ദേശീയ റോൾ പ്ലേ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ടീം ഡൽഹിയിലെത്തി.
ഇന്നു നടക്കുന്ന ദക്ഷിണമേഖലാ മത്സരത്തിൽ വിജയികളായാൽ മറ്റ് മൂന്ന് മേഖലകളിൽ നിന്നുള്ള ടീമുകളുമായി ഫൈനൽ റൗണ്ട് നടക്കും.
ഭിന്നശേഷിക്കാരനായ മുഹമ്മദ് മിർഷാദ്, മുഹമ്മദ് ബിലാൽ, മുഹമ്മദ് നിഹാൽ, ഏയ്ഞ്ചലാസുമേഷ്, ആയിഷമിൻഹ എന്നിവരാണ് റോൾ പ്ലേ അവതരിപ്പിക്കുന്നത്.റോൾ പ്ലേയുടെ രചനയും സംവിധാനവും നിർവ്വഹിച്ച കുറ്റ്യാടി സ്കൂളിലെ തന്നെ അധ്യാപികയായ രേഖാവിനോദും കുട്ടികളെ അനുഗമിക്കുന്നുണ്ട്.
നാദാപുരം : കാഞ്ഞങ്ങാട് സമാപിച്ച സംസ്ഥാന സ്കൂൾകലോത്സവത്തിൽ വട്ടപ്പാട്ട്, മുഷാറ, അറബിക് പദ്യം ചൊല്ലൽ തുടങ്ങിയ ഇനങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പേരോട്
എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകൾക്ക് പി ടി എ, സ്റ്റാഫ്, മാനേജ്മെന്റ് കമ്മിറ്റികൾ സംയുക്തമായി സ്വീകരണം നൽകി.
ആമിർ അബ്ദുറഹ്മാൻ എന്ന വിദ്യാർത്ഥി അറബിക് പദ്യം ചൊല്ലലിലും മുഹമ്മദ് ഷിബിലി അമാനുല്ല 'മുഷാറ' യിലും എ ഗ്രേഡ് നേടി.
ലോകായുക്തയുടെ അനുമതി നേടി അവസാന നിമിഷം മത്സര വേദിയിൽ എത്തി, ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ടീമിനെ പോയിന്റ് നിലയിൽ പിന്തള്ളി മിന്നുന്ന പ്രകടനം കാഴ്ചവെച്ച വട്ടപ്പാട്ട് ടീമിന്റെ പ്രകടനം കലോത്സവ നഗരിയിൽ മാധ്യമ ങ്ങൾക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
മുത്തുക്കുടയുടെയും ബാൻഡ് മേളങ്ങളുടെയും അകമ്പടിയോടെ വിവിധ കേഡറ്റുകൾ അണിനിരന്ന ഘോഷയാത്രക്ക് ശേഷം നടന്ന സ്വീകരണ പരിപാടിയിൽ പി ടി എ പ്രസിഡന്റ് നാസർ മാസ്റ്റർ കാഞ്ഞാറോള്ളതിൽ, അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കുഞ്ഞബ്ദുല്ല മരുന്നോളി, പ്രോഗ്രാം കൺവീനർ രാജീവൻ മാസ്റ്റർ, സി.അബ്ദുൽ ഹമീദ് മാസ്റ്റർ, ശശിധരൻ കാര്യാട്, അബ്ദുല്ല ഓലിയോട്ട്, ഹാരിസ് മാസ്റ്റർ പണാറത്ത് , അഷ്റഫ് പറമ്പത്ത് സംസാരിച്ചു.
വളയം: വളയം യു.പി സ്കൂൾ പാഠഭാഗത്തെ ആധാരമാക്കി തയ്യാറാക്കിയ ഹ്രസ്വചിത്രം തുമ്പപ്പൂവിന്റെ പ്രദർശന ഉദ്ഘാടനം നാദാപുരം എം എൽ എ ശ്രീ ഇ കെ വിജയൻ നിർവ്വഹിച്ചു. ചടങ്ങിൽ സംവിധായകൻ അജിത് സായ്, പ്രഫസർ നിഷ ഡയറ്റ് വടകര, പി.ടി.എ പ്രസി: ജിനീഷ്, സ്കൂൾ മാനേജർ രാധാകൃഷ്ണൻ, കെ.കെ.സജിവ് കുമാർ എന്നിവർ ആശംസയർപിച്ചു. പഞ്ചായത്ത് പ്രസി. എം സുമതി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.ഇ ക്ലഷ്ണ ലത സ്വാഗതവും എൻ പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.
പുറമേരി: കടത്തനാട് രാജാസ് എന്‍.എസ്.എസ് യുണിറ്റിന്റെയും കെസ്സ്കെയര്,സായൂജ്യം എന്നീ സര്‍വ്വീസ് സൊസൈറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡസ് ബോധവത്ക്കരണയജ്ഞം നടത്തി. പുറമേരി പഞ്ചായത്ത് പ്രസിഡന്റ്കെ.അച്യുതന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പില്‍ ഹേമലത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.ടി.ദാമോദരന്‍ സ്വാഗതം ആശംസിച്ചു. പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റെജിമോന്ന്റെ നേതൃത്വത്തി ബോധവത്ക്കരണ ക്ലാസ്സ് നടന്നു. പരിപാടിയുടെ ഭാഗമായി റാലി, ഉപന്യാസമഝരം, ഡോക്യുമെന്റേഷന് ന്നെിവ നടത്തി. ചടങ്ങില്‍ കെ.പി.അരുണ്‍, ഷമീര്‍ മാസ്റ്റര്‍, എന്‍. എസ്. എസ്. പ്രോഗ്രാം ഓഫിസര്‍ റികില്‍ എം.കെ. , എന്‍. എസ് . എസ്. ലീഡര്‍ സോന പി.ടി എന്നിവര്‍ സംസാരിച്ചു.
വളയം : പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് വളയം യു പി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ച ഹ്രസ്വ ചലച്ചിത്രമായ തുമ്പപ്പൂവിന്റെ പ്രദർശന ഉദ്ഘാടനം 29 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഇ കെ വിജയൻ എം എൽ എ നിർവഹിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു. പരിസ്ഥിതി പ്രശ്നങ്ങളും, സമകാലിക കുടുംബ പാശ്ചാത്തലവും മുൻ നിർത്തി സിനിമാ സംവിധായകൻ അജിത് സായ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് 22 മിനുട്ട് ദൈർഘ്യമുണ്ട് . സ്കൂളിൽ വിദ്യാർത്ഥികൾക്ക് കാണിക്കുന്നതോടൊപ്പം യൂ ട്യൂബ് , ഫെയ്സ് ബുക്ക് വഴി പൊതു സമൂഹത്തിലും എത്തിക്കുമെന്ന് അവർ പറഞ്ഞു . പ്രധാനാധ്യാപിക ടി ഇ കൃഷ്ണലത , കോ ഓർഡിനേറ്റർ കെ കെ സജീവ് കുമാർ , സ്റ്റാഫ് സെക്രട്ടറി എൻ പ്രദീപ് കുമാർ , സഹാധ്യാപകൻ ടി പി ഹാഷിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .
നാദാപുരം : പ്രവാസി വ്യാപാരിയും വ്യവസായ പ്രമുഖനുമായിരുന്ന പരേതനായ വി പി അബ്ദുല്ലയുടെ സ്മരണക്കായി നാദാപുരം ഗവ .
യു പി സ്കൂളിൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.
സ്കൂൾ വിദ്യാർത്ഥികൾക്ക് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വി പി ഫാമിലിയാണ് പദ്ധതിക്കാവശ്യമായ തുക നൽകിയത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് പുന്നക്കൽ പദ്ധതി സ്കൂളിനായി സമര്‍പ്പിച്ചു. ചsങ്ങിൽ പി ടി എ പ്രസിഡണ്ട് അഡ്വ . സി ഫൈസൽ അധ്യക്ഷത വഹിച്ചു .വി.പി മൂസഹാജി തുക കൈമാറി. ബ്ലോക്ക്പഞ്ചായത്ത് അംഗം മണ്ടോടിബഷീര്,, വാർഡ് മെമ്പർ സുഹ്റ പുതിയാറക്കൽ , എം.കെ അശ്റഫ്,, വി കെ സലീം കെ.ചന്ദ്രന്, എ.ടി.കെ.സുരേഷ്, ടി.പി.അഹമ്മദ്മാസ്റ്റര്‍, വി.കെ.ബാബു, കെ.കെ.രമേശന് , കെ.സി.അശ്റഫ്, കെ.പി.മൊയ്തൂ , ഇ.ബഷീര തുടങ്ങിയവര്‍
സംസാരിച്ചു.
നാദാപുരം: പ്രഭാഷകനും, എഴുത്തുകാരനുമായ ഉവൈസ് ഫലാഹി കുമ്മങ്കോട് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ
നിന്നും ഭാഷാ ശാസ്ത്രത്തിൽ പിഎച്ഡി നേടി.
കുമ്മങ്കോട് മഹല്ല് ഖാസിയും
പുളിയാവ് നാഷണൽ
ആർട്സ് ആന്റ് സയൻസ് കോളേജ് അറബിക് വിഭാഗം അസിസ്റ്റന്റ് പ്രഫസറുമാണ്.
കുമ്മങ്കോട് മഹല്ല് ഖാസിയായിരുന്ന പരേതനായ പി.വി മസ്ഊദ് മുസ്ല്യാരുടെയും
ജമീലയുടെയും മകനാണ്. ഭാര്യ ആയിഷ ജഹാന, മകൾ
റൈസ ഫാത്വിമ.
പുറമേരി : സഹപാഠികൾക്ക് വിഭവ സമൃദ്ധമായ സദ്യയൊരുക്കി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ മാതൃകയായി . മുതുവടത്തൂൽ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികളാണ് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അധ്യാപകർക്കും സദ്യ നൽകിയത്. ക്ലാസ്സിലൊരു സദ്യ എന്ന പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുകയായിരുന്നു. സാമ്പാർ, പച്ചടി, പയറുപ്പേരി, കൂട്ടുകറി, പുളി ഇഞ്ചി, നാരങ്ങാ അച്ചാർ, മാങ്ങാ അച്ചാർ, ശർക്കരയുപ്പേരി, പപ്പടം, പാൽപായസം, സേമിയ പായസം എന്നീ വിഭവങ്ങളാൽ സമൃദ്ധമായിരുന്നു സദ്യ.
നാദാപുരം : പേരോട് എം ഐ എം ഹയർ സെക്കണ്ടറി സ്കൂളിൽ പി ബി കുഞ്ഞബ്ദുല്ല ഹാജി സ്മാരക സക്സസ് എജു .ഹബ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശേരി ഉദ്ഘാടനം ചെയ്തു .
പഠന സംവിധാനം അത്യന്താധുനികവും ശാസ്ത്രീയവു മാക്കുക എന്ന ലക്ഷ്യത്തോടെ
ദുബൈ കെ എം സി സി മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ യാണ് എജു .ഹബ് ആരംഭിച്ചത്.
ചടങ്ങിൽ സ്കൂൾ മാനേജർ വരപ്രത്ത് കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു . ദുബൈ
കെ എം സി സി ജില്ലാ ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഹമ്മദ് പുന്നക്കൽ, പി കെ ഷൈലജ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സി തങ്ങൾ , സ്ഥിരം സമിതി ചെയർമാൾ ബംഗ്ലത്ത് മുഹമ്മദ് , വാർഡ് മെമ്പർ പി ഷാഹിന, കെ എം സി സി ഭാരവാഹികളായ അഷ്റഫ് പറമ്പത്ത്, ടി കെ അബ്ബാസ് , വി എ റഹീം ഹാജി, പി കെ ലത്തീഫ് , ഹാരിസ് കോമത്ത്, സ്കൂൾ കമ്മിറ്റി ഭാരവാഹികളായ എൻ വി അഹമ്മദ് മുൻഷി , എ കെ സലീം , കെ എം സമീർ, ഹെഡ്മാസ്റ്റർ കുഞബ്ദുല്ല മരുന്നോളി , പ്രിൻസിപ്പൽ മൊയ്തു പറമ്പത്ത്, സക്സസ് കോ ഓർഡിനേറ്റർ പി കെ ഇസ്സുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു .
നാദാപുരം : പുരാവസ്തു ഗവേഷകനും , കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ മൃൂസിയം ജീവനക്കാരനുമായ രമേശന് വരിക്കോളിക്ക് വിദ്യാർത്ഥികളുടെ സ്നേഹാദരം. നാദാപുരം ഗവ .യു പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഇന്നലെ രമേശനെ വീട്ടിലെത്തി ആദരിച്ചത്. പുരാവസ്തുക്കള്‍ ഒരുകാലഘട്ടത്തിന്റെ വര്‍ത്തമാനങ്ങള്‍ നമ്മോട്പറയുന്ന അമൂല്യ ശേഷിപ്പുകളാണെന്നും പ്രാദേശിക ചരിത്രം മനസ്സിലാക്കാന്‍ ചരിത്ര സ്മാരകങ്ങളിലൂടെയുള്ള യാത്രകള്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹെഡ്മിസ്ട്രസ്സ് കെ.കെ.വിജയലക്ഷ്മി പൊന്നാടയണിയിച്ചു. കെ.കെ.രമേശന്,പി.പ്രമോദ്,
സി.പി.വിനോദന്‍,അലൂഷഹാശിം തുടങ്ങിയവര്‍ സംസാരിച്ചു.
നാദാപുരം: നാദാപുരം നോർത്ത് എം.എൽ.പി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ഹൈടെക് ലാബ് സ്വിച്ച് ഓൺ കർമം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.സഫീറ എം.കെ നിർവ്വഹിച്ചു.നാദാപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീ.സുനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു.പി.ടി.എ പ്രസിഡണ്ട് റഹീം കോറോത്ത് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് റംല ടി.ഇ ,സ്കൂൾ മാനേജർ എൻ.കെ കുഞ്ഞാലി മാസ്റ്റർ, മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല ഒ.പി, കിഴക്കെ മഠത്തിൽ അബ്ദുല്ല, പി.ടി.എ വൈസ് പ്രസിഡൻറ് സിദ്ദീഖ് കുപ്പേരി,ഹാരിസ് കോമത്ത്,സലീം മാസ്റ്റർ ,നാസർ മാസ്റ്റർ നന്തോത്ത്, നൗഫൽ കിഴക്കയിൽ, റസാഖ് എ.കെ, അബൂബക്കർ കെ.കെ, റശീദ് താജ്, ഹബീബ് തങ്ങൾ, മുനീർ ചെവിടൻ കണ്ടി, സിദ്ദീഖ് മുറിച്ചാണ്ടി, മുഹമ്മദലി എൻ.വി എന്നിവർ സംബന്ധിച്ചു.
കുറ്റ്യാടി: നാളെയുടെ ഉന്നത സ്ഥാനങ്ങൾ വഹിക്കേണ്ട വിദ്യാർത്ഥി സമൂഹം ഭൗതിക അറിവുകൾക്കൊപ്പം ആത്മീയ പരിജ്ഞാനവും നേടിയെടുക്കണമെന്നും, മുൻ കാലങ്ങളെ അപേക്ഷിച്ച് സ്ത്രീ സമൂഹം വിദ്യാഭ്യാസ മേഖലയിൽ വൻപുരോഗതിയാണ് കൈവരിച്ചെതെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. കുറ്റ്യാടി മിസ്ബാഹുൽ ഹുദാ വനിതാ കോളെജ് ഫൈൻ ആർട്സ് ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളെജ് പ്രിൻസിപ്പാൾ അബ്ദു റഹിമാൻ വാഫി അദ്ധ്യക്ഷനായി. സയ്യിദ് ശറഫുദ്ദീൻ ജിഫ്രി തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ അബ്ദുല്ല മാസ്റ്റർ, പി. അമ്മദ് മാസ്റ്റർ, വി അബ്ദു റഹിമാൻ മാസ്റ്റർ, പി.കെ ഹമീദ് ഹാജി, മർവ സൂപ്പി ഹാജി, അസീസ് മാസ്റ്റർ, കുഞ്ഞബ്ദുള്ള മുൻഷി, ഇ.വി മൂസ മാസ്റ്റർ, നിസാർ ഫൈസി, നൗഫൽ ഹുദവി, ലുലു നസ്രിൻ, സൽവ കുനിങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കൺവീനർ സലീം കായക്കോടി സ്വാഗതവും, സ്റ്റാഫ് പ്രതിനിധി സവാദ് എടച്ചേരി നന്ദിയും പറഞ്ഞു.
പാനൂർ : ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ കല്ലിക്കണ്ടി എൻ എ എം കോളേജിൻറെ രജതജൂബിലി ആഘോഷിക്കാൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കോളേജിൽ ചേർന്ന യോഗം മാനേജർ കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു എം ഇ എഫ് പ്രസിഡൻറ് ടി ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . ജനറൽ സെക്രട്ടറി പി പി എ ഹമീദ് , ട്രഷറർ അടിയോട്ടിൽ അഹമ്മദ്, പ്രിൻസിപ്പാൾ ഡോ: കെ കെ മുഹമ്മദ് കുട്ടി , എൻ എ കരീം , മുൻ പ്രിൻസിപ്പാൾ പ്രൊഫസർ എൻ കുഞ്ഞമ്മദ്, കെ എം അശ്റഫ് , വി പി എ പൊയിലൂർ , എ സി കുഞ്ഞബ്ദുള്ള , ഡോ. ജോയി വർക്കി,
ടി പി മുസ്തഫ , സമീർ പറമ്പത്ത് , കെ അലി, മുഹമ്മദ് സാലി കെ പ്രസംഗിച്ചു. ആഘോഷത്തിന്റെ ഭാഗമായി ദേശീയ സെമിനാർ, വർക്ക്ഷോപ്പ്, മാനേജ്മെൻറ് , ഐ ടി ഫെസ്റ്റ്, വിവിധ ഡിപ്പാർട്ട്മെൻറ് കളുടെ നേതൃത്വത്തിൽ അക്കാദമിക സെമിനാർ , വിവിധ ക്യാമ്പുകൾ , പ്രദർശനങ്ങൾ
എന്നിവ നടക്കും. കോളേജിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. ടി ഖാലിദ് മാസ്റ്റർ ചെയർമാനും
ഡോക്ടർ കെ കെ മുഹമ്മദ് കുട്ടി വർക്കിങ് ചെയർമാനും പി പി എ ഹമീദ് ജനറൽ കൺവീനറും അടിയോട്ടിൽ അഹമ്മദ് ട്രഷററുമായ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
നാദാപുരം : റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ അപ്പീൽ കമ്മിറ്റിയെ കുറിച്ച് വ്യാപക പരാതി.
കഴിഞ്ഞ ദിവസം വടകര ഡി ഇ ഒ ഓഫിസിൽ നടന്ന അപ്പീൽ കമ്മിറ്റിയുടെ സിറ്റിംഗിൽ പങ്കെടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത് . വടകര വിദ്യാഭ്യാസ ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്ന് അപ്പീൽ സമർപിച്ച മൽസരാർത്ഥികളെ വിളിച്ചു വരുത്തി അപമാനിച്ചെന്നാണ് ആക്ഷേപം .
അറബിക് കലോൽസവത്തിൽ അപ്പീൽ നൽകിയവർക്കാണ് ഏറ്റവും വലിയ ദുരനുഭവം. സാധാരണ ഗതിയിൽ ചെറിയ മാർക്ക് വ്യത്യാസത്തിൽ സബ് ജില്ലയിൽ നിന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നവരാണ് അപ്പീൽ നൽകുന്നത് . ഇത്തരം വിദ്യാർത്ഥികളെ കൊണ്ട് അപ്പീൽ കമ്മിറ്റി മുമ്പാകെ പരിപാടികൾ അവതരിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട് . എന്നാൽ വടകരയിൽ ഇത് ഉണ്ടായില്ലെന്ന് മാത്രമല്ല , അപ്പീൽ നൽകിയ കുട്ടികളെ കമ്മിറ്റി അംഗങ്ങൾ ഇരിക്കുന്ന മുറിയിലേക്ക് വിളിച്ച് കാര്യമായൊന്നും ചോദിക്കാതെ തിരിച്ചയക്കുകയാണ് ചെയ്തത് .
ഓരോ ഇനത്തിലും അവഗാഹമുള്ള ഒരാളെങ്കിലും അപ്പീൽ കമ്മിറ്റിയിൽ ഉണ്ടായിരിക്കണമെന്ന് നിയമമുണ്ടെങ്കിലും അറബിക് ഇനങ്ങളുടെ അപ്പീൽ പരിഗണിക്കാൻ എത്തിയത് അറബി ഭാഷയുമായി പുല ബന്ധമില്ലാത്തവരാണത്രെ
ഒരിനത്തിന് വലിയ തുക കെട്ടിവെച്ചാണ് അപ്പീൽ സമർപിക്കുന്നത്. സാമ്പത്തിക നഷ്ടത്തിന് പുറമെ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇത് വലിയ പ്രയാസമാണുണ്ടാക്കിയത്.
നാദാപുരം: പുളിയാവ് എൽ.പി സ്കൂൾ വിദ്യാര്‍ഥികൾക്കൊപ്പം നാഷണൽ കോളേജ് പുളിയാവ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം.പി യൂസുഫ് ഉദ്ഘടനം ചെയ്തു. ഹെഡ് മാസ്റ്റർ ദിനേശ് മാസ്റ്റർ അദ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സമീറ സി.എച്ച്, മിഥുൻ, എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ സിനാൻ സ്വാഗതവും വൈസ് ചെയർപേഴ്സൺ ഷംന കുഞ്ഞാലി നന്ദിയും പറഞ്ഞു.
നാദാപുരം : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ഓർമയിൽ നാടെങ്ങും ശിശുദിനം ആചരിച്ചു. അംഗൻ വാടി കളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് ശിശുദിന റാലി , കലാ പരിപാടികൾ, മധുര പലഹാര വിതരണം തുടങ്ങിയ വിവിധ പരിപാടികളാണ് നടന്നത് .
മുതുവടത്തൂർ എം എൽ പി സ്കൂളിൽ റാലിക്ക് ശേഷം പ്രീ പ്രൈമറി കുട്ടികളുടെ കലാ പരിപാടികൾ നടന്നു. മാനേജിംഗ് കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേഷൻ മാനേജർ എം കെ അഷ്റഫ് അധ്യക്ഷനായി. അഫ്ന , മുൻസീറ എന്നിവർ പ്രസംഗിച്ചു . പരിപാടി രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പാനൂർ: കല്ലിക്കണ്ടി എൻ എ എം കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദിന വെബ് ഡിസൈനിങ്ങിനെ കുറിച്ച് ശില്പശാല സംഘടിപ്പിച്ചു. കടവത്തൂർ പി.കെ എം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഡോ.കെ കെ മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. പി കെ ജീവൻ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പി പി എ സലാം, ഡോ വി.കെ മിനി മോൾ, സി.എച്ച് ഇസ്മായിൽ, ജയപ്രസാദ് നാണു, ലഫ്. എ.പി ഷമീർ, സി.കെ മുഹമ്മദലി, നിസാർ പി പ്രസംഗിച്ചു. കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഹാഫിസ് ജി, ആശിഖ് സി എച്ച്, മുഹമ്മദ് മർജാൻ, റഷ നജ് വ ടി, ഹിബ പർവ്വീൻ, സഫ് വാന വി തുടങ്ങിയവർ ശില്പശാലക്ക് നേതൃത്വം നൽകി.
പാറക്കടവ്: കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള റിസോഴ്സുകള്‍ ലഭ്യമാക്കുന്ന ക്യു.ആര് കോഡ് ഉപയോഗിക്കുന്നതെങ്ങിനെയെന്നും പഠിക്കാനുള്ള മൊബൈൽ അപ്ലിക്കേഷനാണെന്ന് പറഞ്ഞ് മക്കൾ തങ്ങളെ വഞ്ചിക്കുന്നുണ്ടോ എന്നുമൊക്കെ ഇനി അമ്മമാരും അറിയും. ക്യു.ആർ. കോഡുപയോഗിക്കുന്നത്, വിക്ടേഴ്സ് ചാനലിലെ പഠന വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് സൈബര്‍ സുരക്ഷ എന്നിവയെക്കുറിച്ച് അമ്മമാർക്ക് അറിവ് നൽകുകയാണ് ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്.
കേരള സര്‍ക്കാരിനു കീഴിലെ ഐ.ടി പ്രൊജക്റ്റിന്റെ സഹായത്തോടെ നടപ്പാക്കുന്ന 'ഇ-മദർ' പരിപാടി മികച്ച സാമൂഹിക പ്രവർത്തകയും ബ്ലോക്ക് പഞ്ചായത്തംഗവുമായ എ.ആമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. മലയാളം കമ്പ്യുട്ടിംഗ് , ഇമേജ് എഡിറ്റിംഗ്,ഇ-മാഗസിന് നിർമ്മാണം, എന്നിവയിലും തുടർ പരിശീലനമുണ്ടാകും.
മദര്‍ പി.ടി.എ പ്രസിഡന്റ് റംല അഹമ്മദ് പുന്നക്കല്‍ അദ്ധ്യക്ഷത വഹിച്ചു
ഹെഡ്മാസ്റ്റർ കെ.കെ.ഉസ്മാന്, ടി.കെ.ഖാലിദ്, സൂരജ് ബി എസ്, ഷൗക്കത്തലി എ, യു.സി.അബ്ദുല്‍ വാഹിദ്, വി.പി.ഷീബ, പ്രശാന്ത് എം, സജില പി.കെ, അസ്ലം കളത്തിൽ പ്രസംഗിച്ചു.
അൻജഹ് ഹസൻ സ്വാഗതവും നദ ഫാത്വിമ നന്ദിയും പറഞ്ഞു.
കല്ലിക്കണ്ടി : പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ കല്ലിക്കണ്ടി എൻ എ എം കോളജ് രംഗത്ത്. വയനാട് തവിഞ്ഞാൽ പഞ്ചായത്തിലാണ് വീട് നിർമ്മിച്ച് നൽകുന്നത്. വാളാടിലെ ഒരു നിർധന കുടുംബത്തിന് നൽകുന്ന വീടിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ നിർവഹിച്ചു . തലപ്പുഴ ചുങ്കത്ത് നിർമ്മിക്കുന്ന വീടിന്റെ പ്രവർത്തി എം എൽ എ യു ആർ കേളു വാണ് ഉദ്ഘാടനം ചെയ്തത് . കോളജ് പ്രിൻസിപ്പാൾ ഡോ.കെ കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ പ്രഭാകരൻ , മുൻ മന്ത്രി പി.കെ ജയലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രൻ, വാർഡ് മെമ്പർമാരായ സൽമ മോയിൻ , സി പ്രസാദ്, കെ സുരേഷ്, ഡോ. എം കെ മധുസൂധനൻ, ഡോ ടി മജീഷ്, ലഫ്റ്റനൻറ് എ.പി ഷമീർ, പ്രൊഫ വി. വി ഹസീബ്, എം.സി സുബൈർ, അക്ബർ ജമാൽ, എൻ ഫിർദൗസ്, മൂസ്സ കോത്തമ്പ്ര, സക്കരിയ കെ, മുഹമ്മദ് സാലി കെ, അബ്ദുള്ള അഹ്റാഫ് എം, ടി.കെ ഹാരിസ്, മുജീബ് റഹ്മാൻ എം, ജോസ് പാറക്കൽ, അഷ്റഫ് അമ്പലാനി, ജോണി വി യു, വി.പി ഹംസ പ്രസംഗിച്ചു.
കോളജിലെ അധ്യാപക അനധ്യാപക സ്റ്റാഫ്, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജ്മെൻറ്, പി ടി എ എന്നിവരുടെ സഹകരണത്തോടെ 15 ലക്ഷം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്.
നാദാപുരം: അക്ഷരങ്ങൾ മാഞ്ഞു പോയാലും കാലത്തിന് മായ്ക്കാനാവാത്ത വയാണ് വാർത്താ ചിത്രങ്ങൾ എന്ന് മന്ത്രി ടി.പി. രാമകൃഷണൻ. മലബാർ വനിതാ കോളജ് മീഡിയ ക്ലബ്ബ് ഒരുക്കിയ ഐ ലൈറ്റ് 19 ന്യൂസ് ഫോട്ടോഗ്രാഫി എക്സിബിഷനും മീഡിയ ഫെസ്റ്റും ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടിണിയുടെയും യുദ്ധ ഭീകരതയുടെയും ക്രൂരതയുടെയും നേർക്കാഴ്ച്ചകളായ ചിത്രങ്ങൾ കാലത്തെ അതിജീവിച്ച് ലോക മന:സാക്ഷിയെ ഇന്നും പിടിച്ചുലക്കുന്നു - അദ്ദേഹം പറഞ്ഞു. മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു , മീഡിയ ആൽബത്തിന്റെ പ്രകാശനം ഇ.കെ വിജയൻ എം എൽ എ നിർവഹിച്ചു,
രാജേഷ് കുമാർ എം ആമുഖ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് മെമ്പർ അഹമ്മദ് പുന്നക്കൽ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ആമിന ടീച്ചർ, മലബാർ ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, ചെക്കിയാട് പഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ, വി കെ സൂപ്പിഹാജി, സി എച്ച് ഹമീദ് മാസ്റ്റർ, വി കെ ഭാസ്കരൻ, എൻ കെ കുഞ്ഞി കേളു, മൂസ ഹാജി കളത്തികണ്ടി, കെ കെ അബൂബക്കർ ഹാജി, ശർമിന വി പി, സ്നേഹ കെ, ഫാത്തിമത് റിഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു , ചടങ്ങിന് പ്രിൻസിപ്പൽ ഷൈന ഷമീർ സ്വാഗതവും സനി എം നന്ദിയും പറഞ്ഞു.
നാദാപുരം: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നാദാപുരം ഗവ .യു.പി.സ്കൂൾ വിദ്യാർഥികൾ "എന്റെ കേരളം" പ്രദർശനം നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ പവലിയൻ നാദാപുരം എ.ഇ.ഒ. എം കെ . പ്രകാശൻ സന്ദർശിച്ചു. കേരള ചരിത്രം, കേരള കലകൾ, സാഹിത്യ പ്രതിഭകൾ, ഭൂമി ശാസ്ത്രം, കൃഷി, രാഷ്ട്രീയ ചരിത്രം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പതിപ്പുകൾ, കൊളാഷ്, ചാർട്ടുകൾ വിദ്യാർഥികൾ വിവിധ പവലിയനുകളിൽ പ്രദർശിപ്പിച്ചു.സ്കൂൾ ഹെഡ് മിസ്ട്രസ് കെ.കെ വിജയലക്ഷ്മി,വിദ്യാരംഗം കൺവീനർ ശ്രീജ ടീച്ചർ, എസ് ആര് ജീ കൺവീനർ പ്രമോദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. നസീമ പി കെ , എൻ പി സലാഹുദ്ദീൻ , അശോകൻ എന്നിവർ മൂല്യ നിർണയം നടത്തി.
നാദാപുരം: ജനാധിപത്യ പ്രക്രിയയുടെ പരിശീലന കളരിയാണ് കോളേജ് യൂണിയനെന്ന് കെ മുരളീധരൻ എം പി മലബാർ വനിതാ കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതു തലമുറയ്ക്ക് ജനാധിപത്യത്തിൽ വിശ്വാസമുണ്ടാക്കുന്നതിൽ കോളേജ് യൂണിയന് വലിയ പങ്കാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഫൗണ്ടേഷൻ ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു , പ്രശസ്ത പിന്നണി ഗായകൻ അജയ് ഗോപാൽ ഫൈൻ ആർട്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു, സിനിമാ താരം ശിവാനി എം കൃഷ്ണ, മലബാർ ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, പ്രിൻസിപ്പൽ ഷൈന ഷമീർ, ചെക്കിയാട് പഞ്ചായത്ത് പ്രസിഡന്റ് മഹമൂദ് തൊടുവയിൽ, സി വി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ, വാർഡ് മെമ്പർ ഇ മഹമൂദ്, അലി കണ്ണോത്ത്, സി എച്ച് ഹമീദ് മാസ്റ്റർ, വി കെ ഭാസ്കരൻ, എൻ കെ കുഞ്ഞി കേളു, ഇ എം കുഞ്ഞമ്മദ് ഹാജി, മൂസ ഹാജി കളത്തികണ്ടി, കെ കെ അബൂബക്കർ ഹാജി ശർമിന വി പി, ജുനൈദ് മുഹമ്മദ് അലി, ഇസ്ഹാഖ് പി, ഫായിസ് എം എഛ്, അജിന.കെ, ഫാത്തിമത് റിഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാജേഷ് കുമാർ എം സ്വാഗതവും സ്നേഹ കെ നന്ദിയും പറഞ്ഞു.
നാദാപുരം: മലബാർ വനിത കോളേജ് മീഡിയാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഐ ലൈറ്റ് - 19 ന്യൂസ് ഫോട്ടോഗ്രാഫി എക്സിബിഷനും മീഡിയാ ഫെസ്റ്റും നാളെ ( ശനി ) ആരംഭിക്കും. ചെക്യാട് വേവത്തെ കേളേജ് കാമ്പസിൽ നടക്കുന്ന പരിപാടി രാവിലെ 9:30-ന് മന്ത്രി ടി. പി രാമകൃഷണൻ ഉദ്ഘാടനം ചെയ്യും.മലബാർ ഫൗണ്ടേഷൻ ചേയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിക്കും.
കേരളത്തെ പിടിച്ചുലച്ച മഹാപ്രളയത്തിന്റെ നേർക്കാഴ്ചകളും ഫോട്ടോ ശേഖരത്തിലുണ്ട്.
ജേണലിസം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ മീഡിയ ആൽബം ഇ.കെ വിജയൻ എംഎൽഎ പ്രകാശനം ചെയ്യും. നാലിന് രാവിലെ 10.30 ന് നടക്കുന്ന സിനിമാ- ഡോക്യുമെന്ററി നിർമ്മാണ ശിൽപ്പശാല സംവിധായകൻ വിനോദ് മണാശ്ശേരി ഉദ്ഘാടനം ചെയ്യും.
മീഡിയ ഫെസ്റ്റിനോടനുബന്ധിച്ച്
ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് മൊബൈൽ ഫോട്ടോ ഗ്രാഫി, സെൽഫി, ആങ്കറിങ്ങ് ,അടിക്കുറിപ്പ് , വാർത്താ രചന തുടങ്ങിയ മത്സരങ്ങളുമുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഷൈന എൻ സി, ജേണലിസം അധ്യാപകൻ എം. രാജേഷ് കുമാർ എന്നിവർ അറിയിച്ചു.
വടകര : പ്രതികൂല കാലാവസ്ഥ കാരണം വടകര ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ
ഇന്നും നാളെയും നടത്താനിരുന്ന എല്ലാ മൽസരങ്ങളും മാറ്റി വെച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
നാദാപുരം: ഒക്ടോബർ 26 മുതൽ ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്ന നാദാപുരം ഉപജില്ലാ കലാമേള സമാപിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് ബാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.രാജ് കുമാർ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനദാനം സ്വാഗത സംഘം ചെയർമാൻ ടി.കെ അരവിന്ദാക്ഷൻ നിർവഹിച്ചു. എൽ.പി വിഭാഗത്തിൽ സി.സി.യു.പി സ്കൂൾ നാദാപുരം ഒന്നാം സ്ഥാനവും ഇരിങ്ങണ്ണുർ എൽ .പി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗത്തിൽ സി.സി.യു.പി സ്കൂൾ ഒന്നാം സ്ഥാനവും നാദാപുരം ഗവ.യു.പി രണ്ടാം സ്ഥാനവും നേടി. ഹയർ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം കല്ലാച്ചി ഗവ.ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം ഇരിങ്ങണ്ണൂർ ഹയർ സെക്കൻററി സ്കൂളും നേടി. ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനംഇരിങ്ങണ്ണുർ ഹയർ സെക്കന്ററി സ്കൂളും രണ്ടാം സ്ഥാനം വളയം ഗവ.ഹയർ സെക്കൻററിയും നേടി.
അറബിക് കലോൽസവത്തിലെ വിജയികൾ
എൽ പി വിഭാഗം:
ഒന്നാം സ്ഥാനം നാദാപുരം സി.സി യു.പി
രണ്ടാം സ്ഥാനം ഭൂമിവാതുക്കൽ എം.എൽ. പി
യു.പി വിഭാഗം:
ഒന്നാം സ്ഥാനം വാണിമേൽ എം.യു.പി
രണ്ടാം സ്ഥാനം നാദാപുരം ഗവ.യു.പി
ഹൈസ്കൂൾ വിഭാഗം:
ഒന്നാം സ്ഥാനം ക്രസെന്റ് വാണിമേൽ
രണ്ടാം സ്ഥാനം എം.ഐ.എം പേരോട്
സംസ്കൃതം കലോൽസവത്തിലെ വിജയികൾ
യു.പി വിഭാഗം:
ഒന്നാം സ്ഥാനം വാണിമേൽ എം.യു.പി
രണ്ടാം സ്ഥാനം നാദാപുരം ഗവ. യു പി
ഹൈസ്കൂൾ വിഭാഗം:
ഒന്നാം സ്ഥാനം ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ
രണ്ടാം സ്ഥാനം ക്രസെന്റ് ഹയർ സെക്കന്ററി സ്കൂൾ വാണിമേൽ.
സമാപന യോഗത്തിൽ എ.ഇ.ഒ എം.കെ പ്രകാശൻ പി.ടി.എ പ്രസിഡണ്ട് രമേശൻ കുന്നുമ്മൽ , എം.പി.ടി.എ പ്രസിഡണ്ട് ഗ്രീഷ്മ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വത്സരാജ് മണലാട്ട്, കൺവീനർ ടി.ജിമേഷ് , ട്രോഫി കമ്മറ്റി കൺവീനർ അബ്ദുൾ ലത്തീഫ് എടോടി എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ.എൻസിന്ധു സ്വാഗതവും റിസപ്ഷൻ കമ്മറ്റി കൺവീനർ മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
കല്ലാച്ചി: വിവിധ പഠന പ്രശ്നങ്ങൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പരിഹാരമായി ഓറാക്രാഫ്റ്റ് കല്ലാച്ചി തയ്യാറാക്കിയ പ്രത്യേക പഠന പരിശീലന പദ്ധതിയായ 'കെയറി' ന്റെ നാലാമത് ബാച്ചിന് തുടക്കമായി.
അസസ്മെന്റ് ടെസ്റ്റ്, ഗൈഡൻസ്, വ്യക്തിഗത കൗൺസിലിംഗ്, സ്കിൽ ഡെവലപ്മെന്റ് പരിശീലനം, പാരന്റിംഗ് തുടങ്ങിയവയാണ് കെയർ പദ്ധതിയുടെ സവിശേഷതകൾ.
മൂന്ന് ബാച്ചുകളിലായി നിലവിൽ നാൽപതിലധികം വിദ്യാർത്ഥികൾക്ക് തണലായി മാറാൻ കെയറിന് സാധിച്ചു.
നാലാമത് ബാച്ചിന്റെ ഉദ്ഘാടനം ഓറാക്രാഫ്റ്റ് കല്ലാച്ചി ചാപ്റ്റർ രക്ഷാധികാരി വി കെ കുഞ്ഞബ്ദുല്ല പെരു വങ്കര ഉദ്ഘാടനം ചെയ്തു.കോർഡിനേറ്റർ ജാഫർ ദാരിമി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തിയ ഓറിയന്റേഷൻ ക്ളാസ്സിന് നേതൃത്വം നൽകി.
കല്ലാച്ചി : സമാന്തര വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കല്ലാച്ചി ദ്രോണാചാര്യ കോളജിലെ പൂർവ വിദ്യാർത്ഥി സംഗമം വേറിട്ട അനുഭവമായി .
1994 - 97 ബാച്ച് ബിരുദ വിദ്യാർത്ഥികളാണ് മധുരിക്കുന്ന ഒട്ടേറെ ഓർമകളും അനുഭവങ്ങളും അയവിറക്കി ഒത്തുചേർന്നത് .
കോളജ് പ്രിൻസിപ്പൽ എം.കെ.വിനോദൻ മാസ്റ്റർ സംഗമം ഉൽഘാടനം ചെയ്തു. അദ്ധ്യാപന രംഗത്ത് നാല്പത് വർഷം പൂർത്തീകരിച്ച അദ്ധ്യാപകൻ കൂടിയായ വിനോദൻ മാസ്റ്റർക്ക് ഉപഹാരം നൽകി ആദരിച്ചു. ടി. ജൂബേഷ് അദ്ധ്യക്ഷത വഹിച്ചു. സപൂർവ്വകാല അദ്ധ്യാപകരായ ചന്ദ്രൻ പൂക്കാട് എം.കെ.ബാലൻ, കെ.എം സത്യൻ, സതീശൻ ചെറുവാട്ട് ,കെ.അശോകൻ ,കെ.കെ.രാമചന്ദ്രൻ ,
ടി.സുരേന്ദ്രൻ, എ.പി സത്യൻ, അനീഷ് കെ. സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ടി സുരേന്ദ്രൻ ചെയർമാനും
എ.പി സത്യൻ കൺവീനറും
കെ.അനീഷ് ട്രഷററുമായി കമ്മറ്റി രൂപീകരിച്ചു.
ഇരിങ്ങണ്ണൂർ: നാദാപുരം സബ് ജില്ലാ കലാമേള ഹരിത നിയമാവലി പാലിച്ചുകൊണ്ട് നടത്താനാവശ്യമായ ഉപാധികൾ നിർമിച്ചത് ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ NSS യൂണിറ്റാണ്. 500ൽ പരം ഫയലുകൾ, പേപ്പർ ബാഗുകൾ, പേപ്പർ പേനകൾ, കൊട്ടകൾ എന്നിവയൊക്കെ വിദ്യാർത്ഥികൾ അവധി ദിവസ ങ്ങളിൽ നിർമിച്ചതാണ്. ഭക്ഷണശാലയിലും സ്റ്റീൽ പ്ലേറ്റുകൾ ഗ്ലാസ്സുകൾ എന്നിവ ഉപയോഗിക്കുന്നത് വഴി പാസ്റ്റിക് ഒഴിവാക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രചരണത്തിലും പൂർണമായും പ്രകൃതിദത്ത ഉപാധികളാണ് സംഘാടകർ ഉപയോഗിച്ചിരിക്കുന്നത്.
ഇരിങ്ങണ്ണൂർ: നാദാപുരം ഉപജില്ലാ കലാമേള രണ്ടാം ദിനം മുതൽ പൂർണമായും ഹൈടെകായി മാറി കഴിഞ്ഞു. വിദ്യാർത്ഥികളുടെ പേര് രജിസ്റ്റർ ചെയ്യുന്നതു മുതൽ മത്സരഫലം അറിയിക്കുന്നതും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത് വരെ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് നിർവ്വഹിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും അതാത് സമയത്തെ സ്കൂളുകളുടെ പോയിന്റ് നിലയും മീഡിയാ സെൻറർ വഴി നല്‍കുന്നുണ്ട്. മത്സര വിവരങ്ങളറിയാനായ് പ്രത്യേക വെബ്സൈറ്റും ഇ മെയിലും അഡ്രസ്സും സജ്ജമാക്കിയിട്ടുണ്ട്. യുവജനോത്സവത്തിന്റെ പ്രധാന വേദികളിലും സ്കൂൾ കോമ്പൗണ്ടിലും ഫ്രീ വൈ ഫൈ സൗകര്യം ഒരുക്കിയിട്ടുണ്ട്. യുവജനോത്സവ പബ്ലിസിറ്റി കമിറ്റിയും ഐ ടി വിങ്ങും ലിറ്റിൽ കൈറ്റ്സുമാണ് ഇതിനാവശ്യമായ സജ്ജീകരണങ്ങൾ ഏർപാട് ചെയ്തത്.
നാദാപുരം: ഉപജില്ലാ സ്കൂൾ കലോൽസവം 26 ന് ( ശനി ) ആരംഭിക്കും . നാലു ദിവസം നീളുന്ന പരിപാടിക്ക് ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 73 വിദ്യാലങ്ങളിൽ നിന്നായി രണ്ടായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേളയുടെ ഉദ്ഘാടനം 26 ന് നാദാപുരം എം എൽ എ ഇ കെ വിജയൻ നിർവ്വഹിക്കും. ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് മേള നടത്തുന്നത്. സമാപനം 30 ന് 4 മണിക്ക് തൂണേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുo. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ ടി കെ അരവിന്ദാക്ഷൻ,
ജന കൺവീനർ പി രാജ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ വത്സരാജ് മണലാട്ട് ,കൺവീനർ ടി ജിമേഷ് എന്നിവർ പങ്കെടുത്തു.
കല്ലാച്ചി: നാദാപുരം ഗവ.യു.പി.സ്കൂളിൽ വെച്ചു നടന്ന നാദാപുരം കോംപ്ക് സ് കായിക മേളയിൽ 51 പോയിന്റ് നേടി കല്ലാച്ചി ഗവ.യു.പി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി .. നാദാപുരം ഗവ.യു.പി, നാദാപുരം നോർത്ത് എൽ പി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വാണിമേൽ: രണ്ട് ദിവസം നീളുന്ന ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവത്തിന് തുടക്കമായി . മാനേജർ വികെ കുഞ്ഞാലി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് കല്ലിൽ മൊയ്തു, ഹെഡ് മാസ്റ്റർ സി കെ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കൊറ്റാല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എൻ കെ മൂസ അധ്യക്ഷത വഹിച്ചു. കലോത്സവ കൺവീനർ കെ ചന്ദ്രൻ സ്വാഗതവും മുഹമ്മദ് കെ കെ നന്ദിയും പറഞ്ഞു.
കുറ്റ്യാടി : വട്ടോളിയിൽ നടന്ന കുന്നുമ്മൽ സബ്-ജില്ലാ വോളിബോൾ മത്സരത്തിൽ കുറ്റ്യാടി ഗവ .ഹയർ സെക്കണ്ടറിക്ക് ഇരട്ട കിരീടം . ജൂനിയർ വിഭാഗത്തിൽ വേളം ഹയർ സെക്കണ്ടറിയും സീനിയർ വിഭാഗത്തിൽ വട്ടോളി ഹയർ സെക്കണ്ടറിയുമാണ് റണ്ണേഴ്സ് അപ് .
നാദാപുരം : സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ധാർമിക അപചയ ത്തിനെതിെര കർമ്മനിരതരാവാൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി . പുതിയ തലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പരസ്പര സ്നേഹവും വിശ്വാസവും വീണ്ടെടുക്കാൻ ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കുകയാണ് വിദ്യാർത്ഥി സംഘടനകൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കല്ലാച്ചി ശിഹാബ് തങ്ങൾ സൗധത്തിൽ എം എസ് എഫ് വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തുണ്ടിയിൽ ജാഫറിനുള്ള ഉപഹാരം മുഹമ്മദലി സമ്മാനിച്ചു . റാഹിൽ തുണ്ടിയിൽ അധ്യക്ഷത വഹിച്ചു . ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കൺവീനർ എം കെ അഷ്റഫ് മുഖ്യാതിഥിയായി . വി സി അബ്ദുല്ല ക്ലാസെടുത്തു .വസീം മലയന്റവിട , ഫായിസ് തൈക്കണ്ടി, വി. പി ഫൈസൽ തുടങ്ങിയവർ പ്രസംഗിച്ചു
നാദാപുരം:കല്ലാച്ചി എം ഇ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദേശീയ രക്ത ദാന ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി ബ്ലഡ് ഡോണേഴ്സ് കേരള കോഴിക്കോട് വടകര യുടെയും കോടിയേരി മലബാർ കാൻസർ സെൻറർന്റെയും സംയുക്താഭിമുഖ്യത്തിലാണ് എം ഇ ടി കോളേജ് എൻ എസ് എസ്, വിദ്യാർത്ഥി യൂനിയൻ ,ആർ.ആർ.സി നേതൃത്വത്തിൽ അഖിൽ മെമ്മോറിയൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. വിദ്യാർത്ഥിനികളടക്കം അമ്പതോളം പേർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അജ്മൽ ഇബ്രാഹിം രക്തദാനം നൽകി ഉദ്ഘാടനം നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രൊഫ.ശ്രീനിവാസൻ രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ.മോഹൻ ദോസ്തിൽ നിന്നും ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിയ വി.കെ ,ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകര പ്രസിഡണ്ട് വത്സരാജ് മണലാട്ട് ,സെക്രട്ടറി അൻസാർ ചേരാപുരം, കോഡിനേറ്റർമാരായ നിധിൻ മുരളി, ഹസ്സൻ തോടന്നൂർ , അനുരാഗ് , ആഷിഖ്, യൂനിയൻ ചെയർമാൻ ഇർഷാദ് , എന്നിവർ നേതൃത്വം നൽകി... പടം .. പ്രിൻസിപ്പൽ ഡോ.ശ്രീനിവാസൻ ഡോ.മോഹൻ ദോസ്തിൽ നിന്നും രക്തദാതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നു
മാപ്പിള കലാ ശിൽപശാല ശ്രദ്ധേയമായി
വടകര : മാപ്പിള കലകളുടെ മൂല്യ നിർണയം എന്ന വിഷയത്തിൽ വടകരയിൽ നടന്ന ഏക ദിന ശിൽപ ശാല ശ്രദ്ധേയമായി .
കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് ശില്പശാല സംഘടിപ്പിച്ചത് . വടകര ശാന്തി ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അക്കാദമി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് നാസർ മേച്ചേരി ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു . ശിഹാബ് വല്ലപ്പുഴ ,നൗഷാദ് വടകര,
അഷ്റഫ് കൊടുവള്ളി , വി എം അഷ്റഫ് ,
ബഷീർ പുറക്കാട് , സി വി അഷ്റഫ് ,
ഹമീദ് ചേലിയ , സിറാജ് ആവിലോറ ,
പി കെ നസീമ ,മുഷ്താഖ് തീക്കുനി , മുഈൻ കൊടുവള്ളി പ്രസംഗിച്ചു
ഫീൽഡ് ആന്റ് ട്രാക്ക് ലീഡേഴ്സ് മീറ്റ് സമാപിച്ചു
വാണിമേൽ: ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ അമെയിസ് വിഷൻ 2022 ന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്ന ലീഡേഴ്സ് മീറ്റ് അവസാനിച്ചു. മികച്ച ലീഡർഷിപ്പും ആശയവിനിമയശേഷിയും തിരിച്ചടികളിൽ പതറാതെ മുന്നോട്ടു പോകാനുള്ള കഴിവ് വർധിപ്പിക്കുകയാണ് എന്നതാണ് ലീഡേഴ്സ് മീറ്റിന്റെ ലക്ഷ്യം. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സീ ജയൻ ഉത്ഘാടനം ചെയ്തു. മാനേജർ വി.കെ കുഞ്ഞാലി മാസ്റ്റർ ജയിസി സമർപണം നടത്തി. വിവിധ സെഷനുകളിൽ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫോസർ രാജ് കിരൺ, പിപി അമ്മദ്, മുനീർ എം,റഷീദ് കൊടിയുറ, പി പോക്കർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ എൻ കെ മൂസ, ഹെഡ് മാസ്റ്റർ സി കെ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് എം കെ, സുരാജ് എൻ , സിദ്ദീഖ് എ കെ , കെ പി സുബൈർ എന്നിവർ സംസാരിച്ചു പീ ടി എ പ്രസിഡന്റ് കല്ലിൽ മൊയ്തു അധ്യകഷത വഹിച്ചു അമയിസ് കോർഡിനേറ്റർ വി കെ മുഹമ്മദ് സ്വാഗതവും, ജേംസ് കോർഡിനേറ്റർ സാലിം അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
വാണിമേൽ: ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ അമെയിസ് വിഷൻ 2022 ന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി നടന്നു വരുന്ന ലീഡേഴ്സ് മീറ്റ് അവസാനിച്ചു. മികച്ച ലീഡർഷിപ്പും ആശയവിനിമയശേഷിയും തിരിച്ചടികളിൽ പതറാതെ മുന്നോട്ടു പോകാനുള്ള കഴിവ് വർധിപ്പിക്കുകയാണ് എന്നതാണ് ലീഡേഴ്സ് മീറ്റിന്റെ ലക്ഷ്യം. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ സീ ജയൻ ഉത്ഘാടനം ചെയ്തു. മാനേജർ വി.കെ കുഞ്ഞാലി മാസ്റ്റർ ജയിസി സമർപണം നടത്തി. വിവിധ സെഷനുകളിൽ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് പ്രഫോസർ രാജ് കിരൺ, പിപി അമ്മദ്, മുനീർ എം,റഷീദ് കൊടിയുറ, പി പോക്കർ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ എൻ കെ മൂസ, ഹെഡ് മാസ്റ്റർ സി കെ കുഞ്ഞബ്ദുള്ള, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് എം കെ, സുരാജ് എൻ , സിദ്ദീഖ് എ കെ , കെ പി സുബൈർ എന്നിവർ സംസാരിച്ചു പീ ടി എ പ്രസിഡന്റ് കല്ലിൽ മൊയ്തു അധ്യകഷത വഹിച്ചു അമയിസ് കോർഡിനേറ്റർ വി കെ മുഹമ്മദ് സ്വാഗതവും, ജേംസ് കോർഡിനേറ്റർ സാലിം അബ്ദുൽ മജീദ് നന്ദിയും പറഞ്ഞു.
ശാസ്ത്ര വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിച്ചു
നാദാപുരം: നാദാപുരം സബ് ജില്ലാ ശാസ്ത്രരംഗം സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ശാസ്ത്ര വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രശ്നോത്തരി, സെമിനാർ, പ്രതിഭാ നിർണ്ണയ പരീക്ഷ തുടങ്ങിയ പരിപാടികളാണ് നടത്തിയത്. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗം സബ് ജില്ലാ കൺവീനർ പ്രശാന്ത് എം അധ്യക്ഷനായി
നാദാപുരം: നാദാപുരം സബ് ജില്ലാ ശാസ്ത്രരംഗം സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ശാസ്ത്ര വൈജ്ഞാനിക മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രശ്നോത്തരി, സെമിനാർ, പ്രതിഭാ നിർണ്ണയ പരീക്ഷ തുടങ്ങിയ പരിപാടികളാണ് നടത്തിയത്. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹെഡ്മാസ്റ്റർ കെ.കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രംഗം സബ് ജില്ലാ കൺവീനർ പ്രശാന്ത് എം അധ്യക്ഷനായി
കുറ്റ്യാടി : കുറ്റ്യാടി ഹെവൻസ് പ്രീ സ്കുൾ കുട്ടികൾ സീഡ് ലിം ഡെ ആചരിച്ചു. വിത്തുകളും ചെടികളും തിരിച്ചറിയുന്നതിന്റെ ഭാഗമായി ചെറിയ കുമ്പളം അഗ്രികൾച്ചറൽ ഫാം സന്ദർശനം നടത്തി. വിവിധ തരം ഔഷധ സസ്യങ്ങൾ, അലങ്കാരച്ചെടികൾ ഫലവൃക്ഷ തൈകൾ, പൂച്ചെടികൾ എന്നിവയെ അടുത്തറിയാനും വിവിധ തരം സസ്യങ്ങളെ പരിചയപ്പെടാനും കുട്ടികൾക്ക് സാധിച്ചു.
ഐഡിയൽ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് ഇഖ്ബാൽ സ്കൂൾ പരിസരത്ത് ഔഷധത്തോട്ടത്തിന് വിത്ത് പാകി ദിനാചരണം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സഫിയ, ജമീല, ഹഫ്സത്ത്, ത്വാഹിറ, ഫാത്തിമത്ത് ജസ് ന, സാജി റ, ഫാത്തിമ, താഹിറ, എന്നിവർ നേതൃത്വം നൽകി.