21
Tuesday
September 2021

21
Tuesday
September 2021

വിദ്യാഭ്യാസം

ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗം കെട്ടിടം മന്ത്രി ടി.പി രാമകൃഷ്ണൻ ഞായറാഴ്ച ഉദ്ഘാടനം ചെയ്യും

6th of March 2020

വടകര:ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ യു.പി വിഭാഗം കെട്ടിടം ഉദ്ഘാടനം മാർച്ച് 8 ഞായറാഴ്ച രാവിലെ 11 മണിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കുമെന്നും ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വടകര എം.പി കെ.മുരളീധരൻ മുഖ്യാതിഥി ആയിരിക്കും ഇ കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശംസകളർപ്പിക്കും .സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷനും, ആധുനിക രീതിയിൽ സജ്ജീകരിച്ച സയൻസ് ലാബുകൾ സ്കൂൾ ഭരണ സമിതി പ്രസിഡണ്ട് പാച്ചാക്കര രവീന്ദ്രനും ,ജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ നിർമിച്ച ആധുനിക രീതിയിലുള്ള ബയോ ഗ്യാസ് പ്ലാന്റ് ഭരണസമിതി സെക്രട്ടറി കെ.പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 
വാർത്താ സമ്മേളനത്തിൽ  സ്കൂൾ മാനേജർ കെ.പി ചാത്തു മാസ്റ്റർ, സെക്രട്ടറി കെ.പവിത്രൻ മാസ്റ്റർ, പ്രിൻസിപ്പൽ പി രാജ് കുമാർ, പബ്ലിസിറ്റി കമ്മറ്റി ചെയർമാൻ വത്സരാജ് മണലാട്ട്, കൺവീനർ സി.പി രാജൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Related UPdates
newsletter

Subscribe to our email newsletter