29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

എസ് എസ് എൽ സി : ഉമ്മത്തൂരിൽ അയൽപക്ക പഠന കേന്ദ്രങ്ങൾക്ക് തുടക്കമായി

4th of March 2020

നാദാപുരം : ഉമ്മത്തൂർ എസ്.ഐ.ഹയർ സെക്കണ്ടറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്കായി 'ഫൈനൽ ടച്ച്' എന്ന പേരിൽ അയൽപക്ക പഠനകേന്ദ്രങ്ങൾക്ക് തുടക്കമായി. വിവിധ മേഖലകളിലായി പത്ത് അയൽപക്ക കേന്ദ്രങ്ങളാണ് ആരംഭിച്ചത്. കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന വീട്ടിലെ ഗൃഹനാഥനാണ് ഇതിന്റെ  നടത്തിപ്പുകാരൻ. സ്കൂളിലെ അധ്യാപകർ വന്ന് കുട്ടികളെ സഹായിക്കും. 
കുറുവന്തേരിയിലെ മഞ്ഞപ്പള്ളിയിലാണ് ആദ്യ പഠന കേന്ദ്രം ആരംഭിച്ചത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തൊടുവയിൽ മഹമൂദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ  കെ.കെ.ഉസ്മാൻ  അദ്ധ്യക്ഷനായി. ടി.കെ.ഖാലിദ്, കുഞ്ഞാലി, സുരേഷ്, പ്രശാന്ത് മുതിയങ്ങ, ഗിലീഷ്, ദയ സുരേഷ് എന്നിവർ സംസാരിച്ചു.

Related UPdates
newsletter

Subscribe to our email newsletter