28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

അഞ്ച് മാന്ത്രികർ ഒരേ വേദിയിൽ; ഇല്യൂഷ്യ 2020 അവിസ്മരണീയമായി

4th of March 2020

നാദാപുരം  : സമകാലിക സംഭവങ്ങളോട് സംവദിക്കുന്ന മായാ ജാല പ്രദര്ശനവുമായി സ്കൂൾ അധ്യാപകനും സംഘവും വിസ്മയം തീർത്തു.   നാദാപുരം ഗവ. യു പി സ്‌കൂളിന്റെ 106ാം വാർഷികാഘോഷത്തിന്റെ ഭാഗമായി  ഇതേ വിദ്യാലയത്തിലെ അധ്യാപകനും അറിയപ്പെടുന്ന മാന്ത്രികനുമായ അഷ്‌റഫ് കാർത്തികപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന മെഗാ മാജിക് ഷോ യാണ് കാണികളെ അത്ഭുതപ്പെടുത്തിയത്.  ഇല്ല്യൂഷ്യ 2020  എന്ന പേരിൽ സ്‌കൂൾ ഗ്രൗണ്ടിലെ വേദിയിൽ നടന്ന മായാജാല പ്രദർശനം കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടം എത്തിയിരുന്നു. വർത്തമാന ഭാരതത്തിന്റെ പരിച്ഛേദമായി മാനവ സാഹോദര്യത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്ന മാന്ത്രിക വിദ്യകൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. അഷ്റഫിനൊപ്പം   പ്രൊഫ .ഇ കെ കാർത്തികപ്പള്ളി , നൗഷാദ് വടക്കൻ ,ഹംസ ജാദുഗർ ,അൻവർ പി കെ ഓർക്കാട്ടേരി  ബാലതാരങ്ങളായ അഫ്ര ഫാത്തിമ ,ദിൻഹ ഫാദിയ എന്നിവരും വിസ്മയം ജനിപ്പിക്കുന്ന ജാല വിദ്യകളുമായി വേദിയിൽ എത്തി.

Related UPdates
newsletter

Subscribe to our email newsletter