15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

ചീക്കോന്ന് എം.എൽ.പി വാര്ഷികാഘോഷവും യാത്രയയപ്പും

3rd of March 2020

നരിപ്പറ്റ: ചീക്കോന്ന് എം.എൽ.പി.സ്കൂൾ നമ്പ്യത്താംകുണ്ട്, വിരമിക്കുന്ന പ്രധാന അദ്ധ്യാപകൻ എൻ.ഹമീദ് മാസ്റ്റർക്കുള്ള യാത്രയയപ്പും വാർഷികാഘോഷവും കവിയും എഴുത്തുകാരനുമായ ഗോപീ നാരായണൻ ഉൽഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികളായ പ്രതിഭകളെ ആദരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. 

എൻ.കെ.മൊയ്തു അദ്ധ്യക്ഷനായിരുന്നു. മാനേജർ ടി.വി.കുഞ്ഞമ്മദ് ഹാജി , എം പി.ജാഫർ മാസ്റ്റർ , മെമ്പർമാരായ പ്രഭാകരൻ ,പാലോൽ കുഞ്ഞമ്മദ് , കെ കെ സൗദ , സി.കെ.നാണു , ടി.പി.എം തങ്ങൾ , എം.പി കുഞ്ഞിരാമൻ മാസ്റ്റർ,  ടി.പി. വിശ്വൻ മാസ്റ്റർ , ടി.മുഹമ്മദലി , കെ.എം.ഹമീദ് , ജയന്തി ടീച്ചർ ,അശ്വതി ടീച്ചർ , തെക്കയിൽ മൊയ്തു , ഇ കെ.ഇബ്രായി എന്നിവർ പ്രസംഗിച്ചു. സന്തോഷ് മാസ്റ്റർ സ്വാഗതവും റസിയ ടീച്ചർ നന്ദിയും പറഞ്ഞു. 

Related UPdates
newsletter

Subscribe to our email newsletter