15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

നാദാപുരം ഗവ: യു പി സ്കൂൾ വാർഷികാഘോഷം നാളെ ആരംഭിക്കും

29th of February 2020

നാദാപുരം:  ഗവ: യു പി സ്കൂളിന്റെ നൂറ്റാറാം വാര്‍ഷികാഘോഷ പരിപാടികൾക്ക് നാളെ  ( ഞായർ ) തുടക്കം.  വൈകീട്ട് 3 ന് പൂർവ വിദ്യാർത്ഥി സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ സഫീറ ഉദ്ഘാടനം ചെയ്യും . തുടർന്ന് സ്കൂളിലെ മുന്നൂറ് കുട്ടികളെ അണി നിരത്തി അവതരിപ്പിക്കുന്ന മെഗാ ഒപ്പന, അഞ്ച് പ്രൊഫഷനല്‍ മജീഷ്യന്മാര്‍ ചേര്‍ന്നവതരിപ്പിക്കുന്ന 'ഇല്ല്യൂഷ്യ2020'മാജിക് ഷോ എന്നീ പരിപാടികളും നടക്കും. 

ആറാം തിയ്യതി നടക്കുന്ന സാംസ്കാരിക സമ്മേളനം  നിയമസഭ സ്പീക്കര്‍ പി . ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക കെ.കെ.വിജയലക്ഷ്മി,  കായികാധ്യാപകന്‍ വി.കെ.ബാബു, ക്രാഫ്റ്റ് അധ്യാപകന്‍ സി.കെ അശോകന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും ഉണ്ടാകും. തുടർന്ന്  കുട്ടികളുടെ കലാപരിപാടികളും നടക്കും.

Related UPdates
newsletter

Subscribe to our email newsletter