15
Saturday
August 2020

15
Saturday
August 2020

വിദ്യാഭ്യാസം

പ്രൊവിഡൻസ് സ്ക്കൂൾ ഫെസ്റ്റ് നാളെ; ഒരുക്കം പൂർത്തിയായി

14th of February 2020

നാദാപുരം : കല്ലാച്ചി പ്രോവിഡന്‍സ് സ്കൂള്‍ മുപ്പത്തി മൂന്നാത് വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ  സമ്മേളനത്തിൽ അറിയിച്ചു . നാളെ  ( ശനി)  രാവിലെ 9 ന് 
മുഖ്യ  തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ഉദ്ഘാടനം ചെയ്യും.
തുടർന്ന്  12 മുതൽ മുന്നൂറിലധികം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും പ്രതിഭകളെ ആദരിക്കലും നടക്കും.
ഇ കെ വിജയൻ എം എൽ എ, 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 
സി എച്ച് ബാലകൃഷണൻ , ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  എം കെ സഫീറ ,വൈ പ്രസിഡന്റ്‌  സി വി കുഞ്ഞികൃഷ്ണന്‍  പങ്കെടുക്കും.
വാർത്താ  സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ വി.വി ബാലകൃഷ്ണൻ , ചെയർമാൻ കെ കെ ശ്രീജിത്, പ്രിൻസിപ്പാൾ സി പി  ജിതേഷ്, പ്രൊഗ്രാം കമ്മറ്റി ചെയർപേഴ്സൻ കെ.ബീന, കൺവീനർ ജിതേഷ് എന്നിവർ പങ്കെടുത്തു.

Related UPdates
newsletter

Subscribe to our email newsletter