29
Wednesday
June 2022

29
Wednesday
June 2022

വിദ്യാഭ്യാസം

പാറക്കടവ് ഗവ .യു പി യിൽ ഗാന്ധി സാഹിത്യ കോർണർ

14th of February 2020

നാദാപുരം: പാറക്കടവ് സഹകരണ അർബൻ സൊസൈറ്റി പാറക്കടവ്  ഗവ. യു പി    സ്കൂളിൽ  ഏർപ്പെടുത്തിയ ഗാന്ധി സാഹിത്യ പുസ്തക കോർണർ ചെക്ക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തൊടുവയിൽ  മഹമൂദ് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട യഥാർത്ഥ ചരിത്രവും  ഇന്ത്യൻ ദേശീയതയും പുതുതലമുറയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഗാന്ധിയൻ സാഹിത്യം സർക്കാർ സ്കൂളുകളിലൂടെ പ്രചരിപ്പിക്കുന്ന പദ്ധതിയാണിത്.    സൊസൈറ്റി പ്രസിഡണ്ട്  പി.കെ.ഖാലിദ് അധ്യക്ഷത  വഹിച്ചു. വി.വി .അച്ചുതൻ, കുറുവയിൽ അഹമ്മദ്, മാക്കൂൽ കേളപ്പൻ, സി.കെ.ജമീല, മാക്കൂൽ മമ്മു ഹാജി,  പി.കെ.ഹനീഫ, പഴയങ്ങാടി അബ്ദുറഹ്മാൻ' രഘുനാഥ് മുല്ലേരി, പി.അബ്ദുൾ ലത്തീഫ്,  ,മഹേശൻ പി , വി .കെ.സലീം,  ഹസ്സൻ  പിള്ളാണ്ടി എന്നിവർ പ്രസംഗിച്ചു.  കെ.ശശീന്ദ്രൻ.സ്വാഗതവും സ്ക്കൂൾ ലീഡർ ഷഹാന ശമീം നന്ദിയും പറഞ്ഞു. 

Related UPdates
newsletter

Subscribe to our email newsletter