23
Saturday
January 2021

23
Saturday
January 2021

വിദ്യാഭ്യാസം

അനുമോദന സംഗമവും ബോധവൽക്കരണ ക്ലാസും

14th of February 2020

തൂണേരി; ഇ വി യു പി സ്‌കൂളിൽ അറബിക് ക്ലബ് സംഘടിപ്പിച്ച അനുമോദന സംഗമവും ബോധവൽക്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി സി തങ്ങൾ ഉദ്‌ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ  പി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അറബിക് സ്‌കോളർഷിപ്പ് നേടിയ പത്ത് വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഫുജൈറ കെ എം സി സി സംസ്ഥാന ജനറൽ സെക്രട്ടറി യു കെ റാഷിദ് വിതരണം ചെയ്തു.  സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് രാജ്യ പുരസ്കാർ നേടിയ മൂന്ന് വിദ്യർത്ഥികൾക്ക് വാർഡ് മെമ്പർ എൻ പി അനിത ഉപഹാരം നൽകി. റഷീദ് കോടിയുറ മോട്ടിവേഷൻ ക്ലാസിനു നേതൃത്വം നൽകി. മാധ്യമ പ്രവർത്തകരായ എം കെ അഷ്‌റഫ്, എം എ വാണിമേൽ, പി ടി എ പ്രസിഡണ്ട് ടി ബാബു, സ്റ്റാഫ് സെക്രട്ടറി കെ ബീന, എ കെ ടി കുഞ്ഞമ്മദ്, കെ പി സുധീഷ് എം കെ സമീർ , അമ്മദ്കെ വയലോളി,  ടി കെ ഖാലിദ്,  മജീദ് എടതൂണേരി തുടങ്ങിയവർ പ്രസംഗിച്ചു. ലത്തീഫ് പൊന്നാണ്ടി സ്വാഗതവും ഫാത്തിമ പി നന്ദിയും  പറഞ്ഞു. 

Related UPdates
newsletter

Subscribe to our email newsletter