11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

നൈതികം തൂണേരി ബ്ലോക്ക് തല ഉദ്ഘാടനം

26th of January 2020

നാദാപുരം : ഇന്ത്യൻ ഭരണഘടനയുടെ എഴുപതാം വാർഷികാഘോഷ ത്തിന്റെ ഭാഗമായി ബി.ആർ സി തൂണേരിയുടെ നേതൃത്വത്തിൽ നൈതികം പരിപാടി നടത്തി . ബ്ലോക്ക് തല ഉദ്ഘാടനം ഇ വി യു പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച് ബാലകൃഷ്ണൻ നിർവഹിച്ചു .
പൊതു വിദ്യാഭ്യാസ വകുപ്പ് 6 മുതൽ 12 വരെ ക്ലാസു  കളിൽ പഠിക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളിൽ അവബോധം വളർത്തുകയും , കടമകളും ഉത്തരവാദിത്വവും നിറവേറ്റാൻ പ്രാപ്തരാക്കുകയും ചെയ്യാൻ വിദ്യാലയ കേന്ദ്രീകൃതമായ ക്യാമ്പുകൾ സംഘടിപ്പിച്ച്
നൈതികം വിദ്യാലയ ഭരണഘടന തയ്യാറാക്കുകയും ചെയ്തു .
പങ്കാളിത്തത്തിന്റെയും , ഉള്ളടക്കത്തിന്റെയും അടിസ്ഥാനത്തിൽ മികച്ച നൈതിക പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയങ്ങളെ
ചടങ്ങിൽ  അനുമോദിച്ചു .വിദ്യാലയ ഭരണഘടനാ നിർമാണത്തിൽ ഒന്നാം സ്ഥാനം ഇ.വി.യു .പി  സ്കൂളും , രണ്ടാം സ്ഥാനം ഗവ:യു .പി നാദാപുരവും , മൂന്നാം സ്ഥാനം ജി.എച്ച് .എസ് .എസ് കല്ലാച്ചിയും കരസ്ഥമാക്കി .
തൂണേരി ഗ്രാമപഞ്ചായത്തംഗം എം.പി അനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ 
പി. രാമചന്ദ്രൻ സ്വാഗതവും സുധീഷ് കെ.പി നന്ദിയും രേഖപ്പെടുത്തി . ഭരണഘടനയുടെ ആമുഖവും പ്രതിജ്ഞയും സ്കൂൾ ലീഡർ ആഷിൽ പി.ആർ ചൊല്ലിക്കൊടുത്തു .

ചടങ്ങിൽ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സി.എച്ച് പ്രദീപ് കുമാർ , അധ്യാപക രക്ഷാകർതൃ സമിതി പ്രസിഡന്റ് പി.ടി ബാബു ,ട്രെയ്നർ സത്യജിത്ത് വി.ജെ ,കോ-ഓർഡിനേറ്റർമാരായ സുമതി കെ.കെ ,അനിൽകുമാർ ,നൈതികം വിദ്യാലയ ചുമതല വഹിക്കുന്ന ശ്രീജ ഇല്ലത്ത്, എസ്.ആർ.ജി കൺവീനർ സുജിത് കെ.പി എന്നിവർ സംബന്ധിച്ചു . രക്ഷിതാക്കളുടെയും , നാട്ടുകാരും , വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ സദസ്സിനു മുന്നിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനമേള അവതരിപ്പിച്ചു .

Related UPdates
newsletter

Subscribe to our email newsletter