11
Sunday
April 2021

11
Sunday
April 2021

വിദ്യാഭ്യാസം

അവധി ദിനത്തിൽ അറിവിന്റെ വിസ്മയ ചെപ്പൊരുക്കി നാദാപുരം ഗവ. യു പി സ്കൂൾ

25th of January 2020

നാദാപുരം;   അവധി ദിനത്തിൽ  അറിവിന്റെയും, ആനന്ദത്തിന്റെയും വ്യത്യസ്ത ഭാവങ്ങൾ തീർത്ത് നാദാപുരം  ഗവ. യു പി സ്‌കൂൾ മാതൃകയായി. വിസ്മയച്ചെപ്പ് എന്ന പേരിൽ റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്  സ്കൂളിൽ  നടന്ന വിദ്യാർത്ഥി സംഗമമാണ് വേറിട്ട അനുഭവമായത് . കുട്ടികൾക്ക് പൊതുവെ  പ്രയാസകരമായി തോന്നുന്ന ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ആസ്വാദ്യകരമാക്കിയും, കരകൗശലം, കായികം, മാജിക്സ്പോട്ട്, നാടന്‍പാട്ട് എന്നിവ പരിശീലിപ്പിച്ചും നടന്ന  ശിൽപശാലയിൽ നൂറിലേറെ കുട്ടികളാണ് പങ്കെടുത്തത്.  ആറ് കോർണറുകളിൽ ഒരുക്കിയ ടൂളുകള്‍ ഉപയോഗിച്ച് കുട്ടികള്‍ക്ക് സ്വയം ആശയങ്ങള്‍ രൂപീകരിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. പങ്കെടുത്ത
എല്ലാകുട്ടികള്‍ക്കും സമ്മാനങ്ങളും നല്‍കി.
കാലത്ത് പത്തു മണിക്ക്  തുടങ്ങിയ പരിപാടി വൈകീട്ട്  അഞ്ചു മണിക്ക്  കുട്ടികളും   അധ്യാപകരും ചേർന്ന്  ആലപിച്ച നാടൻ ശീലുകളോടെയാണ്  അവസാനിച്ചത്.  സമാപനസമ്മേളനത്തിൽ പി ടി എ പ്രസിഡണ്ട് അഡ്വ. സി ഫൈസൽ അധ്യക്ഷനായി. കല്ലാച്ചി  ബിഗ് ഡേ ഹൈപ്പർ മാർക്കറ്റ് എം ഡി ജാഫർ എടച്ചേരി സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപിക കെ കെ വിജയ ലക്ഷ്മി സ്വാഗതം പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter