11
Tuesday
August 2020

11
Tuesday
August 2020

വിദ്യാഭ്യാസം

ക്യാമ്പസുകൾ രാജ്യത്തിന്റെ മതേതരത്വം ഉയർത്തിപ്പിടിക്കണം - എം. കെ.മുനീർ

15th of January 2020

വടകര: രാജ്യം ഭീകരമായ വിഭാഗീയതിൽ കൂടിയാണ് കടന്ന് പോകുന്നതെന്നും പൗരത്വ പേര് പറഞ്ഞ് രാജ്യത്തെ കീറി മുറിക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ഓർക്കാട്ടേരി ഒലീവ് ആർട്സ് & സയൻസ് കോളജ് യൂണിയൻ ഉൽഘാടനം  ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. നാളത്തെ സമൂഹത്തെ നയിക്കേണ്ടവരാണ് വിദ്യാർത്ഥികൾ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതിൽ ഏറ്റവും പങ്ക് വഹിക്കേണ്ടത് വിദ്യാർത്ഥികളാണ്. അത് കൊണ്ട് ക്യാമ്പസുകൾ രാജ്യത്തിന്റെ മതേതരത്വം ഉയർത്തി പിടിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ: എം.കെ മുനീർ എം.എൽ.എ പറഞ്ഞു. .ഒലീവ് എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ ഷുഹൈബ് കുന്നത്ത് അധ്യക്ഷത വഹിച്ചു. ഒ.കെ.ഇബ്രാഹിം, സുരേഷ് .ടി ,ഹാരിസ് തോട്ടോളി, ടി.എൻ.റഫീഖ്, പ്രവീണ എസ്, ജോസ്ന.എം. തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ചെയർപേഴ്സൺ ഫാത്തിമത്ത് ഹുസ്ന സ്വാഗതവും സെക്രട്ടറി നവാസ് കെ.കെ. നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter