22
Tuesday
June 2021

22
Tuesday
June 2021

വിദ്യാഭ്യാസം

സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാവണം: കെ.മുരളീധരൻ

13th of January 2020

നാദാപുരം:വിദ്യാർത്ഥികൾ ഭാവിയുടെ വാഗ്ദാനങ്ങളാണന്നും അവരുടെ സ്വഭാവ രൂപീകരണത്തിൽ സുപ്രധാന പങ്ക് വഹിക്കാൻ രക്ഷിതാക്കളെക്കാൾ അധ്യാപകർക്ക്  കഴിയുമെന്നും മികവിന്റെ കേന്ദ്രമാക്കി സ്കുളുകൾ മാറണമെന്നും കെ.മുരളീധരൻ എം.പി അഭിപ്രായപ്പെട്ടു. ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നു അനുവദിച്ച ലാപ്ടോപ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ടി.കെ അരവിന്ദാക്ഷൻ, ടി.പി പുരുഷു, സി.എച്ച് പ്രദീപൻ, ഡോ.എം.രാമകൃഷ്ണൻ, ടി.പി രാജീവൻ, ടി.പി ഗോപിനാഥ്, വത്സരാജ് മണലാട്ട്, ആർ.ടി ഉസ്മാൻ മാസ്റ്റർ, സന്തോഷ് കക്കാട്ട്, വി.പി പവിത്രൻ, കെ.പി ഗോപാലൻ, എം.കെ രാജേന്ദ്രൻ, സഞ്ജയ് പുത്തലത്ത്, ഷാജി എൻ.കെ എന്നിവർ പ്രസംഗിച്ചു. എച്ച്.എം മീന.കെ സ്വാഗതവും വി.കെ മോഹനൻ നന്ദിയും പറഞ്ഞു.

Related UPdates
newsletter

Subscribe to our email newsletter