20
Thursday
January 2022

20
Thursday
January 2022

വിദ്യാഭ്യാസം

നാദാപുരം സി സി യു പി യിൽ നാളെ പൂർവ്വ വിദ്യാര്‍ഥി സംഗമം

12th of January 2020

നാദാപുരം: നവതി ആഘോഷിക്കുന്ന നാദാപുരം സി സി യു പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ  
( തിങ്കൾ ) നടക്കും . വൈകീട്ട് 3ന് പൂർവ വിദ്യാർത്ഥി കൂടിയായ  മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കെ പി കേശവമേനോന്‍ പുരസ്‌കാരവും, സമഗ്ര സംഭാവനക്ക് കേരള കലാമണ്ഡലം അവാര്‍ഡും നേടിയ പൂര്‍വ വിദ്യാര്‍ഥിയും സാഹിത്യകാരനുമായ ഈയ്യങ്കോട് ശ്രീധരനെ അനുമോദിക്കും. ഇതോടനുബന്ധിച്ച് കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള വൈലോപ്പള്ളി സംസ്‌കൃതി ഭവന്‍ അവതരിപ്പിക്കുന്ന പരിപാടികളും, പ്രൊഫ. വസന്തകുമാര്‍ സാംബശിവന്റെ കഥാപ്രസംഗവും അരങ്ങേറും. ചടങ്ങില്‍ ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും .വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ  സംബന്ധിക്കും.

Related UPdates
newsletter

Subscribe to our email newsletter