20
Thursday
January 2022

20
Thursday
January 2022

വിദ്യാഭ്യാസം

നാദാപുരം ഐഡന്റിറ്റി കോളജ് വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു

10th of January 2020

നാദാപുരം: നാദാപുരം ഐഡന്റിറ്റി കോളേജ് തലശ്ശേരി ഗവ: താലൂക്ക് ആശുപത്രി രക്തബാങ്കിന്റെയും  ബ്ലഡ് ഡോണേർസ് കേരള കോഴിക്കോട് വടകരയുടെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ.അശ്വതി നേതൃത്വം നൽകി. കോളജ് പ്രിൻസിപ്പൽ അനിൽ പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഉബൈദ് കെ.കെ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ പ്രസിഡണ്ട് വത്സരാജ് മണലാട്ട് രക്ത ദാന ബോധവത്കരണം നടത്തി. വി.പി അനിൽകുമാർ, സൗപർണിക പി.സി, ബബിന പി.കെ, മൂസ്സ ഇ.പി എന്നിവർ
ആശംസകളർപ്പിച്ചു അമ്പതോളം വിദ്യാർത്ഥികൾ തലശ്ശേരി ഗവ.ആശുപത്രി രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു. രക്തദാനം നടത്തിയ വിദ്യാർത്ഥികൾക്കുള്ള രക്ത ദാന സർട്ടിഫിക്കറ്റുകൾ ഡോ.അശ്വതിയിൽ നിന്നും പ്രിൻസിപ്പൽ ഏറ്റുവാങ്ങി.

Related UPdates
newsletter

Subscribe to our email newsletter