11
Sunday
April 2021

11
Sunday
April 2021

വിദ്യാഭ്യാസം

കുട്ടികള്‍ക്ക്ഹരം പകര്‍ന്ന് അധ്യാപകന്റെ മാന്ത്രിക പ്രദര്‍ശനം

23rd of December 2019

നാദപുരം : അധ്യാപകന്റെ മാന്ത്രിക പ്രദർശനം സഹാധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹരം പകർന്നു.
നാദാപുരം ഗവ. യു .പി സ്കൂളിലാണ്  ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെ അധ്യാപകന്‍ അശ്റഫ് കാര്‍ത്തികപ്പള്ളി  മാജിക്പ്രദര്‍ശനം  നടത്തിയത്. 
കാസർക്കോഡ് ജില്ലയിൽ നിന്ന്  ഇയ്യിടെ സ്ഥലം മാറ്റം ലഭിച്ച് നാദാപുരം യു പി യിൽ എത്തിയ  അശ്റഫ് വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ മാജിക് 
അവതരിപ്പിച്ചിട്ടുണ്ട്. ഗണിത അധ്യാപകനായ ഇദ്ദേഹത്തിന്റ മാജിക്കിന്റെ മേമ്പൊടി ചേര്‍ത്തുള്ള ക്ളാസ്സുകള്‍ കുട്ടികള്‍ക്ക് ഗണിതശാസ്ത്രത്തില്‍ താത്പര്യം വളര്‍ത്താന്‍ സഹായകമായിട്ടുണ്ട്.
പി.ടി.എ.യുുടെ  ഉപഹാരം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ബംഗ്ത്ത് മുഹമ്മദ്  സമ്മാനിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ.വിജയലക്ഷ്മി,
കെ.കെ.രമേശന്‍, ഇ.ബഷീര്‍,
ആനന്ദശീലന്‍, ടി.വി.കുഞ്ഞബ്ദുള്ള,
പി.കെ.നസീമ തുടങ്ങിയവര്‍ സംസാരിച്ചു. 

Related UPdates
newsletter

Subscribe to our email newsletter