28
Wednesday
October 2020

28
Wednesday
October 2020

വിദ്യാഭ്യാസം

സി എച്ച് സ്മാരക അവാർഡ് നാദാപുരം ഗവ. യു പി സ്കൂളിന്

20th of December 2019

നാദാപുരം : എൻ ആർ ഐ ഫോറം ഏർപ്പെടുത്തിയ സി എച്ച് സ്മാരക അറബിക് എക്സലൻസി അവാർഡ് നാദാപുരം ഗവ .യു പി സ്കൂളിന് ലഭിച്ചു . കഴിഞ്ഞ ദിവസം ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ മികച്ച പ്രവർത്തനത്തിനാണ് അവാർഡ് .  ഭൂമിവാതുക്കൽ എൽ പി , 
പേരോട് എം എൽ പി , 
ഭൂമിവാതുക്കൽ എം എൽ പി എന്നീ സ്കൂളുകൾക്കും പ്രത്യേക പുരസ്കാരം ലഭിച്ചിട്ടുണ്ട് .  എം എച്ച് വള്ളുവങ്ങാട് , കുന്നത്ത് മൊയ്തു മാസ്റ്റർ , 
സി കെ കാസിം മദനി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത് . 
31 ന് നാദാപുരത്ത് നടക്കുന്ന ചടങ്ങിൽ
കെ മുരളീധരൻ എം പി അവാർഡ് സമ്മാനിക്കും. 
സംസ്ഥാന ജില്ലാ കലോൽസവങ്ങളിൽ അറബിക് ഇനങ്ങളിൽ എ ഗ്രേഡ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും.

Related UPdates
newsletter

Subscribe to our email newsletter